Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NewsFlash

രാ​ജ​സ്ഥാ​ൻ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; ബി​ജെ​പി​ക്ക് മേ​ൽ​ക്കൈ

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​ക്ക് മു​ന്നേ​റ്റം. സം​സ്ഥാ​ന​ത്തെ 10 മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ൽ അ​ഞ്ചി​ട​ത്താ​ണ് ബി​ജെ​പി ലീ​ഡ് ചെ​യ്യു​ന്ന​ത്. മൂ​ന്ന് കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ൽ കോ​ൺ​ഗ്ര​സും ഒ​രു കോ​ർ​പ്പ​റേ​ഷ​നി​ൽ സ്വ​ത​ന്ത്ര​രും മു​ന്നി​ട്ട് നി​ൽ​ക്കു​ന്നു. 

ജോ​ധ്‌​പു​രി​ൽ ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ത​മ്മി​ൽ ക​ടു​ത്ത മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. 309 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ഇ​തി​ൽ 10 മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നു​ക​ളും 47 മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലു​ക​ളും 252 ന​ഗ​ര​സ​ഭ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. അ​ൽ​വാ​ർ, ഉ​ദ​യ്‌​പു​ർ, കോ​ട്ട, ജ​യ്പു​ർ, ഭി​ൽ​വാ​ര മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലാ​ണ് ബി​ജെ​പി മു​ന്നി​ലു​ള്ള​ത്. 

അ​ജ്മീ​ർ, പാ​ലി, ബി​ക്കാ​നെ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് ലീ​ഡ് നേ​ടി​യ​പ്പോ​ൾ ഭ​ര​ത്പു​രി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മു​ന്നി​ൽ. വാ​ർ​ഡ് ത​ല​ത്തി​ലും ബി​ജെ​പി​ക്കാ​ണ് നേ​രി​യ മേ​ൽ​ക്കൈ. ഫ​ലം പ്ര​ഖ്യാ​പി​ച്ച 8068 വാ​ർ​ഡു​ക​ളി​ൽ 3323 സീ​റ്റു​ക​ൾ ബി​ജെ​പി നേ​ടി​യ​പ്പോ​ൾ കോ​ൺ​ഗ്ര​സ് 2962 സീ​റ്റു​ക​ളി​ലാ​ണ് വി​ജ​യി​ച്ച​ത്. സ്വ​ത​ന്ത്ര​രും മ​റ്റ് പാ​ർ​ട്ടി​ക​ളും ചേ​ർ​ന്ന് 1783 സീ​റ്റു​ക​ൾ നേ​ടി.

Kerala

ചോ​ദ്യം​ചെ​യ്യ​ലി​ന് ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തേ​ക്ക് ഇ​ല്ല; കോ​ട​തി​യി​ലേ​ക്കെ​ന്ന് പി​എ​സ്‌​സി

തി​രു​വ​ന​ന്ത​പു​രം: ആ​സൂ​ത്ര​ണ ബോ​ർ​ഡ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ൽ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം​ചെ​യ്യ​ൽ തു​ട​ങ്ങാ​നി​രി​ക്കെ നി​ല​പാ​ട് ക​ടു​പ്പി​ച്ച് പി​എ​സ്‌​സി. ചോ​ദ്യം​ചെ​യ്യ​ലി​നാ​യി ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തേ​ക്ക് പോ​കി​ല്ലെ​ന്ന് പി​എ​സ്‌​സി വ്യ​ക്ത​മാ​ക്കി. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നോ​ട്ടീ​സി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

പി​എ​സ്‌​സി അം​ഗ​ങ്ങ​ളെ കു​റ്റ​ക്കാ​രാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന വി​മ​ർ​ശ​ന​വും തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന ക​മ്മീ​ഷ​ൻ യോ​ഗ​ത്തി​ലു​യ​ർ​ന്നു. നാ​ല് പി​എ​സ്‌​സി അം​ഗ​ങ്ങ​ൾ​ക്കാ​ണ് ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച മു​ത​ൽ ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തെ​ത്തി മൊ​ഴി ന​ൽ​ക​ണ​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം നി​ർ​ദേ​ശി​ച്ച​ത്. 

എ​ന്നാ​ൽ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​മാ​യ ക​മ്മീ​ഷ​നി​ലെ അം​ഗ​ങ്ങ​ളെ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ ആ​സ്ഥാ​ന​ത്തേ​ക്ക് വി​ളി​പ്പി​ക്കു​ന്ന​ത് പ്രോ​ട്ടോ​ക്കോ​ൾ പ്ര​ശ്ന​മാ​ണെ​ന്നാ​ണ് പി​എ​സ്‌​സി​യു​ടെ വാ​ദം. പ​ക​രം പി​എ​സ്‌​സി ആ​സ്ഥാ​ന​ത്തെ​ത്തി മൊ​ഴി​യെ​ടു​ക്കാ​മെ​ന്നാ​ണ് ക​മ്മീ​ഷ​ൻ നി​ല​പാ​ട്. എ​ന്നാ​ൽ ചോ​ദ്യം​ചെ​യ്യ​ൽ എ​വി​ടെ ന​ട​ത്ത​ണ​മെ​ന്ന​ത് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വി​വേ​ച​നാ​ധി​കാ​ര​മാ​ണെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ നി​ല​പാ​ട്.

 പി​എ​സ്‌​സി അം​ഗ​ങ്ങ​ളെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ളി​പ്പി​ക്കു​ന്ന​തി​ൽ നി​യ​മ​ത​ട​സ​മി​ല്ലെ​ന്ന നി​യ​മോ​പ​ദേ​ശ​വും ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കി. നോ​ട്ടീ​സ് ല​ഭി​ച്ച നാ​ല് അം​ഗ​ങ്ങ​ളി​ൽ മൂ​ന്ന് പേ​ർ ചെ​യ​ർ​മാ​നൊ​പ്പം വി​വാ​ദ ത​സ്തി​ക​യി​ലേ​ക്കു​ള്ള അ​ഭി​മു​ഖ ബോ​ർ​ഡി​ൽ അം​ഗ​ങ്ങ​ളാ​യി​രു​ന്നു. അതേസമയം ചെ​യ​ർ​മാ​ന് ഇ​തു​വ​രെ ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടി​ല്ല.

Kerala

യ​ഥാ​ർ​ഥ കേ​ര​ള സ്റ്റോ​റി ലോ​ക​ത്തി​ന് മു​ന്നി​ൽ; ബ്രി​ക്സ് ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രു​മാ​യി മു​ഖ്യ​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: ബ്രി​ക്സ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ​മാ​രു​മാ​യും സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രു​മാ​യും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ സം​വ​ദി​ച്ചു. ക്ലി​ഫ് ഹൗ​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ 19 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 35 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. യ​ഥാ​ർ​ഥ കേ​ര​ള സ്റ്റോ​റി ആ​ഗോ​ള സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ കൂ​ടി​ക്കാ​ഴ്ച അ​വ​സ​ര​മൊ​രു​ക്കി​യ​താ​യി മു​ഖ്യ​മ​ന്ത്രി എ​ക്സി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

600 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള തീ​ര​ദേ​ശ​വും ജൈ​വ​വൈ​വി​ധ്യ സ​മ്പ​ന്ന​മാ​യ പ​ശ്ചി​മ​ഘ​ട്ട​വും അ​തി​രി​ടു​ന്ന കേ​ര​ളം അ​തി​വേ​ഗം ആ​ഗോ​ള നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി ഉ​യ​ർ​ന്നു​വ​രി​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന തു​റ​മു​ഖ-​വ്യോ​മ​യാ​ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ഡോ​ക്ട​ർ​മാ​ർ, എ​ൻ​ജി​നിയ​ർ​മാ​ർ, ഐ​ടി വി​ദ​ഗ്ധ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ലോ​കോ​ത്ത​ര മാ​ന​വ​വി​ഭ​വ​ശേ​ഷി​യെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ആ​യു​ർ​വേ​ദ​ത്തി​ന്‍റെ​യും സ​മ​ഗ്ര ആ​രോ​ഗ്യ​പ​രി​ച​ര​ണ​ത്തി​ന്‍റെ​യും ആ​ഗോ​ള കേ​ന്ദ്ര​മാ​യി കേ​ര​ള​ത്തെ മാ​റ്റാ​നു​ള്ള കാ​ഴ്ച​പ്പാ​ടും സ​തീ​ശ​ൻ പ​ങ്കു​വെ​ച്ചു. സു​സ്ഥി​ര വി​ക​സ​ന​ത്തി​ന്‍റെ മാ​തൃ​ക​യാ​യ കേ​ര​ളം രാ​ജ്യ​ത്തെ ആ​ദ്യ പൂ​ർ​ണ സാ​ക്ഷ​ര​താ സം​സ്ഥാ​ന​മെ​ന്ന നേ​ട്ട​ത്തി​ന് പി​ന്നാ​ലെ പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത കൈ​വ​രി​ക്കു​ന്ന​തി​ലേ​ക്കും മു​ന്നേ​റു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

അ​ടി​സ്ഥാ​ന വ​ർ​ഗം പോ​ലും പാ​ർ​ട്ടി​യെ കൈ​വി​ട്ടു; കു​റ്റ​സ​മ്മ​ത​വു​മാ​യി സി​പി​എം

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത പ​രാ​ജ​യം വി​ല​യി​രു​ത്തി സി​പി​എം വി​പു​ലീ​കൃ​ത സം​സ്ഥാ​ന ക​മ്മി​റ്റി. സി​പി​എം-​ബി​ജെ​പി ഡീ​ൽ എ​ന്ന പ്ര​ചാ​ര​ണം ഫ​ല​പ്ര​ദ​മാ​യി ചെ​റു​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​ത് പാ​ർ​ട്ടി​യു​ടെ പ​ത​ന​ത്തി​ന് കാ​ര​ണ​മാ​യി. തൊ​ഴി​ലാ​ളി​ക​ൾ, ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ പ​ര​മ്പ​രാ​ഗ​ത അ​ടി​സ്ഥാ​ന​വ​ർ​ഗം പോ​ലും ഇ​ത്ത​വ​ണ പാ​ർ​ട്ടി​ക്ക് വോ​ട്ട് ചെ​യ്തി​ല്ലെ​ന്നും റി​പ്പോ​ർ​ട്ട് വി​ല​യി​രു​ത്തു​ന്നു. 

ന​ഷ്ട​പ്പെ​ട്ട അ​ടി​ത്ത​റ തി​രി​ച്ചു​പി​ടി​ക്കാ​ൻ പ്ര​ത്യേ​ക ക​ർ​മ്മ​പ​രി​പാ​ടി ആ​സൂ​ത്ര​ണം ചെ​യ്യ​ണ​മെ​ന്നും രേ​ഖ നി​ർ​ദേ​ശി​ക്കു​ന്നു. സി​പി​എ​മ്മി​ന് ബി​ജെ​പി​യു​മാ​യി ര​ഹ​സ്യ​ധാ​ര​ണ​യു​ണ്ടെ​ന്ന ആ​രോ​പ​ണം കോ​ൺ​ഗ്ര​സ് ശ​ക്ത​മാ​യി ഉ​ന്ന​യി​ച്ചു. മു​സ്‌​ലിം ലീ​ഗും ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യും സ​മാ​ന​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. എ​സ്ഐ​ആ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചും വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ന്നു.

ഇ​തി​നെ തു​ട​ർ​ന്ന് ക്രി​സ്ത്യ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ളി​ലെ ഒ​രു വി​ഭാ​ഗ​വും എ​ൽ​ഡി​എ​ഫി​ൽ നി​ന്ന് അ​ക​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തി​ൽ യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ സ​ന്ദേ​ശം വാ​യി​ച്ച​തും പാ​ർ​ട്ടി​ക്ക് തി​രി​ച്ച​ടി​യാ​യി. സി​പി​എം ഹി​ന്ദു​ത്വ വ​ർ​ഗീ​യ​ത​യോ​ട് മൃ​ദു​സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്നു​വെ​ന്ന പ്ര​തീ​തി ഇ​തി​ലൂ​ടെ സൃ​ഷ്ടി​ക്ക​പ്പെ​ട്ടു. 

വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ പ്ര​സ്താ​വ​ന ന​ട​ത്തി​യ​പ്പോ​ഴും സി​പി​എം നേ​തൃ​ത്വം ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചി​ല്ല. ​ചി​ല നേ​താ​ക്ക​ളു​ടെ പ്ര​സ്താ​വ​ന​ക​ളും ജ​ന​ങ്ങ​ളെ പാ​ർ​ട്ടി​യി​ൽ നി​ന്ന് കൂ​ടു​ത​ൽ അ​ക​റ്റി. സി​പി​ഐ​യെ​പ്പോ​ലും വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​തെ പി​എം​ശ്രീ പ​ദ്ധ​തി​യി​ൽ ഒ​പ്പി​ട്ട​ത് ബി​ജെ​പി-​സി​പി​എം അ​ന്ത​ർ​ധാ​ര​യെ​ന്ന പ്ര​ചാ​ര​ണ​ത്തി​ന് കൂ​ടു​ത​ൽ ശ​ക്തി ന​ൽ​കി​യെ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ആ​ർ​എ​സ്എ​സി​നെ​യും ബി​ജെ​പി​യെ​യും ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​നു​ള്ള ക​ഴി​ഞ്ഞ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ലും വീ​ഴ്ച​യു​ണ്ടാ​യി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി മൂ​ന്ന് സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ച​ത് ചെ​റു​താ​യി കാ​ണാ​നാ​കി​ല്ലെ​ന്നും റി​പ്പോ​ർ​ട്ട് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. പാ​ർ​ട്ടി വോ​ട്ടു​ക​ൾ ചോ​ർ​ന്ന​തി​ന് ബി​ജെ​പി-​സി​പി​എം ഡീ​ൽ എ​ന്ന പ്ര​ചാ​ര​ണം ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തും കാ​ര​ണ​മാ​യെ​ന്ന് തെ​റ്റു​തി​രു​ത്ത​ലി​ന്‍റെ ഭാ​ഗ​മാ​യി സി​പി​എം തു​റ​ന്നു പ​റ​യു​ന്നു. 

Kerala

ഇ​ഡി നീ​ക്കം രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന് പ​റ​യാ​നാ​കി​ല്ല; ടി.​കെ.​ഗോ​വി​ന്ദ​നെ ത​ള്ളി വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ

ക​ണ്ണൂ​ർ: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന ഇ​ഡി ശി​പാ​ർ​ശ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന ടി.​കെ. ഗോ​വി​ന്ദ​ന്‍റെ നി​ല​പാ​ട് ത​ള്ളി പ​യ്യ​ന്നൂ​ർ എം​എ​ൽ​എ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ. ഇ​ഡി നീ​ക്കം രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന അ​ഭി​പ്രാ​യം ത​നി​ക്കി​ല്ല. ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നാ​ൽ നേ​തൃ​ത്വം കൃ​ത്യ​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ത​യാ​റാ​ക​ണം.

എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​തു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ വി​മ​ർ​ശി​ച്ചു. വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ത്തി​ട​ത്തോ​ളം ഇ​തി​ൽ എ​ന്തോ ക​ഴ​മ്പു​ണ്ടെ​ന്ന് പൊ​തു​ജ​നം ക​രു​തും. ഇ​ഡി രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യി നി​ല​പാ​ടെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ​ത്തു​ള്ള നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത് ഇ​ഡി​യു​ടെ പ​തി​വ് രീ​തി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ നീ​ക്കം രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് വി​ശ്വ​സി​ക്കാ​നാ​വു​ന്നി​ല്ല. ഇ​തി​ൽ പാ​ർ​ട്ടി വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പി​ണ​റാ​യി വി​ജ​യ​ന്‍റെ കു​ടും​ബ​ത്തി​നെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ളെ പാ​ർ​ട്ടി​ക്കെ​തി​രാ​യ ക​ട​ന്നാ​ക്ര​മ​ണ​മാ​യി കാ​ണു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. പ്ര​സ്ഥാ​ന​ത്തി​ന് പ​ങ്കു​ണ്ടെ​ങ്കി​ൽ അ​ന്വേ​ഷ​ണം പ്ര​സ്ഥാ​ന​ത്തി​നെ​തി​രെ​യും വ​രു​മെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ഡി നീ​ക്ക​വും പി​ണ​റാ​യി വി​ജ​യ​ന്‍റെ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളും എ​ൽ​ഡി​എ​ഫി​ൽ ച​ർ​ച്ച ചെ​യ്യേ​ണ്ട വി​ഷ​യ​മാ​യി​രു​ന്നു. മു​ന്ന​ണി​യി​ലെ മ​റ്റ് ക​ക്ഷി​ക​ളെ കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തേ​ണ്ട​ത് നേ​തൃ​ത്വം ന​ൽ​കു​ന്ന സി​പി​എ​മ്മി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. മു​ന്ന​ണി ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ടു​പോ​ക​ണ​മെ​ങ്കി​ൽ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ മു​ന്ന​ണി​ക്കു​ള്ളി​ൽ ത​ന്നെ വ്യ​ക്ത​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Sports

യു​എ​സ് ഓ​പ്പ​ൺ; ഷെ​ൽ​ട്ട​നെ വീ​ഴ്ത്തി, കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട് സ്വ​രേ​വ്

ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ൺ പു​രു​ഷ സിം​ഗി​ൾ​സ് കി​രീ​ടം ജ​ർ​മ​നി​യു​ടെ അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വി​ന്. ക​ലാ​ശ​പ്പോ​രി​ൽ അ​മേ​രി​ക്ക​യു​ടെ ബെ​ൻ ഷെ​ൽ​ട്ട​നെ 6-3, 7-6, 5-7, 6-2 എ​ന്ന സ്കോ​റി​ന് കീ​ഴ​ട​ക്കി​യാ​ണ് സ്വ​രേ​വ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. മൂ​ന്ന​ര മ​ണി​ക്കൂ​ർ നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് ഷെ​ൽ​ട്ട​നെ ജ​ർ​മ​ൻ താ​രം കീ​ഴ​ട​ക്കി​യ​ത്.

ആ​ദ്യ ര​ണ്ട് സെ​റ്റു​ക​ളും സ്വ​ന്ത​മാ​ക്കി സ്വ​രേ​വ് മ​ത്സ​ര​ത്തി​ൽ വ്യ​ക്ത​മാ​യ ആ​ധി​പ​ത്യം സ്ഥാ​പി​ച്ചു. എ​ന്നാ​ൽ മൂ​ന്നാം സെ​റ്റി​ൽ ശ​ക്ത​മാ​യി തി​രി​ച്ചെ​ത്തി​യ ഷെ​ൽ​ട്ട​ൻ മ​ത്സ​രം ആ​വേ​ശ​ക​ര​മാ​ക്കി. 5-7ന് ​മൂ​ന്നാം സെ​റ്റ് ന​ഷ്ട​പ്പെ​ട്ട​തോ​ടെ സ്വ​രേ​വി​ന് മേ​ൽ സ​മ്മ​ർ​ദ​മേ​റി​യെ​ങ്കി​ലും നി​ർ​ണാ​യ​ക​മാ​യ നാ​ലാം സെ​റ്റി​ൽ ജ​ർ​മ​ൻ താ​രം ത​ന്‍റെ മി​ക​വ് പു​റ​ത്തെ​ടു​ത്തു.

തു​ട​ക്കം മു​ത​ൽ ആ​ക്ര​മ​ണാ​ത്മ​ക​മാ​യ പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത സ്വ​രേ​വ് നാ​ലാം സെ​റ്റ് 6-2ന് ​സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ ത​ന്‍റെ ആ​ദ്യ യു​എ​സ് ഓ​പ്പ​ൺ കി​രീ​ട​വും ക​രി​യ​റി​ലെ ര​ണ്ടാം ഗ്രാ​ൻ​ഡ് സ്ലാം ​കി​രീ​ട​വും സ്വ​ന്തം പേ​രി​ലാ​ക്കി. 2020ലെ ​യു​എ​സ് ഓ​പ്പ​ൺ ഫൈ​ന​ലി​ൽ ഡൊ​മി​നി​ക് തീ​മി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട സ്വ​രേ​വി​ന് ആ​റു​വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ന്യൂ​യോ​ർ​ക്കി​ൽ കി​രീ​ട​മു​യ​ർ​ത്താ​നാ​യ​ത്. 

Kerala

പ​ണം വാ​ങ്ങി കേ​റ്റ​റിം​ഗു​കാ​ർ മു​ങ്ങി; വി​വാ​ഹാ​ഘോ​ഷ​ത്തി​ന് സ​ദ്യ​യെ​ത്തി​യി​ല്ല

കോ​ട്ട​യം: വി​വാ​ഹ​ച്ച​ട​ങ്ങി​ന് കേ​റ്റ​റിം​ഗ് സം​ഘം ഭ​ക്ഷ​ണം എ​ത്തി​ച്ചി​ല്ലെ​ന്ന് പ​രാ​തി. മു​ണ്ട​ക്ക​യം ചോ​റ്റി​യി​ലും കോ​ട്ട​യം ക​ഞ്ഞി​ക്കു​ഴി​യി​ലു​മാ​ണ് കേ​റ്റ​റിം​ഗു​കാ​ർ പ​ണം വാ​ങ്ങി വീ​ട്ടു​കാ​രെ ച​തി​ച്ച​ത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ പൊലിസിൽ പരാതി നൽകി. ഉ​ച്ച​വ​രെ കാ​ത്തി​രു​ന്നി​ട്ടും ഭ​ക്ഷ​ണം എ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് സ​മീ​പ​ത്തെ ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നു​മാ​ണ് ഭ​ക്ഷ​ണം എ​ത്തി​ച്ച് ന​ൽ​കി​യ​ത്. 

കാ​ഞ്ഞി​ര​പ്പ​ള്ളി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ദ​യം എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രെയാണ് പരാതി ഉയർന്നിരിക്കുന്നത്. ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ വി​വാ​ഹ​ത്തി​ന് ഭ​ക്ഷ​ണ​വും സ്റ്റേ​ജും ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കാ​യി ഒ​രു ല​ക്ഷം രൂ​പ​യ്ക്കാ​ണ് ക​രാ​ർ ഉ​റ​പ്പി​ച്ച​ത്. എ​ന്നാ​ൽ വെ​ൽ​ക്കം ഡ്രി​ങ്ക് പോ​ലും സ​മ​യ​ത്ത് ല​ഭി​ച്ചി​ല്ല. 

തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ച​പ്പോ​ൾ ഈ​രാ​റ്റു​പേ​ട്ട​യി​ൽ നി​ന്നു ഭ​ക്ഷ​ണം കൊ​ണ്ടു​വ​ന്ന വാ​ഹ​നം അ​പ​ക​ട​ത്തി​ൽ പെ​ട്ടെ​ന്നും ഉ​ട​ൻ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ എ​ത്തു​മെ​ന്നും സം​ഘം മ​റു​പ​ടി ന​ൽ​കി. എ​ന്നാ​ൽ പി​ന്നീ​ട് ഫോ​ൺ വി​ളി​ച്ച​പ്പോ​ൾ ഭ​ക്ഷ​ണം പാ​കം ചെ​യ്തി​ട്ടി​ല്ലെ​ന്നും എ​ത്തി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു​മാ​ണ് ഇ​വ​ർ അ​റി​യി​ച്ച​ത്. സ​മാ​ന​മാ​യ രീ​തി​യി​ൽ മു​ണ്ട​ക്ക​യം ചോ​റ്റി​യി​ലും ഇ​വ​ർ ഭ​ക്ഷ​ണം എ​ത്തി​ച്ചി​ല്ല. 

മു​ണ്ട​ക്ക​യം പ​ന​ക്ക​ച്ചി​റ സ്വ​ദേ​ശി​യാ​യ വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ർ 1.4 ല​ക്ഷം രൂ​പ​യ്ക്കാ​ണ് ക​രാ​ർ ന​ൽ​കി​യി​രു​ന്ന​ത്. വി​വാ​ഹ​ത്ത​ലേ​ന്ന​ത്തെ ഭ​ക്ഷ​ണം കൃ​ത്യ​മാ​യി എ​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും വി​വാ​ഹ ദി​വ​സം കു​ടി​വെ​ള്ളം പോ​ലും ഒ​രു​ക്കി​യി​രു​ന്നി​ല്ല. ഉ​ച്ച​യാ​യി​ട്ടും ഭ​ക്ഷ​ണം എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ കേ​റ്റ​റിം​ഗ് ഉ​ട​മ ഫോ​ൺ എ​ടു​ത്തി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ മു​ണ്ട​ക്ക​യം, കോ​ട്ട​യം ഈ​സ്റ്റ് പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. 

Kerala

ആ​ലു​വ നഗരമധ്യത്തി​ൽ വ​ഴി​യാ​ത്ര​ക്കാ​ര​നെ ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച

കൊ​ച്ചി: ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് വ​ഴി​യാ​ത്ര​ക്കാ​ര​നെ ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച. പ്ര​വാ​സി മ​ല​യാ​ളി ജോ​ഫി​ൻ ജി​ജു​വി​നെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. ജോ​ഫി​ന്‍റെ ത​ല​യ്ക്ക് ക​ല്ലെ​റി​ഞ്ഞ് വീ​ഴ്ത്തി​യാ​ണ് പ്ര​തി​ക​ൾ ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ആ​ലു​വ മെ​ട്രോ സ്റ്റേ​ഷ​നി​ൽ​നി​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള ഇ​ട​വ​ഴി​യി​ലൂ​ടെ ന​ട​ന്നു​പോ​ക​വേ​യാ​ണ് അ​ക്ര​മി​ക​ൾ ജോ​ഫി​നെ ക​ല്ലെ​റി​ഞ്ഞു വീ​ഴ്ത്തി​യ​ത്.

തു​ട​ർ​ന്ന് ക​യ​ർ ഉ​പ​യോ​ഗി​ച്ച് കൈ​യ്യും കാ​ലും കെ​ട്ടി​യ​ശേ​ഷം പ്ര​തി​ക​ൾ ഇ​യാ​ളെ സ​മീ​പ​ത്തെ ക​നാ​ലി​ൽ ത​ള്ളി​യി​ട്ട് മാ​ല​യും പ​ണ​വും ക​വ​രു​ക​യാ​യി​രു​ന്നു. ആ​ക്ര​മി​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ജോ​ഫി​ൻ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ജെ​ഫി​ന്‍റെ വാ​രി​യെ​ല്ലി​നും കൈ​യ്ക്കും താ​ടി​യെ​ല്ലി​നും പൊ​ട്ട​ലു​ണ്ട്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പൊ​ലി​സ് ര​ണ്ടു പേ​ര​ട​ങ്ങു​ന്ന ക​വ​ർ​ച്ചാ സം​ഘ​ത്തി​നാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

National

റാ​പ്പി​ഡോ ബൈ​ക്ക് ടാ​ക്സി​യി​ൽ ബ​സ് ഇ​ടി​ച്ച് യു​വ​തി മ​രി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: റാ​പ്പി​ഡോ ബൈ​ക്ക് ടാ​ക്സി​യി​ൽ ബ​സ് ഇ​ടി​ച്ച് യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​നി ഹേ​മ​ദു​ർ​ഗ(26)​യാ​ണ് മ​രി​ച്ച​ത്. അ​മീ​ർ​പേ​ട്ട് ശ്രീ​ന​ഗ​ർ കോ​ള​നി​യി​ലെ ബി​ഗ് ബ​സാ​റി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു അ​പ​ക​ടം.

ബ​ഞ്ജ​റ ഹി​ൽ​സി​ലെ കാ​ർ ഷോ​റൂ​മി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു ഹേ​മ​ദു​ർ​ഗ. റി​പ്പ​യ​ർ ചെ​യ്ത മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങാ​നെ​ത്തി ഓ​ൺ​ലൈ​ൻ ബൈ​ക്ക് ടാ​ക്സി​യി​ൽ മ​ട​ങ്ങ​വേ തെ​ല​ങ്കാ​ന റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ന്‍റെ ബ​സ് ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ലും മ​റ്റൊ​രു സ്കൂ​ട്ട​റി​ലും ബ​സ് ഇ​ടി​ച്ചു.

ഇ​തി​നി​ടെ ബൈ​ക്കി​ൽ​നി​ന്ന് റോ​ഡി​ലേ​ക്ക് വീ​ണ ഹേ​മ​ദു​ർ​ഗ​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങി. അ​പ​ക​ട​ത്തി​ൽ റാ​പ്പി​ഡോ ഡ്രൈ​വ​ർ​ക്കും പ​രി​ക്കേ​റ്റു. സം​ഭ​വ​സ​മ​യ​ത്ത് ഹേ​മ​ദു​ർ​ഗ ഹെ​ൽ​മെ​റ്റ് ധ​രി​ച്ചി​രു​ന്നി​ല്ലെ​ന്നാ​ണ് സൂ​ച​ന. അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്തു. ബ​സ് ഡ്രൈ​വ​റെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

International

ഗാ​സ​യി​ൽ ആ​ക്ര​മ​ണം; ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു 

ക​യ്റോ: ഇ​സ്രേ​ലി സേ​ന ഗാ​സ​യി​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു. 13 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഗാ​സ സി​റ്റി​യു​ടെ പ​ടി​ഞ്ഞാ​റ് ടെ​ൽ അ​ൽ ഹ​വാ​യി​ൽ ഒ​രു വാ​ഹ​ന​ത്തി​നു നേ​ർ​ക്കാ​യി​രു​ന്നു ആ​ക്ര​മ​ണം. വാ​ഹ​നം ത​ക​ർ​ന്നു​ത​രി​പ്പ​ണ​മാ​യി. ര​ണ്ടു ഹ​മാ​സ് ഭീ​ക​ര​രെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് ഇ​സ്രേ​ലി സേ​ന അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ന​ല്കി​യി​ല്ല.

2025 ഒ​ക്‌​ടോ​ബ​റി​ൽ അ​മേ​രി​ക്ക​യു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ ഇ​സ്ര​യേ​ലും ഹ​മാ​സും വെ​ടി​നി​ർ​ത്തി​യെ​ങ്കി​ലും ഇ​സ്രേ​ലി സേ​ന ഗാ​സ​യി​ൽ പ​തി​വാ​യി ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​റു​ണ്ട്. വെ​ടി​നി​ർ​ത്ത​ലി​നു ശേ​ഷം ഗാ​സ​യി​ൽ 1300 പ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു.

Sports

ഏ​ഷ്യാ​ക​പ്പ്; പി​സി​ബി ചെ​യ​ർ​മാ​ൻ മൊ​ഹ്സി​ൻ ന​ഖ്‍​വി​യി​ൽ​നി​ന്ന് ട്രോ​ഫി വാ​ങ്ങാ​തെ ഇ​ന്ത്യ​ൻ വ​നി​താ ടീം

​ദു​ബാ​യ്: ശ്രീ​ല​ങ്ക​യെ തോ​ൽ​പ്പി​ച്ച് വ​നി​താ ഏ​ഷ്യാ​ക​പ്പ് ഫൈ​ന​ലി​ൽ കി​രീ​ടം ചൂ​ടി​യ​തി​ന് പി​ന്നാ​ലെ ന​ട​ന്ന സ​മ്മാ​ന​ദാ​ന​ച്ച​ട​ങ്ങി​ൽ​നി​ന്ന് വി​ട്ടു​നി​ന്ന് ഇ​ന്ത്യ​ൻ വ​നി​താ ടീം. ​ഏ​ഷ്യ​ൻ ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റും പാ​കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് (പി​സി​ബി) ചെ​യ​ർ​മാ​നു​മാ​യ മൊ​ഹ്സി​ൻ ന​ഖ്‍​വി​യി​ൽ​നി​ന്ന് ട്രോ​ഫി വാ​ങ്ങാ​ൻ വി​സ​മ്മ​തി​ച്ചാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ച​ട​ങ്ങി​ൽ​നി​ന്ന് വി​ട്ടു​നി​ന്ന​ത്.

ഞാ​യ​റാ​ഴ്ച ദു​ബാ​യി​ൽ ന​ട​ന്ന ഏ​ഷ്യാ​ക​പ്പ് ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന് പാ​ക് മ​ന്ത്രി കൂ​ടി​യാ​യ മൊ​ഹ്സി​ൻ ന​ഖ്‍​വി​യും എ​ത്തി​യി​രു​ന്നു. ബി​സി​സി​ഐ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ശു​ക്ല, സെ​ക്ര​ട്ട​റി ദേ​വ​ജി​ത് സാ​യ്കി​യ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് ഏ​ഷ്യ​ൻ ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​യ ന​ഖ്‍​വി മ​ത്സ​രം ക​ണ്ട​ത്. ഫൈ​ന​ലി​ൽ ഇ​ന്ത്യ ശ്രീ​ല​ങ്ക​യെ 72 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തോ​ടെ സ​മ്മാ​ന​ദാ​ന​ച്ച​ട​ങ്ങി​നെ​ക്കു​റി​ച്ചും അ​ഭ്യൂ​ഹ​ങ്ങ​ളു​യ​ർ​ന്നി​രു​ന്നു.

മ​ത്സ​ര​ശേ​ഷം ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളെ​ല്ലാം ഹെ​ഡ് കോ​ച്ച് അ​മോ​ൾ മു​സും​ദാ​റി​ന് ചു​റ്റു​മെ​ത്തി. തു​ട​ർ​ന്ന് കോ​ച്ച് ടീ​മം​ഗ​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു. ഇ​തി​നു പി​ന്നാ​ലെ ബി​സി​സി​ഐ വൈ​സ് പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും എ​ത്തി താ​ര​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും ഇ​വ​ർ​ക്ക് മെ​ഡ​ലു​ക​ൾ കൈ​മാ​റു​ക​യും ചെ​യ്തു. ഇ​തേ​സ​മ​യം സ്റ്റേ​ഡി​യ​ത്തി​ൽ സ​മ്മാ​ന​ദാ​ന​ച്ച​ട​ങ്ങി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളും ആ​രം​ഭി​ച്ചി​രു​ന്നു.

മൊ​ഹ്സി​ൻ ന​ഖ്‍​വി​യ​ട​ക്ക​മു​ള്ള​വ​ർ സ​മ്മാ​ന​ദാ​ന​ച്ച​ട​ങ്ങി​നാ​യി വേ​ദി​യി​ലെ​ത്തി. റ​ണ്ണേ​ഴ്സ് അ​പ്പാ​യ ശ്രീ​ല​ങ്ക​ൻ ടീ​മി​ന്‍റെ ക്യാ​പ്റ്റ​ൻ ച​മാ​രി അ​ട്ട​പ്പ​ട്ടു​വി​ന് ന​ഖ്‍​വി ചെ​ക്ക് സ​മ്മാ​നി​ച്ചു. തു​ട​ർ​ന്ന് ശ്രീ​ല​ങ്ക​ൻ ക്യാ​പ്റ്റ​ൻ അ​വ​താ​ര​ക​നു​മാ​യി സം​സാ​രി​ച്ച് ക​ഴി​ഞ്ഞ​തോ​ടെ സ​മ്മാ​ന​ദാ​ന​ച്ച​ട​ങ്ങ് അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. ച​ട​ങ്ങ് അ​വ​സാ​നി​ച്ച​തി​ന് പി​ന്നാ​ലെ മൊ​ഹ്സി​ൻ ന​ഖ്‍​വി സ്റ്റേ​ഡി​യ​ത്തി​ൽ​നി​ന്ന് മ​ട​ങ്ങി. എ​ന്നാ​ൽ, അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ൽ ഏ​ഷ്യാ​ക​പ്പ് ട്രോ​ഫി ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്ന​ത്.

2025ൽ ​പു​രു​ഷ ഏ​ഷ്യാ​ക​പ്പ് ക്രി​ക്ക​റ്റി​ൽ ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ​ൻ ടീ​മും ന​ഖ്‍​വി​യി​ൽ​നി​ന്ന് ട്രോ​ഫി വാ​ങ്ങാ​ൻ വി​സ​മ്മ​തി​ച്ചി​രു​ന്നു. ന​ഖ്‍​വി​ക്ക് പ​ക​രം എ​മി​റേ​റ്റ്സ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് ഭാ​ര​വാ​ഹി ട്രോ​ഫി സ​മ്മാ​നി​ക്ക​ണ​മെ​ന്നും ന​ഖ്‍​വി​യി​ൽ​നി​ന്ന് ട്രോ​ഫി വാ​ങ്ങി​ല്ലെ​ന്നു​മാ​ണ് ഇ​ന്ത്യ​ൻ ടീം ​അ​ന്ന് അ​റി​യി​ച്ച​ത്. എ​ന്നാ​ൽ ഈ ​അ​ഭ്യ​ർ​ഥ​ന ന​ഖ്‍​വി അം​ഗീ​ക​രി​ച്ചി​ല്ല. ഇ​തോ​ടെ ട്രോ​ഫി വാ​ങ്ങി​ല്ലെ​ന്ന് തീ​രു​മാ​ന​മെ​ടു​ത്ത് ഇ​ന്ത്യ​ൻ ടീ​മും മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

International

ഹോ​ർ​മു​സി​ൽ വീ​ണ്ടും വാ​ണി​ജ്യ ക​പ്പ​ലിനു നേരേ ആ​ക്ര​മണം 

റി​യാ​ദ്: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ വീ​ണ്ടും വാ​ണി​ജ്യ ക​പ്പ​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. ക​ട​ലി​ടു​ക്കു​വ​ഴി നീ​ങ്ങു​ക​യാ​യി​രു​ന്ന ക​പ്പ​ലി​ൽ ആ​യു​ധം പ​തി​ച്ച​താ​യി ബ്രി​ട്ടീ​ഷ് സ​മു​ദ്ര​നി​രീ​ക്ഷ​ണ സം​ഘ​ട​ന അ​റി​യി​ച്ചു. ക​പ്പ​ലി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി. ജീ​വ​ന​ക്കാ​രെ ഒ​ഴി​പ്പി​ച്ചു. ഇ​റാ​നി​ലെ വാ​ണി​ജ്യ ക​പ്പ​ലി​നു നേ​ർ​ക്കും ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും മൂ​ന്നു പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ഇ​റാ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

സൗ​ദി​യി​ലെ ഈ​സ്റ്റ്-​വെ​സ്റ്റ് പൈ​പ്പ് ലൈ​ൻ പൂ​ട്ടി​യ​തി​നു പി​ന്നാ​ലെ​യു​ണ്ടാ​യ സം​ഭ​വം അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ എ​ണ്ണ​വി​ല ഉ​യ​ർ​ത്തി​യേ​ക്കും. ഇ​റാ​ക്കി​ൽ​നി​ന്നു​ള്ള ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് പൈ​പ്പ്‌​ലൈ​ൻ പൂ​ട്ടി​യ​ത്. ഇ​റാ​ൻ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ച​തോ​ടെ സൗ​ദി ക​യ​റ്റു​മ​തി​ക്കാ​യി എ​ണ്ണ ചെ​ങ്ക​ട​ൽ തീ​ര​ത്ത് എ​ത്തി​ച്ചി​രു​ന്ന​ത് ഈ ​പൈ​പ്പ‌്‌​ലൈ​ൻ വ​ഴി​യാ​യി​രു​ന്നു. പൈ​പ്പി​നു നേ​ർ​ക്ക് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് ആ​രാ​ണെ​ന്നു തെ​ളി​ഞ്ഞി​ട്ടി​ല്ല. ട്രം​പ് ഇ​റാ​ന്‍റെ നേ​ർ​ക്കാ​ണു വി​ര​ൽ ചൂ​ണ്ടി​യ​ത്.

International

ജി​സി​സി രാ​ജ്യ​ങ്ങ​ളും ഇ​റാ​നും ത​മ്മി​ൽ ന​ട​ത്താ​നി​രു​ന്ന ച​ർ​ച്ച മാ​റ്റി​വച്ചു

മ​സ്ക​റ്റ്: ജി​സി​സി രാ​ജ്യ​ങ്ങ​ളും ഇ​റാ​നും ത​മ്മി​ൽ തി​ങ്ക​ളാ​ഴ്ച ഒ​മാ​നി​ൽ ന​ട​ത്താ​നി​രു​ന്ന ച​ർ​ച്ച മാ​റ്റി​വ​ച്ചു. ഒ​മാ​നി​ലെ സ​ലാ​ല​യി​ൽ ന​ട​ത്താ​നി​രു​ന്ന ച​ർ​ച്ച മാ​റ്റി​വ​ച്ച​താ​യി ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ അ​ൽ ബു​സൈ​ദി​യാ​ണ് അ​റി​യി​ച്ച​ത്. മേ​ഖ​ല​യി​ലെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യു​ള്ള ക്രി​യാ​ത്മ​ക​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മൊ​രു​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​മാ​യ​തി​നാ​ലാ​ണ് തി​ങ്ക​ളാ​ഴ്ച​യി​ലെ ച​ർ​ച്ച മാ​റ്റി​വ​ച്ച​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

ച​ർ​ച്ച മാ​റ്റി​വ​ച്ച കാ​ര്യം ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും സ്ഥി​രീ​ക​രി​ച്ചു. മേ​ഖ​ല​യി​ലെ ചി​ല രാ​ജ്യ​ങ്ങ​ളു​ടെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​ര​മാ​ണ് തി​ങ്ക​ളാ​ഴ്ച​ത്തെ ച​ർ​ച്ച മാ​റ്റി​വ​ച്ച​തെ​ന്നും ഒ​മാ​നും ഇ​റാ​നും സം​യു​ക്ത​മാ​യാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ൻ വ്യ​ക്ത​മാ​ക്കി.

മേ​ഖ​ല​യി​ലെ സ്ഥി​തി​ഗ​തി​ക​ളും ഹോ​ർ​മു​സി​ലെ സം​ഘ​ർ​ഷ​വും ഉ​ൾ​പ്പെ​ടെ തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച ചെ​യ്യു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള ന​യ​ത​ന്ത്ര​ശ്ര​മ​ങ്ങ​ൾ​ക്ക് ഒ​മാ​നാ​ണ് മു​ൻ​കൈ​യെ​ടു​ത്തി​രു​ന്ന​ത്. അ​തേ​സ​മ​യം, തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ച​ർ​ച്ച​യി​ൽ ഏ​തെ​ങ്കി​ലും ക​രാ​റി​ലെ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന് ഇ​റാ​നി​യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Kerala

ഗു​രു​വാ​യൂ​രി​ൽ റി​ക്കാ​ർ​ഡ് വി​വാ​ഹ​ങ്ങ​ൾ

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ ച​രി​ത്ര​ത്തി​ലി​ടം​നേ​ടി 420 വ​ധൂ​വ​ര​ന്മാ​ർ മി​ന്നു​ചാ​ർ​ത്തി പു​തു​ജീ​വി​ത​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ചു. ചി​ങ്ങ​മാ​സ​ത്തി​ലെ ആ​ദ്യ ഞാ​യ​റാ​ഴ്ച ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ ന​ട​ന്ന 416 എ​ന്ന വി​വാ​ഹ റി​ക്കാ​ർ​ഡാ​ണ് അ​വ​സാ​ന​ത്തെ ഞാ​യ​റാ​ഴ്ച​യാ​യ ഇ​ന്ന​ലെ 420 വി​വാ​ഹ​ങ്ങ​ളോ​ടെ മ​റി​ക​ട​ന്ന​ത്. ദേ​വ​സ്വം-​പൊ​ലി​സ്-​ഫ​യ​ർ​ഫോ​ഴ്‌​സ് എ​ന്നി​വ​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ളും ക്ര​മീ​ക​ര​ണ​ങ്ങ​ളും തി​ര​ക്ക് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ സ​ഹാ​യി​ച്ചു.

പു​ല​ർ​ച്ചെ നാ​ലി​ന് ഒ​ന്നാം ന​മ്പ​ർ മ​ണ്ഡ​പ​ത്തി​ലാ​ണു വി​വാ​ഹം തു​ട​ങ്ങി​യ​ത്. മം​ഗ​ള​വാ​ദ്യ​ത്തി​ന്‍റെ അ​ക​മ്പ​ടി​യി​ൽ തു​ട​ർ​ന്ന് മ​റ്റ് അ​ഞ്ചു മ​ണ്ഡ​പ​ങ്ങ​ളി​ലും വി​വാ​ഹ​ങ്ങ​ൾ തു​ട​ങ്ങി. രാ​വി​ലെ ഏ​ഴോ​ടെ 160 വി​വാ​ഹ​ങ്ങ​ളും 8.30നു 230 ​വി​വാ​ഹ​ങ്ങ​ളും ക​ട​ന്നു. 10.30ന് 360 ​വി​വാ​ഹ​ങ്ങ​ളും ന​ട​ന്നു. ഉ​ച്ച​പൂ​ജ​യ്ക്ക് ന​ട​യ​ട​ക്കു​ന്ന​തി​നു മു​മ്പാ​യി വി​വാ​ഹ​ത്തി​ര​ക്കൊ​ഴി​ഞ്ഞു. ഭ​ക്ത​ർ​ക്കു യാ​തൊ​രു ത​ര​ത്തി​ലു​ള്ള ബു​ദ്ധി​മു​ട്ടും അ​നു​ഭ​വ​പ്പെ​ടാ​തെ​യാ​ണ് ഇ​ത്ര​യും വി​വാ​ഹ​ങ്ങ​ൾ ന​ട​ന്ന​ത്. മേ​ൽ​പു​ത്തൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​നു തെ​ക്കു ഭാ​ഗ​ത്താ​യി വ​ധൂ​വ​ര​ന്മാ​ർ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും വി​ശ്ര​മി​ക്കു​ന്ന​തി​നു സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്നു.

തെ​ക്കേ​ന​ട​യി​ൽ ക്ഷേ​ത്ര​മ​തി​ലി​ലെ ചു​മ​ർ​ചി​ത്ര​ത്തി​നു മു​ന്നി​ലും കൂ​വ​ള​ത്തി​നു സ​മീ​പ​വും കേ​ശ​വ പ്ര​തി​മ​യ്ക്കു മു​ന്നി​ലും മ​ര​പ്ര​ഭു​വി​ന് മു​ന്നി​ലു​മെ​ല്ലാം ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​ന് വ​ധൂ​വ​ര​ന്മാ​രു​ടെ തി​ര​ക്കാ​യി​രു​ന്നു. സ​ൽ​ക്കാ​ര​ത്തി​നു ഗു​രു​വാ​യൂ​രി​ൽ വി​വാ​ഹ​മ​ണ്ഡ​പ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​വ​ർ ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ വി​വാ​ഹം ക​ഴി​ഞ്ഞ​യു​ട​നെ സ്വ​ന്തം സ്ഥ​ല​ങ്ങ​ളി​ലേ​ക്കു തി​രി​ച്ചു​പോ​യി. ദേ​വ​സ്വം ചെ​യ​ർ​മാ​ൻ എ.​വി. ഗോ​പി​നാ​ഥ് വി​വാ​ഹ​ങ്ങ​ൾ തു​ട​ങ്ങി​യ​തു മു​ത​ൽ ഉ​ച്ച​വ​രെ മേ​ൽ​നോ​ട്ടം​വ​ഹി​ച്ച് മ​ണ്ഡ​പ​ങ്ങ​ൾ​ക്കു സ​മീ​പം​ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. ക്ഷേ​ത്രം ഡി​എ എം. ​രാ​ധ, മാ​നേ​ജ​ർ എ.​വി. പ്ര​ശാ​ന്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​വ​സ്വം ജീ​വ​ന​ക്കാ​ർ ഭ​ക്ത​ർ​ക്ക് സ​ഹാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി.

നി​ല​വി​ലെ പൊ​ലി​സി​നു പു​റ​മേ നൂ​റോ​ളം പൊ​ലി​സു​കാ​രെ അ​ധി​ക​മാ​യി ക്ഷേ​ത്ര​ന​ഗ​രി​യി​ൽ വി​ന്യ​സി​ച്ചി​രു​ന്നു. മോ​ഷ​ണ​ങ്ങ​ളും അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളും ത​ട​യു​ന്ന​തി​നു മ​ഫ്തി പൊ​ലി​സി​നെ​യും നി​യോ​ഗി​ച്ചു. വ​ൺ​വേ സം​വി​ധാ​നം ക​ർ​ശ​ന​മാ​ക്കി​യ​തി​നാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​നു​ഭ​വ​പ്പെ​ട്ടി​ല്ല. സ്പോ​ട്ട് ബു​ക്കിം​ഗ് ഉ​ൾ​പ്പെ​ടെ 443 വി​വാ​ഹ​ങ്ങ​ളാ​ണു ശീ​ട്ടാ​ക്കി​യി​രു​ന്ന​ത്. ഗു​രു​വാ​യൂ​ർ എ​സി​പി എം. ​സു​രേ​ന്ദ്ര​ൻ, ടെ​മ്പി​ൾ പൊ​ലി​സ് എ​സ്എ​ച്ച്ഒ കെ.​ജി. ജ​യ​പ്ര​ദീ​പ്, എ​സ്ഐ കൃ​ഷ്‌​ണ​കു​മാ​ർ, ദേ​വ​സ്വം സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​ര​ക്ക് നി​യ​ന്ത്രി​ച്ച​ത്.

Sports

ഏഷ്യൻ ഗെയിംസ് അ​ത്‌ല​റ്റി​ക്‌​സ് ടീമിൽ അ​ഴി​ച്ചു​പ​ണി

പ​ട്യാ​ല: 2026 ഏ​ഷ്യ​ന്‍ ഗെ​യിം​സി​നു​ള്ള ഇ​ന്ത്യ​ന്‍ അ​ത്‌​ല​റ്റി​ക്‌​സ് ടീ​മി​ല്‍ അ​ഴി​ച്ചു​പ​ണി. ഗെ​യിം​സി​നു തി​രി​തെ​ളി​യാ​ന്‍ വെ​റും അ​ഞ്ചു ദി​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ശേ​ഷി​ക്കു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് ആ​ദ്യം പ്ര​ഖ്യാ​പി​ച്ച 77 അം​ഗ അ​ത്‌​ല​റ്റി​ക്‌​സ് സം​ഘ​ത്തി​ല്‍​നി​ന്നു മൂ​ന്നു താ​ര​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യ​ത്. ജ​പ്പാ​നി​ലെ ഐ​ച്ചി-​ന​ഗോ​യ​യി​ല്‍ ഈ ​മാ​സം 19 മു​ത​ല്‍ ഒ​ക്‌​ടോ​ബ​ര്‍ നാ​ലു വ​രെ​യാ​ണ് 2026 ഏ​ഷ്യ​ന്‍ ഗെ​യിം​സ്.

മൂ​ന്നു മാ​റ്റ​ങ്ങ​ള്‍

വ​നി​താ ജാ​വ​ലി​ന്‍​ത്രോ താ​രം അ​ന്നു റാ​ണി, സ്പ്രി​ന്‍റ​ര്‍ നി​ത്യ ഗാ​ന്ധെ, പു​രു​ഷ ലോം​ഗ്ജം​പ് താ​രം ഷാ​ഹ് ന​വാ​സ് ഖാ​ന്‍ എ​ന്നി​വ​രെ​യാ​ണ് അ​വ​സാ​ന സം​ഘ​ത്തി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്. ഇ​തോ​ടെ അ​ത്‌ല​റ്റി​ക്‌​സ് ടീം ​അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം 74ലേ​ക്കു ചു​രു​ങ്ങി. മോ​ശം പ്ര​ക​ട​നം, ഫി​റ്റ്‌​ന​സ് പ്ര​ശ്‌​നം എ​ന്നീ കാ​ര​ണ​ങ്ങ​ളാ​ണ് ഇ​വ​രെ ഒ​ഴി​ക്കാ​നു​ള്ള കാ​ര​ണം.

വ്യാ​ഴാ​ഴ്ച ന്യൂ​ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന ഇ​ന്ത്യ​ന്‍ അ​ത്‌​ല​റ്റി​ക്‌​സ് ഫൈ​ന​ല്‍ സീ​രീ​സി​ലെ പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്നു റാ​ണി​യെ ഒ​ഴി​വാ​ക്കി​യ​ത്. 57.62 മീ​റ്റ​ര്‍ എ​ന്ന ക്വാ​ളി​ഫി​ക്കേ​ഷ​ന്‍ സ്റ്റാ​ന്‍​ഡേ​ര്‍​ഡ് മാ​ര്‍​ക്ക് ക​ട​ക്കാ​ന്‍ അ​ന്നു റാ​ണി​ക്കു സാ​ധി​ച്ചി​ല്ല. 57.50 മീ​റ്റ​ര്‍ മാ​ത്ര​മാ​ണ് അ​ന്നു എ​റി​ഞ്ഞ​ത്. 12 സെ​ന്‍റി​മീ​റ്റ​റി​ന്‍റെ കു​റ​വി​ല്‍ അ​ന്നു​വി​ന് ഏ​ഷ്യ​ന്‍ ഗെ​യിം​സ് യോ​ഗ്യ​ത ന​ഷ്ട​പ്പെ​ട്ട​താ​യി അ​ത്‌ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ അ​റി​യി​ച്ചു. 2022 ഗ്വാ​ങ്ഷൂ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ 62.92 മീ​റ്റ​റു​മാ​യി അ​ന്നു റാ​ണി സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

വ​നി​താ സ്പ്രി​ന്‍റ് റി​ലേ ടീ​മി​ലാ​യി​രു​ന്നു നി​ത്യ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ത്യ​ന്‍ അ​ത്‌ല​റ്റി​ക്‌​സ് ഫൈ​ന​ല്‍ സീ​രീ​സി​ല്‍ 100 മീ​റ്റ​റി​ല്‍ 11.93 സെ​ക്ക​ന്‍​ഡു​മാ​യി ഒ​മ്പ​താം സ്ഥാ​ന​ത്തു മാ​ത്ര​മാ​ണ് നി​ത്യ ഫി​നി​ഷ് ചെ​യ്ത​ത്. അ​തേ​സ​മ​യം, പു​രു​ഷ ലോം​ഗ്ജം​പി​ല്‍ 7.43 മീ​റ്റ​ര്‍ ക്ലി​യ​ര്‍ ചെ​യ്യാ​നേ ഷാ​ഹ് ന​വാ​സി​നു സാ​ധി​ച്ചു​ള്ളൂ. ആ​റാം സ്ഥാ​നം​കൊ​ണ്ടു തൃ​പ്തി​പ്പെ​ടേ​ണ്ടി​യും വ​ന്നു.

ജ​പ്പാ​നി​ല്‍ ഇ​ന്ത്യ​ന്‍ ക്യാ​മ്പ്

23 മു​ത​ലാ​ണ് ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ അ​ത്‌​ല​റ്റി​ക്‌​സ് മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച പു​റ​പ്പെ​ട്ട ഇ​ന്ത്യ​ന്‍ സം​ഘം ജ​പ്പാ​നി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്നു. നി​ല​വി​ല്‍ ടോ​ക്കി​യോ​യ്ക്ക് സ​മീ​പ​മു​ള്ള സു​കു​ബ യൂ​ണി​വേ​ഴ്‌​സി​റ്റി ക്യാ​മ്പി​ല്‍ അ​വ​സാ​ന​വ​ട്ട പ​രി​ശീ​ല​ന​ത്തി​ലാ​ണ് ഇ​ന്ത്യ​ന്‍ സം​ഘം. 21നു ​ഗെ​യിം​സ് വേ​ദി​യാ​യ ഐ​ച്ചി-​ന​ഗോ​യ​യി​ല്‍ എ​ത്തി​ച്ചേ​രും.

10 മ​ല​യാ​ളി താ​ര​ങ്ങ​ളാ​ണ് ഇ​ന്ത്യ​ന്‍ അ​ത്‌​ല​റ്റി​ക്‌​സ് സം​ഘ​ത്തി​ല്‍ ഉ​ള്ള​ത്. ലോം​ഗ്ജം​പി​ല്‍ മു​ര​ളി ശ്രീ​ശ​ങ്ക​ര്‍, ഡെ​ക്കാ​ത്ത​ല​ണി​ല്‍ തൗ​ഫീ​ഖ്, 800 മീ​റ്റ​റി​ല്‍ മു​ഹ​മ്മ​ദ് അ​ഫ്‌​സ​ല്‍, 4x400 മീ​റ്റ​ര്‍ റി​ലേ, മി​ക്‌​സ​ഡ് റി​ലേ​യി​ല്‍ ടി.​എ​സ്. മ​നു, ട്രി​പ്പി​ള്‍​ജം​പി​ല്‍ യു. ​കാ​ര്‍​ത്തി​ക്, 4x400 മീ​റ്റ​ര്‍ റി​ലേ, മി​ക്‌​സ​ഡ് റി​ലേ​യി​ല്‍ അ​ന്‍​സ ബാ​ബു, ഹെ​പ്റ്റാ​ത്ത​ല​ണി​ല്‍ കെ. ​അ​നാ​മി​ക, 400 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ല്‍ ആ​ര്‍. അ​നു, ലോം​ഗ്ജം​പി​ല്‍ ആ​ന്‍​സി സോ​ജ​ന്‍, 4x400 മീ​റ്റ​ര്‍ റി​ലേ​യി​ല്‍ മു​ഹ​മ്മ​ദ് അ​ഷ്ഫാ​ഖ് എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​ന്‍ ടീ​മി​ലെ മ​ല​യാ​ളി സാ​ന്നി​ധ്യ​ങ്ങ​ള്‍.

2022ല്‍ ​പു​രു​ഷ-​വ​നി​താ ലോം​ഗ്ജം​പി​ല്‍ വെ​ള്ളി നേ​ടി​യ താ​ര​ങ്ങ​ളാ​ണ് ശ്രീ​ശ​ങ്ക​റും ആ​ന്‍​സി സോ​ജ​നും. ഇ​ത്ത​വ​ണ​യും ഇ​രു​വ​രും മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യാ​ണ്.

Sports

ജിം​നാ​സ്റ്റി​ക്സിൽ തലസ്ഥാനം

ക​​​ണ്ണൂ​​​ർ: സം​​​സ്ഥാ​​​ന സ്കൂ​​​ൾ ഗ്രൂ​​​പ്പ് ഒ​​​ന്ന് ഗെ​​​യിം​​​സ് ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ ജിം​​​നാ​​​സ്റ്റി​​​ക്സി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​ന് കി​​​രീ​​​ടം. 19 വീ​​​തം സ്വ​​​ർ​​​ണ​​​വും വെ​​​ള്ളി​​​യും 32 വെ​​​ങ്ക​​​ല​​​വും നേ​​​ടി 185 പോ​​​യി​​​ന്‍റു​​​ക​​​ളോ​​​ടെ​​​യാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ചാ​​​ന്പ്യ​​​ൻ​​​മാ​​​രാ​​​യ​​​ത്.

13 സ്വ​​​ർ​​​ണം 16 വെ​​​ള്ളി, ഏ​​​ഴ് വെ​​​ങ്ക​​​ലം എ​​​ന്നി​​​വ​​​യോ​​​ടെ 123 പോ​​​യി​​​ന്‍റു​​​ക​​​ൾ നേ​​​ടി​​​യ ആ​​​തി​​​ഥേ​​​യ​​​രാ​​​യ ക​​​ണ്ണൂ​​​ർ ര​​​ണ്ടാം സ്ഥാ​​​നം നേ​​​ടി. നാ​​​ലു സ്വ​​​ർ​​​ണം, ആ​​​റു വെ​​​ള്ളി, മൂ​​​ന്ന് വെ​​​ങ്ക​​​ലം എ​​​ന്നി​​​വ നേ​​​ടി 46 പോ​​​യി​​​ന്‍റു​​​ക​​​ൾ ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ കോ​​​ഴി​​​ക്കോ​​​ടി​​​നാ​​​ണ് മൂ​​​ന്നാം സ്ഥാ​​​നം.

റെ​​​സ്‌​​​ലിം​​​ഗ് മ​​​ത്സ​​​ര​​​ത്തി​​​ൽ 60 ഇ​​​ന​​​ങ്ങ​​​ളി​​​ൽ 40 എ​​​ണ്ണം പൂ​​​ർ​​​ത്തി​​​യാ​​​യ​​​പ്പോ​​​ൾ 88 പോ​​​യി​​​ന്‍റു​​​ക​​​ളു​​​മാ​​​യി ക​​​ണ്ണൂ​​​ർ മു​​​ന്നി​​​ൽ. ത​​​യ്ക്വ​​​ണ്ടോ​​​യി​​​ൽ 68 ഇ​​​ന​​​ങ്ങ​​​ളി​​​ൽ 21 എ​​​ണ്ണം പൂ​​​ർ​​​ത്തി​​​യ​​​പ്പോ​​​ൾ മ​​​ല​​​പ്പു​​​റ​​​മാ​​​ണ് മു​​​ന്നി​​​ലു​​​ള്ള​​​ത്. റെ​​​സ്‌​​​ലിം​​​ഗി​​​ൽ ക​​​ണ്ണൂ​​​ർ ഇ​​​തു​​​വ​​​രെ​​​യാ​​​യി 13 സ്വ​​​ർ​​​ണ​​​വും ആ​​​റു വെ​​​ള്ളി​​​യും അ​​​ഞ്ചു വെ​​​ങ്ക​​​ല​​​വും നേ​​​ടി​​​യി​​​ട്ടു​​​ണ്ട്.

12 സ്വ​​​ർ​​​ണ​​​വും ര​​​ണ്ടു വെ​​​ള്ളി​​​യും ഒ​​​ന്പ​​​ത് വെ​​​ങ്ക​​​ല​​​വു​​​മാ​​​യി 75 പോ​​​യി​​​ന്‍റു​​​ക​​​ൾ നേ​​​ടി​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ര​​​ണ്ടാം സ്ഥാ​​​ന​​​ത്തു​​​ണ്ട്. ര​​​ണ്ട് സ്വ​​​ർ​​​ണം, ആ​​​റ് വെ​​​ള്ളി, 10 വെ​​​ങ്ക​​​ലം എ​​​ന്നി​​​വ ക​​​ര​​​സ്ഥ​​​മാ​​​ക്കി 38 പോ​​​യി​​​ന്‍റെ നേ​​​ടി​​​യ പാ​​​ല​​​ക്കാ​​​ടാ​​​ണ് മൂ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​ള്ള​​​ത്.

ത​​​യ്ക്വ​​​ണ്ടോ​​​യി​​​ൽ ആ​​​റു വീ​​​തം​​​സ്വ​​​ർ​​​ണ​​​വും വെ​​​ള്ളി​​​യും ര​​​ണ്ടു വെ​​​ങ്ക​​​ല​​​വു​​​മാ​​​യി 50 പോ​​​യി​​​ന്‍റ് നേ​​​ടി​​​യാ​​​ണ് മ​​​ല​​​പ്പു​​​റം ഒ​​​ന്നാ​​​മ​​​തു​​​ള്ള​​​ത്. ആ​​​റ് സ്വ​​​ർ​​​ണം, ഒ​​​രു വെ​​​ള്ളി, അ​​​ഞ്ച് വെ​​​ങ്ക​​​ലം എ​​​ന്നി​​​വ നേ​​​ടി 38 പോ​​​യി​​​ന്‍റു​​​ക​​​ൾ നേ​​​ടി​​​യ കാ​​​സ​​​ർ​​​ഗോ​​​ഡ് ര​​​ണ്ടാം സ്ഥാ​​​ന​​​ത്തും ര​​​ണ്ടു സ്വ​​​ർ​​​ണം, മൂ​​​ന്ന് വെ​​​ള്ളി, ര​​​ണ്ടു വെ​​​ങ്ക​​​ലം എ​​​ന്നി​​​വ നേ​​​ടി 21 പോ​​​യി​​​ന്‍റു​​​ക​​​ളു​​​ള്ള എ​​​റ​​​ണാ​​​കു​​​ള​​​മാ​​​ണ് മൂ​​​ന്നാം സ്ഥാ​​​ന​​​ത്ത്.

Sports

മെ​സി ഗോ​ൾ

മ​യാ​മി: മേ​ജ​ര്‍ ലീ​ഗ് സോ​ക്ക​ര്‍ ഫു​ട്‌​ബോ​ളി​ല്‍ അ​ര്‍​ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി​യു​ടെ ഗോ​ളി​ല്‍ ഇ​ന്‍റ​ര്‍ മ​യാ​മി​ക്കു സ​മ​നി​ല.

ഹോം ​മ​ത്സ​ര​ത്തി​ല്‍ ഇ​ന്‍റ​ര്‍ മ​യാ​മി 2-2നു ​നാ​ഷ്‌​വി​ല്ല​യു​മാ​യി സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. നാ​ലാം മി​നി​റ്റി​ല്‍ സാം ​സ​റി​ഡ്ജി​ലൂ​ടെ നാ​ഷ്‌​വി​ല്ല ലീ​ഡ് നേ​ടി.

എ​ന്നാ​ല്‍, 19-ാം മി​നി​റ്റി​ലെ സെ​ല്‍​ഫ് ഗോ​ളി​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍ 1-1നു ​സ​മ​നി​ല​യി​ല്‍. 62-ാം മി​നി​റ്റി​ല്‍ ല​യ​ണ​ല്‍ മെ​സി ഇ​ന്‍റ​ര്‍ മ​യാ​മി​ക്കു ലീ​ഡ് ന​ല്‍​കി. എ​ന്നാ​ല്‍, 90+1-ാം മി​നി​റ്റി​ല്‍ സാം ​സ​റി​ഡ്ജ് വീ​ണ്ടും ല​ക്ഷ്യം​ക​ണ്ടു.

Sports

ഒഴിവാക്കിയത് അംഗീകരിക്കുന്നു: ദിവ്യാൻഷി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സി​​​​നു​​​​ള്ള വു​​​​ഷു ടീ​​​​മി​​​​ൽ​​​​നി​​​​ന്നു ത​​​​ന്നെ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ ന​​​​ട​​​​പ​​​​ടി അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​യി ദി​​​​വ്യാ​​​​ൻ​​​​ഷി.

വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ 60 കി​​​​ലോ​​​​ഗ്രാം സാ​​​​ൻ​​​​ഡ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ സ്പോ​​​​ർ​​​​ട്സ് മ​​​​ന്ത്രാ​​​​ല​​​​യം ഓ​​​​ഗ​​​​സ്റ്റ് 22നു ​​​​പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ പ​​​​ട്ടി​​​​ക​​​​യി​​​​ൽ പ​​​​തി​​​​നെ​​​​ട്ടു​​​​കാ​​​​രി​​​​യാ​​​​യ ദി​​​​വ്യാ​​​​ൻ​​​​ഷി ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ, ഇ​​​​ട​​​​ത് മു​​​​ട്ടി​​​​നേ​​​​റ്റ പ​​​​രി​​​​ക്കി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ദി​​​​വ്യാ​​​​ൻ​​​​ഷി​​​​ക്കു​​​​പ​​​​ക​​​​രം ര​​​​ണ്ടു​​​​ത​​​​വ​​​​ണ ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സ് മെ​​​​ഡ​​​​ൽ നേ​​​​ടി​​​​യ നൊ​​​​റെം റോ​​​​ഷി​​​​ബി​​​​ന ദേ​​​​വി​​​​യെ ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ ടീ​​​​മി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി.

പ​​​​രി​​​​ക്കു​​​​ണ്ടെ​​​​ങ്കി​​​​ലും മ​​​​ത്സ​​​​രി​​​​ക്കാ​​​​ൻ ഡോ​​​​ക്‌​​​​ട​​​​ർ​​​​മാ​​​​ർ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ദി​​​​വ്യാ​​​​ൻ​​​​ഷി രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​രു​​​​ന്നു.

National

റഷ്യ-യുക്രെയ്ൻ യുദ്ധം: മധ്യസ്ഥതയ്ക്ക് ഇന്ത്യയും ചൈനയും

ന്യൂ​​​ഡ​​​ൽ​​​ഹി/​​​മോ​​​സ്കോ: യു​​​ക്രെ​​​യ്ൻ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​മാ​​​ധാ​​​ന ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു സ​​​ഹ​​​ക​​​രി​​​ക്കാ​​​മെ​​​ന്ന് ഇ​​​ന്ത്യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ജി​​​ൻ​​​പിം​​​ഗും സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ച​​​താ​​​യി റ​​​ഷ്യ.

ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ന്ന ബ്രി​​​ക്സ് ഉ​​​ച്ച​​​കോ​​​ടി​​​ക്കി​​​ടെ​​​യാ​​​ണ് ഇ​​​രു​​​ നേ​​​താ​​​ക്ക​​​ളും ഈ ​​​വാ​​​ഗ്ദാ​​​നം മു​​​ന്നോ​​​ട്ടു​​​ വ​​​ച്ച​​​തെ​​​ന്നും റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ ഈ ​​​നി​​​ല​​​പാ​​​ടി​​​നെ സ്വാ​​​ഗ​​​തം ചെ​​​യ്ത​​​താ​​​യും ക്രെം​​​ലി​​​ൻ വ​​​ക്താ​​​വ് ദി​​​മി​​​ത്രി പെ​​​സ്കോ​​​വ് മോ​​​സ്കോ​​​യി​​​ൽ പ​​​റ​​​ഞ്ഞു. യു​​​ക്രെ​​​യ്നി​​​ലെ നി​​​ല​​​വി​​​ലെ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് പു​​​ടി​​​ൻ മോ​​​ദി​​​യെ​​​യും ഷി ​​​ജി​​​ൻ​​​പിം​​​ഗി​​​നെ​​​യും ധ​​​രി​​​പ്പി​​​ച്ച​​​താ​​​യും പെ​​​സ്കോ​​​വ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ന​​​ട​​​ത്തു​​​ന്ന മ​​​ധ്യ​​​സ്ഥ​​​നീ​​​ക്ക​​​ങ്ങ​​​ൾ വ​​​ഴി​​​മു​​​ട്ടി നി​​​ൽ​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഈ ​​​പു​​​തി​​​യ ന​​​യ​​​ത​​​ന്ത്ര​​​ നീ​​​ക്കം. യു​​​എ​​​സ് പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ സ്റ്റീ​​​വ് വി​​​റ്റ്കോ​​​ഫും ജാ​​​രെ​​​ദ് കു​​​ഷ്‌​​​ന​​​റും മോ​​​സ്കോ​​​യി​​​ലും കീ​​​വി​​​ലും സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തു​​​ക​​​യും ട്രം​​​പ് നേ​​​രി​​​ട്ടു പു​​​ടി​​​നു​​​മാ​​​യി ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നെ​​​ങ്കി​​​ലും ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ വ​​​ഴി​​​ത്തി​​​രി​​​വു​​​ണ്ടാ​​​ക്കാ​​​ൻ സാ​​​ധി​​​ച്ചി​​​രു​​​ന്നി​​​ല്ല.

യു​​​ക്രെ​​​യ്നു​​​മാ​​​യും റ​​​ഷ്യ​​​യു​​​മാ​​​യും ഒ​​​രു​​​പോ​​​ലെ ന​​​ല്ല ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധം പു​​​ല​​​ർ​​​ത്തു​​​ന്ന ചു​​​രു​​​ക്കം ചി​​​ല രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാ​​​ണ് ഇ​​​ന്ത്യ. വെ​​​ള്ളി​​​യാ​​​ഴ്ച പു​​​ടി​​​നു​​​മാ​​​യി ന​​​ട​​​ത്തി​​​യ ഉ​​​ഭ​​​യ​​​ക​​​ക്ഷി ച​​​ർ​​​ച്ച​​​യി​​​ലും ച​​​ർ​​​ച്ച​​​ക​​​ളി​​​ലൂ​​​ടെ​​​യും ന​​​യ​​​ത​​​ന്ത്ര​​​ത്തി​​​ലൂ​​​ടെ​​​യു​​​മാ​​​ണ് പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കേ​​​ണ്ട​​​തെ​​​ന്നും സ​​​മാ​​​ധാ​​​നശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കു സ​​​ഹാ​​​യി​​​ക്കാ​​​ൻ ഇ​​​ന്ത്യ സ​​​ന്ന​​​ദ്ധ​​​മാ​​​ണെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

സം​​​യു​​​ക്ത പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ യു​​​ക്രെ​​​യ്ൻ വി​​​ഷ​​​യം ഒഴിവാക്കി

ഡ​​​ൽ​​​ഹി​​​യി​​​ൽ സ​​​മാ​​​പി​​​ച്ച 18-ാമ​​​ത് ബ്രി​​​ക്സ് ഉ​​​ച്ച​​​കോ​​​ടി​​​യു​​​ടെ സം​​​യു​​​ക്ത പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ യു​​​ക്രെ​​​യ്ൻ-​​​റ​​​ഷ്യ യു​​​ദ്ധ​​​ത്തെ​​​ക്കു​​​റി​​​ച്ച് പ​​​രാ​​​മ​​​ർ​​​ശ​​​മി​​​ല്ലാ​​​ത്ത​​​തു ച​​​ർ​​​ച്ച​​​യാ​​​യി.

പ​​​ല​​​സ്തീ​​​ൻ, പശ്ചിമേഷ്യ, സി​​​റി​​​യ, സു​​​ഡാ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും ക്യൂ​​​ബ​​​യ്ക്കു​​​ മേ​​​ലു​​​ള്ള സാ​​​മ്പ​​​ത്തി​​​ക ഉ​​​പ​​​രോ​​​ധ​​​ത്തെ​​​ക്കു​​​റി​​​ച്ചും 15 ഖ​​​ണ്ഡി​​​ക​​​ക​​​ളി​​​ൽ വി​​​വ​​​ര​​​ണം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും യു​​​ക്രെ​​​യ്ൻ വി​​​ഷ​​​യ​​​ത്തി​​​ൽ റ​​​ഷ്യ​​​യു​​​ടെ പേ​​​രു​​​പോ​​​ലും എ​​​ടു​​​ത്തു​​​പ​​​റ​​​യാ​​​തെ പൊ​​​തു​​​വാ​​​യ ന​​​യ​​​ത​​​ന്ത്ര ആ​​​ഹ്വാ​​​ന​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യും പാ​​​ശ്ചാ​​​ത്യ​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യും സ​​​ഖ്യം പു​​​ല​​​ർ​​​ത്തു​​​മ്പോ​​​ഴും റ​​​ഷ്യ​​​യു​​​മാ​​​യു​​​ള്ള ദൃ​​​ഢ​​​മാ​​​യ ബ​​​ന്ധം നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന ഇ​​​ന്ത്യ​​​യു​​​ടെ പ​​​ര​​​ന്പ​​​രാ​​​ഗ​​​ത ന​​​യ​​​ത​​​ന്ത്ര സ​​​മ​​​വാ​​​യ​​​ത്തി​​​നു തെ​​​ളി​​​വാ​​​ണ് ഈ ​​​മാ​​​റ്റ​​​മെ​​​ന്ന് രാ​​​ഷ്‌​​​ട്രീ​​​യ​​​നി​​​രീ​​​ക്ഷ​​​ക​​​ർ പ​​​റ​​​യു​​​ന്നു.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ബ്ര​​​സീ​​​ലി​​​ലെ റി​​​യോ ഡി ​​​ജെ​​​നീ​​​റോ​​​യി​​​ൽ ന​​​ട​​​ന്ന ബ്രി​​​ക്സ് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ യു​​​ക്രെ​​​യ്ൻ വി​​​ഷ​​​യം പ്ര​​​ത്യേ​​​ക​​​മാ​​​യി എ​​​ടു​​​ത്തു​​​പ​​​റ​​​യു​​​ക​​​യും യു​​​എ​​​ൻ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള വേ​​​ദി​​​ക​​​ളി​​​ലെ നി​​​ല​​​പാ​​​ടു​​​ക​​​ൾ ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. കൂ​​​ടാ​​​തെ സ​​​മാ​​​ധാ​​​ന​​​ശ്ര​​​മ​​​ങ്ങ​​​ളെയും സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

Kerala

പ്രതിസന്ധി പരിഹരിക്കാൻ വൈ​ദ്യു​തിക്കായി ഉത്തരേന്ത്യയിലേക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​നം നേ​​​രി​​​ടു​​​ന്ന ക​​​ടു​​​ത്ത വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി മ​​​റി​​​ക​​​ട​​​ക്കാ​​​ൻ ഉ​​​യ​​​ർ​​​ന്ന വി​​​ല​​​യ്ക്ക് ഉ​​​ത്ത​​​രേ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്ന് വൈ​​​ദ്യു​​​തി വാ​​​ങ്ങാ​​​നു​​​ള്ള തീ​​​വ്രശ്ര​​​മ​​​ങ്ങ​​​ളു​​​മാ​​​യി കെ​​​എ​​​സ്ഇ​​​ബി. എ​​​ങ്ങ​​​നെ​​​യും വൈ​​​ദ്യു​​​തി എ​​​ത്തി​​​ച്ചു തു​​​ട​​​ർ​​​ച്ച​​​യാ​​​യു​​​ള്ള വൈ​​​ദ്യു​​​തി മു​​​ട​​​ക്കം പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശ​​​ത്തെത്തുട​​​ർ​​​ന്ന് കെ​​​എ​​​സ്ഇ​​​ബി ഡ​​​യ​​​റ​​​ക്‌ടർ​​​മാ​​​ർ ഉ​​​ത്ത​​​രേ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു പോ​​​കും.

പ​​​ഞ്ചാ​​​ബ്, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്, ജാ​​​ർ​​​ഖ​​​ണ്ഡ്, ബി​​​ഹാ​​​ർ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​ണ് വൈ​​​ദ്യു​​​തി ല​​​ഭ്യ​​​മാ​​​ക്കാ​​​നാ​​​യി ഡ​​​യ​​​റ​​​ക്‌ടർ​​​മാ​​​ർ പോ​​​കു​​​ന്ന​​​ത്. ഉ​​​യ​​​ർ​​​ന്ന വി​​​ല​​​യ്ക്കു വൈ​​​ദ്യു​​​തി വാ​​​ങ്ങാ​​​ൻ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വൈ​​​ദ്യു​​​തി റെഗു​​​ലേ​​​റ്റ​​​റി ക​​​മ്മി​​​ഷ​​​ൻ അ​​​നു​​​മ​​​തി​​​യും ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

ഉ​​​യ​​​ർ​​​ന്ന വി​​​ല​​​യ്ക്ക് വൈ​​​ദ്യു​​​തി വാ​​​ങ്ങാ​​​നുള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ടി​​​യ​​​ന്ത​​​ര നി​​​ർ​​​ദേ​​​ശ​​​ത്തെത്തുട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ചേ​​​ർ​​​ന്ന ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗ​​​ത്തി​​​ലാ​​​ണ് പീ​​​ക്ക് അ​​​വേ​​​ഴ്സി​​​ൽ വൈ​​​ദ്യു​​​തി എ​​​ത്തി​​​ക്കാ​​​ൻ ശ്ര​​​മം. ഇ​​​തി​​​നാ​​​യി സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് സാ​​​ന്പ​​​ത്തി​​​കസ​​​ഹാ​​​യ​​​വും ബോ​​​ർ​​​ഡ് തേ​​​ടി​​​യി​​​ട്ടു​​​ണ്ട്. യൂ​​​ണി​​​റ്റി​​​ന് 16 രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ൽ ന​​​ൽ​​​കേ​​​ണ്ടിവ​​​രു​​​മെ​​​ന്നാ​​​ണ് ക​​​രു​​​തു​​​ന്ന​​​ത്.

പ്ര​​​തി​​​സ​​​ന്ധി മ​​​റി​​​ക​​​ട​​​ക്കാ​​​ൻ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്ന് അ​​​ധി​​​കവൈ​​​ദ്യു​​​തി ല​​​ഭ്യ​​​മാ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളാ​​​ണ് ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. വൈ​​​ദ്യു​​​തി ല​​​ഭ്യ​​​ത​​​യി​​​ൽ സ്വ​​​യം​​​പ​​​ര്യാ​​​പ്ത​​​ത​​​യു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് അ​​​ധി​​​ക വൈ​​​ദ്യു​​​തി പീ​​​ക്ക് അ​​​വേ​​​ഴ്സി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ക്കാ​​​നാ​​​ണ് ശ്ര​​​മം.

എ​​​ന്നാ​​​ൽ, എ​​​ല്ലാ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും വൈ​​​ദ്യു​​​തി ക്ഷാ​​​മം നി​​​ല​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ തീ​​​വ്രശ്ര​​​മം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും മ​​​ന്ത്രി സ​​​ണ്ണി ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു. പു​​​തി​​​യ വൈ​​​ദ്യു​​​തി ന​​​യം രൂ​​​പ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ഇ​​​തി​​​നി​​​ടെ, മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ​​​നി​​​ന്ന് ക​​​രാ​​​ർ പ്ര​​​കാ​​​രം ല​​​ഭി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന 200 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി ല​​​ഭി​​​ക്കാ​​​തി​​​രു​​​ന്ന​​​തും തി​​​രി​​​ച്ച​​​ടി​​​യാ​​​യി.

രാ​​​ത്രി​​​കാ​​​ല​​​ത്തെ ആ​​​വ​​​ശ്യ​​​ക​​​ത നി​​​റ​​​വേ​​​റ്റാ​​​ൻ പ​​​വ​​​ർ എ​​​ക്സ് ചേ​​​ഞ്ചു​​​ക​​​ളി​​​ൽനി​​​ന്ന് ഉ​​​യ​​​ർ​​​ന്ന നി​​​ര​​​ക്കി​​​ലാ​​​ണ് ബോ​​​ർ​​​ഡ് ഇ​​​പ്പോ​​​ൾ വൈ​​​ദ്യു​​​തി വാ​​​ങ്ങു​​​ന്ന​​​ത്.

National

മ​ണി​പ്പു​രി​ൽ വെ​ടി​വ​യ്പ് ;നാലു പേർ കൊ​ല്ല​പ്പെ​ട്ടു

ഇം​​ഫാ​​​ൽ: മ​​​ണി​​​പ്പു​​​രി​​​ലെ കു​​​ക്കി ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ന്ന തീ​​​വ്ര​​​വാ​​​ദി ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ ര​​​ണ്ടു സ്ത്രീ​​​ക​​​ൾ ഉ​​ൾപ്പടെ നാ​​ലു പേ​​ർ കൊ​​​ല്ലപ്പെ​​​ട്ടു. താ​​​മെം​​​ഗ്‌​​​ലോം​​​ഗ്, നോ​​​നി ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം

താ​​​മെം​​​ഗ്‌​​​ലോം​​​ഗ് ജി​​​ല്ല​​​യി​​​ലാ​​​യി​​​രു​​​ന്നു ആ​​​ദ്യ ആ​​​ക്ര​​​മ​​​ണം. ടോ​​​ള​​​ൻ ഗ്രാ​​​മ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ നാ​​​ലോ​​​ടെ ലിം​​​ഗ​​​ൻ​​​ഗാ​​​യി സിം​​​ഗ്സി​​​തും ഭ​​ർ​​ത്താ​​വ് സെ​​യ്നേ​​യി സിം​​ഗ്സി​​തും ആ​​ണു വെ​​​ടി​​​വ​​​യ്പി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഇ​​​വ​​​രു​​​ടെ കു​​​ഞ്ഞി​​​നു പ​​​രി​​​ക്കേ​​റ്റു. ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​കും​​വ​​ഴി​​യാ​​ണ് സെ​​യ്നേ​​യി മ​​രി​​ച്ച​​ത്.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നാ​​​ലെ കൂ​​​ടു​​​ത​​​ൽ സു​​​ര​​​ക്ഷാ​​​സേ​​​നാം​​​ഗ​​​ങ്ങ​​​ൾ സ്ഥ​​​ല​​​ത്തെ​​​ത്തി.
നോ​​​നി ജി​​​ല്ല​​​യി​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്ന​​​ര​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. ലോം​​​ഗ്പി ഗ്രാ​​​മ​​​ത്തി​​​ലു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ജൂ​​​ലി ഗം​​​ഗ്‌​​​തേ എ​​​ന്ന സ്ത്രീ​​യും ആ​​ർ. ഗം​​ഗ്തേ എ​​ന്ന പു​​രു​​ഷ​​നു​​മാ​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

അതേസമയം, മ​ണി​പ്പു​രി​ല്‍ ര​ണ്ടി​ട​ത്ത് വ​ന്‍ ആ​യു​ധ​ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്തു. ഇ​ന്ത്യ-​മ്യാ​ന്‍മ​ര്‍ അ​തി​ര്‍ത്തി​യി​ലു​ള്ള ചാ​ന്ദെ​ല്‍ ജി​ല്ല​യി​ല്‍ ആ​സാം റൈ​ഫി​ള്‍സാ​ണ് വ​ന്‍ ആ​യു​ധ​ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്ത​ത്. ചു​രാ​ച​ന്ദ്പു​ര്‍ ജി​ല്ല​യി​ല്‍ മ​ണി​പ്പു​ര്‍ പോ​ലീ​സ് ആ​യു​ധ​ങ്ങ​ള്‍ പി​ടി​കൂ​ടി. മൂ​ന്നു തീ​വ്ര​വാ​ദി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു.

Kerala

പി​ണ​റാ​യി​ക്കെ​തി​രാ​യ ഇ​ഡി​യു​ടെ ക​ത്ത് ഗൂ​ഢാ​ലോ​ച​നാ സാധ്യത പ​രി​ശോ​ധി​ക്കും .

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​എം​​​ആ​​​ർ​​​എ​​​ൽ മാ​​​സ​​​പ്പ​​​ടി കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​ഡി ന​​​ൽ​​​കി​​​യ ക​​​ത്തി​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ടെ സാ​​​ധ്യ​​​ത​​​ക​​​ളും പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു.

അ​​​ഡ്വ​​​ക്ക​​​റ്റ് ജ​​​ന​​​റ​​​ലും പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ലും സം​​​യു​​​ക്ത​​​മാ​​​യാ​​​ണ്, മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഗൂ​​​ഢാലോ​​​ച​​​ന​​​യി​​​ലെ നി​​​യ​​​മ​​​വ​​​ശം പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത്.

എ​​​ജി ന​​​ട​​​ത്തി​​​യ നി​​​യ​​​മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ, ഇ​​​ഡി​​​യു​​​ടെ ക​​​ത്തി​​​ൽ പി​​​ണ​​​റാ​​​യി​​​ക്കെ​​​തി​​​രേ വി​​​ജി​​​ല​​​ൻ​​​സ് കേ​​​സെ​​​ടു​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ൾ ഇ​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം. അ​​​ദ്ദേ​​​ഹം ഇ​​​ക്കാ​​​ര്യം സ​​​ർ​​​ക്കാ​​​രി​​​നെ അ​​​റി​​​യി​​​ച്ചു. തു​​​ട​​​ർ​​​ന്നാ​​​ണ് ഡി​​​ജി​​​പി​​​യു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്തു നി​​​യ​​​മോ​​​പ​​​ദേ​​​ശം ത​​​യാ​​​റാ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ സം​​​യു​​​ക്ത നി​​​യ​​​മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ലെ നി​​​യ​​​മ​​​വ​​​ശം പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത്. അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ 120(ബി) ​​​പ്ര​​​കാ​​​രം കേ​​​സെ​​​ടു​​​ക്കാ​​​നാ​​​കും.

എ​​​ന്നാ​​​ൽ, പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് ഗൂ​​​ഢാലോ​​​ച​​​ന​​​യി​​​ലെ പ​​​ങ്ക് തെ​​​ളി​​​യി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ൾ ഇ​​​ഡി​​​യു​​​ടെ ക​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​ണോ എ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല.

ഹ​​​വാ​​​ല ഇ​​​ട​​​പാ​​​ടി​​​ൽ ടി. ​​​വീ​​​ണ​​​യ്ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണ് നി​​​യ​​​മ​​​വി​​​ദ​​​ഗ്ധ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്. മു​​​ൻ മ​​​ന്ത്രി മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നും പ​​​ണം കൈ​​​മാ​​​റി​​​യ സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​ക്കു​​​മെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കാ​​​നാ​​​കു​​​മോ എ​​​ന്നതിൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ന്നുവ​​​രി​​​ക​​​യാ​​​ണ്.

നി​​​യ​​​മോ​​​പ​​​ദേ​​​ശം ഇ​​​ന്നു സ​​​ർ​​​ക്കാ​​​രി​​​നു കൈ​​​മാ​​​റി​​​യേ​​​ക്കും. വി​​​ദേ​​​ശ​​​ത്തു​​​ള്ള ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല 17നു ​​​മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ ശേ​​​ഷ​​​മാ​​​കും അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക. വിജിലൻസ് അന്വേഷണത്തിനാകും നൽകുക.

Kerala

വ​ളംവില വർധിച്ചു ആ​ശ​ങ്ക​യി​ല്‍ ക​ര്‍​ഷ​ക​ര്‍

കൊ​​​​​​ച്ചി: സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തു വ​​​​​​ള​​​​​​ങ്ങ​​​​​​ള്‍​ക്ക് വി​​​​​​ല വ​​​​​​ര്‍​ധി​​​​​​ച്ച​​​​​​തോ​​​​​​ടെ ആ​​​​​​ശ​​​​​​ങ്ക​​​​​​യി​​​​​​ലാ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ് ക​​​​​​ര്‍​ഷ​​​​​​ക​​​​​​ര്‍. കൃ​​​​​​ഷി​​​​​​ക്ക് കൂ​​​​​​ടു​​​​​​ത​​​​​​ലാ​​​​​​യി ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ന്ന ഫാ​​​ക്‌​​​ടം​​​​​​ഫോ​​​​​​സ്, പൊ​​​​​​ട്ടാ​​​​​​ഷ്, തു​​​​​​രി​​​​​​ശ് എ​​​​​​ന്നി​​​​​​വ​​​​​​യ്ക്ക് ഇ​​​​​​ര​​​​​​ട്ടി​​​​​​യി​​​​​​ല​​​​​​ധി​​​​​​ക​​​​​​മാ​​​​​​ണു വി​​​​​​ല വ​​​​​​ര്‍​ധി​​​​​​ച്ച​​​​​​ത്.

യു​​​​​​ദ്ധ​​​​​​വും കേ​​​​​​ന്ദ്ര​​​​​​സ​​​​​​ര്‍​ക്കാ​​​​​​ര്‍ രാ​​​​​​സ​​​​​​വ​​​​​​ള ക​​​​​​മ്പ​​​​​​നി​​​​​​ക​​​​​​ള്‍​ക്കു ന​​​​​​ല്‍​കി​​​​​​യി​​​​​​രു​​​​​​ന്ന സ​​​​​​ബ്‌​​​​​​സി​​​​​​ഡി കു​​​​​​റ​​​​​​ച്ച​​​​​​തു​​​​​​മാ​​​​​​ണ് പെ​​​​​​ട്ടെ​​​​​​ന്നു​​​​​​ള്ള വി​​​​​​ല​​​​​​ക്ക​​​​​​യ​​​​​​റ്റ​​​​​​ത്തി​​​​​​നു കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​യി ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ണി​​​​​​ക്കു​​​​​​ന്ന​​​​​​ത്. കാ​​​​​​ര്‍​ഷി​​​​​​കോ​​​​​​ത്​​​​​​പ​​​​​​ന്ന​​​​​​ങ്ങ​​​​​​ള്‍​ക്കു ന്യാ​​​​​​യ​​​​​​വി​​​​​​ല ല​​​​​​ഭി​​​​​​ക്കാ​​​​​​ത്ത സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ല്‍ വ​​​​​​ള​​​​​​ത്തി​​​​​​ന്‍റെ വി​​​​​​ല​​​​​വ​​​​​​ര്‍​ധ​​​​​​ന ക​​​​​​ര്‍​ഷ​​​​​​ക​​​​​​ര്‍​ക്ക് അ​​​​​​മി​​​​​​തഭാ​​​​​​ര​​​​​​മാ​​​​​​ണ്.

ക​​​​​​ഴി​​​​​​ഞ്ഞ ഫെ​​​​​​ബ്രു​​​​​​വ​​​​​​രി​​​​​​യി​​​​​​ല്‍ ഒ​​​​​​രു ചാ​​​​​​ക്ക് ഫാ​​​​​​ക്‌​​​ടം​​​​​​ഫോ​​​​​​സി​​​​​​ന് 1,425 രൂ​​​​​​പ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു​ വി​​​​​​ല. ഇ​​​​​​പ്പോ​​​​​ഴ​​​​​ത് 2,350 രൂ​​​​​​പ​​​​​​യാ​​​​​​യി. 1,500 രൂ​​​​​​പ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്ന പൊ​​​​​​ട്ടാ​​​​​​ഷി​​​​​​ന് 2,300 രൂ​​​​​​പ​​​​​​യാ​​​​​​യി. കു​​​​​​മി​​​​​​ള്‍​നാ​​​​​​ശി​​​​​​നി​​​​​​യാ​​​​​​യ തു​​​​​​രി​​​​​​ശി​​​​​​ന്‍റെ വി​​​​​​ല 210ല്‍​നി​​​​​​ന്ന് 540ലേ​​​​​​ക്ക് കു​​​​​​തി​​​​​​ച്ചു​​​​​​യ​​​​​​ർ​​​​​​ന്നു.നി​​​​​​ല​​​​​​വി​​​​​​ല്‍ സ​​​​​​ബ്‌​​​​​​സി​​​​​​ഡി ഉ​​​​​​ള്ള​​​​​​തി​​​​​​നാ​​​​​​ല്‍ യൂ​​​​​​റി​​​​​​യ​​​​​​യ്ക്കു മാ​​​​​​ത്ര​​​​​​മാ​​​​​​ണ് വി​​​​​​ല വ​​​​​​ര്‍​ധി​​​​​​ക്കാ​​​​​​ത്ത​​​​​​ത്.

വി​​​​​​ലനി​​​​​​യ​​​​​​ന്ത്ര​​​​​​ണം കേ​​​​​​ന്ദ്ര​​​​​​സ​​​​​​ര്‍​ക്കാ​​​​​​രി​​​​​​ന്‍റെ പ​​​​​​രി​​​​​​ധി​​​​​​യി​​​​​​ലാ​​​​​​ണെ​​​​​​ങ്കി​​​​​​ലും സം​​​​​​സ്ഥാ​​​​​​ന സ​​​​​​ര്‍​ക്കാ​​​​​​ര്‍ സ​​​​​​മ്മ​​​​​​ര്‍​ദം ചെ​​​​​​ലു​​​​​​ത്ത​​​​​​ണ​​​​​​മെ​​​​​​ന്നാ​​​​​​ണ് ക​​​​​​ര്‍​ഷ​​​​​​ക​​​​​​രു​​​​​​ടെ ആ​​​​​​വ​​​​​​ശ്യം. അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​ര​​​​​​മാ​​​​​​യി സ​​​​​​ബ്‌​​​​​​സി​​​​​​ഡി പു​​​​​​നഃ​​​​​​സ്ഥാ​​​​​​പി​​​​​​ച്ച് വി​​​​​​ല നി​​​​​​യ​​​​​​ന്ത്രി​​​​​​ച്ചി​​​​​​ല്ലെ​​​​​​ങ്കി​​​​​​ല്‍ കൃ​​​​​​ഷി ഉ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ടി​​​​​വ​​​​​​രു​​​​​​മെ​​​​​​ന്ന ആ​​​​​​ശ​​​​​​ങ്ക​​​​​​യി​​​​​​ലാ​​​​​​ണു ക​​​​​​ര്‍​ഷ​​​​​​ക​​​​​​ര്‍.

ഉ​​​​​​ത്​​​​​​പ​​​​​​ന്ന​​​​​​ങ്ങ​​​​​​ള്‍​ക്കു ന്യാ​​​​​​യ​​​​​​വി​​​​​​ല ല​​​​​​ഭി​​​​​​ക്കാ​​​​​​ത്ത​​​​​​തി​​​​​​നൊ​​​​​​പ്പം ഉ​​​​​​ത്​​​​​​പാ​​​​​​ദ​​​​​​ന​​​​​ച്ചെ​​​​​​ല​​​​​​വ് ഇ​​​​​​ര​​​​​​ട്ടി​​​​​​യാ​​​​​​കു​​​​​​ന്ന​​​​​​ത് കാ​​​​​​ര്‍​ഷി​​​​​​ക​​​​​മേ​​​​​​ഖ​​​​​​ല​​​​​​യെ പൂ​​​​​​ര്‍​ണ​​​​​​മാ​​​​​​യും ത​​​​​​ക​​​​​​ര്‍​ക്കു​​​​​​ന്ന അ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ലേ​​​​​​ക്ക് എ​​​​​​ത്തി​​​​​​ക്കു​​​​​​മെ​​​​​​ന്നും ക​​​​​​ര്‍​ഷ​​​​​​ക​​​​​​ര്‍ പ​​​​​​റ​​​​​​യു​​​​​​ന്നു.

Kerala

ഖാ​ദ​ര്‍​ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ല്‍ സം​ഘ​ട​ന​ക​ളു​ടെ അ​ഭി​പ്രാ​യം തേ​ടാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഖാ​​​ദ​​​ര്‍​ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ തു​​​ട​​​ര്‍​ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ അ​​​ധ്യാ​​​പ​​​ക-​​​അ​​​ന​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ അ​​​ഭി​​​പ്രാ​​​യം തേ​​​ടി സ​​​ര്‍​ക്കാ​​​ര്‍. 22നു​​​ള്ളി​​​ല്‍ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ള്‍ അ​​​റി​​​യി​​​ക്കാ​​​നാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ സം​​​ഘ​​​ട​​​ന​​​ക​​​ള്‍​ക്ക് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​ട്ടു​​​ള്ള​​​ത്.

ക​​​മ്മി​​​റ്റി റി​​​പ്പോ​​​ര്‍​ട്ട് പ്ര​​​കാ​​​രം 2030 മു​​​ത​​​ല്‍ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ യോ​​​ഗ്യ​​​താ​​​​​​മാ​​​ന​​​ദ​​​ണ്ഡ​​​ത്തി​​​ലും മാ​​​റ്റ​​​മു​​​ണ്ട്. എ​​​ട്ടാം ക്ലാ​​​സ് മു​​​ല്‍ 12-ാം ക്ലാ​​​സ് വ​​​രെ​​​യു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്ക് ബി​​​രു​​​ദാ​​​ന​​​ന​​​ന്ത​​​ര ബി​​​രു​​​ദം നി​​​ര്‍​ബ​​​ന്ധ​​​മാ​​​ണ്. ഭാ​​​ഷാ​​​ധ്യാ​​​പ​​​ക​​​ര്‍​ക്ക് ബി​​​രു​​​ദ​​​മോ പി​​​ജി​​​യോ ഇ​​​വ​​​യ്ക്കൊ​​​പ്പം ബി​​​എ​​​ഡും ഉ​​​ണ്ടാ​​​വ​​​ണം.

നി​​​ല​​​വി​​​ലു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​മെ​​​ന്നു പ​​​റ​​​യു​​​ന്ന ഖാ​​​ദ​​​ര്‍ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ര്‍​ട്ട് ലോ​​​വ​​​ര്‍ പ്രൈ​​​മ​​​റി, പ്രൈ​​​മ​​​റി അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്ക് ബി​​​രു​​​ദ​​​വും ബി​​​എ​​​ഡും നി​​​ര്‍​ബ​​​ന്ധ​​​മാ​​​ണെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

ഇ​​​വ ഉ​​​ള്‍​പ്പടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​ധ്യാ​​​പ​​​ക-​​​അ​​​ന​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ള്‍ ത​​​ങ്ങ​​​ളു​​​ടെ നി​​​ല​​​പാ​​​ട് രേ​​​ഖാ​​​മൂ​​​ലം അ​​​റി​​​യി​​​ക്കാ​​​നാ​​​ണ് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് നി​​​ര്‍​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Kerala

ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​നെ​തി​രേ കേ​സ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കൊ​​​​ല്ലം അ​​​​ഞ്ച​​​​ലി​​​​ൽ ഏ​​​​ഴാം ക്ലാ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​യെ മ​​​​ർ​​​​ദി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ട്യൂ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​ർ അ​​​​ധ്യാ​​​​പ​​​​ക​​​​നെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ത്ത് സം​​​​സ്ഥാ​​​​ന ബാ​​​​ലാ​​​​വ​​​​കാ​​​​ശ സം​​​​ര​​​​ക്ഷ​​​​ണ ക​​​​മ്മി​​​​ഷ​​​​ൻ. ആ​​​​ക്ടിം​​​​ഗ് ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ണ്‍ സി​​​​സി​​​​ലി ജോ​​​​സ​​​​ഫാ​​​​ണ് സ്വ​​​​മേ​​​​ധ​​​​യാ കേ​​​​സെ​​​​ടു​​​​ത്ത​​​​ത്.

അ​​​​ഞ്ച​​​​ൽ ക​​​​രു​​​​കോ​​​​ണി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ട്യൂ​​​​ട്ടോ​​​​റി​​​​യ​​​​ലിലെ അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​യ സൂ​​​​ഫി​​​​യാ​​​​നെ​​​​തി​​​​രേയാ​​​​ണ് പ​​​​രാ​​​​തി. മ​​​​റ്റു കു​​​​ട്ടി​​​​ക​​​​ളെ​​​​യും ഇ​​​​യാ​​​​ൾ മ​​​​ർ​​​​ദി​​​​ച്ച​​​​താ​​​​യി വാ​​​​ർ​​​​ത്ത​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ഞ്ച​​​​ൽ പൊ​​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​ൻ ഹൗ​​​​സ് ഓ​​​​ഫിസ​​​​റോ​​​​ടും കൊ​​​​ല്ലം ജി​​​​ല്ലാ ശി​​​​ശു​​​​സം​​​​ര​​​​ക്ഷ​​​​ണ ഓ​​​​ഫി​​​​സ​​​​റോ​​​​ടും ബാ​​​​ലാ​​​​വ​​​​കാ​​​​ശ ക​​​​മ്മി​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് തേ​​​​ടി.

Kerala

കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ബിസിനസ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു

കൊ​ച്ചി: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഗ്ലോ​ബ​ല്‍ ബി​സി​ന​സ് കോ​ണ്‍​ക്ലേ​വ് സം​ഘ​ടി​പ്പി​ച്ചു. എ​റ​ണാ​കു​ളം മ​ണ്‍​സൂ​ണ്‍ എം​ബ്ര​സ് ഹോ​ട്ട​ലി​ല്‍ സം​ഘ​ടി​പ്പി​ച്ച കോ​ണ്‍​ക്ലേ​വ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലോ​ക​ത്തി​ല്‍ സ​ഭ പ്ര​സ​ക്ത​മാ​കു​ന്ന​ത് ബി​സി​ന​സും രാ​ഷ്‌​ട്രീ​യ​വും വി​വി​ധ തൊ​ഴി​ല്‍ മേ​ഖ​ല​ക​ള്‍ ഉ​ള്‍​പ്പ​ടെ എ​ല്ലാ രം​ഗ​ങ്ങ​ളി​ലും അ​ല്മാ​യ പ​ങ്കാ​ളി​ത്തം വി​ശ്വാ​സാ​ധി​ഷ്ഠി​ത​മാ​യി ശ​ക്ത​മാ​കു​മ്പോ​ഴാ​ണെ​ന്ന് മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു. സാ​ങ്കേ​തി​ക വി​കാ​സ​ത്തി​ന് അ​നു​രൂ​പ​മാ​യി പു​തി​യ മേ​ഖ​ല​ക​ള്‍ ക​ണ്ടെ​ത്താ​നും പ​ര​സ്പ​ര​സ​ഹ​ക​ര​ണ​ത്തി​ല്‍ ഒ​ന്നാ​യി നി​ന്നു​കൊ​ണ്ട് ഒ​ന്നി​ച്ചു​വ​ള​രു​വാ​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്‌​ടി​ക്കാ​നും ന​മു​ക്ക് ക​ഴി​യ​ണം. എ​ന്നും ലോ​ക​മെ​മ്പാ​ടും എ​ത്തി​ച്ചേ​ര്‍​ന്ന് അ​വി​ട​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ളോ​ട് ഐ​ക്യ​പ്പെ​ട്ട് സം​ര​ംഭ​ങ്ങ​ളി​ലേ​ക്കു ക​ട​ക്കു​വാ​ന്‍ ക​ഴി​യു​ന്ന​ത് വ​ള​ര്‍​ച്ച​യെ​യാ​ണു കാ​ണി​ക്കു​ന്ന​തെ​ന്നും മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ പ​റ​ഞ്ഞു.

ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ടെ​സി തോ​മ​സ്, എ​ല്‍.​ രാ​ധാ​കൃ​ഷ്ണ​ന്‍, ഡോ.​ജോ​സ്‌​കു​ട്ടി ജെ. ​ഒ​ഴു​ക​യി​ല്‍, അ​ഡ്വ. ടോ​ണി പു​ഞ്ച​ക്കു​ന്നേ​ല്‍, വി.​വി. അ​ഗ​സ്റ്റി​ന്‍, അ​ഡ്വ. ബി​ജു പ​റ​യ​ന്നി​ലം, രാ​ജേ​ഷ് ജോ​ണ്‍, ബെ​ന്നി ആ​ന്‍റ​ണി, ട്രീ​സ ലി​സ് സെ​ബാ​സ്റ്റ്യ​ന്‍, സെ​ബാ​സ്റ്റ്യ​ന്‍ വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍, ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി, ബി​സി​ന​സ് രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ ഷാ​ജു തോ​മ​സ്, ജോ ​കു​ഞ്ചെ​റി​യ, ബി​ജു ജോ​സ​ഫ്, ഡോ. ​അ​ല​ന്‍ തോ​മ​സ്, ജോ​യ് ആ​ലു​ക്കാ​സ്, ഡോ. ​ര​ഞ്ജി​ത് തോ​മ​സ്, ജി​തി​ന്‍ ജോ​ണ്‍, പോ​ള്‍ മു​ണ്ടാ​ട​ന്‍, ലി​ന​റ്റ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി​യ പാ​ന​ല്‍ ച​ര്‍​ച്ച​ക​ള്‍, സെ​മി​നാ​റു​ക​ള്‍, പ്ര​സ​ന്‍റേ​ഷ​ന്‍​സ്, നെ​റ്റ്‌​വ​ര്‍​ക്ക് സെ​ഷ​നു​ക​ള്‍, പ്ര​മോ​ഷ​നു​ക​ള്‍ എ​ന്നി​വ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു.
ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു.

Kerala

സി​​ബി​​എ​​സ്ഇ ദേ​​ശീ​​യ വി​​ദ്യാ​​ഭ്യാ​​സ സെ​​മി​​നാ​​ർ കൊ​​ച്ചി​​യി​​ൽ

കൊ​​​​​ച്ചി: നാ​​​​​ഷ​​​​​ണ​​​​​ൽ കൗ​​​​​ൺ​​​​​സി​​​​​ൽ ഓ​​​​​ഫ് സി​​​​​ബി​​​​​എ​​​​​സ്ഇ സ്കൂ​​​​​ൾ​​​​​സ് (എ​​​​​ൻ​​​​​സി​​​​​സി​​​​​എ​​​​​സ്), കൗ​​​​​ൺ​​​​​സി​​​​​ൽ ഓ​​​​​ഫ് സി​​​​​ബി​​​​​എ​​​​​സ്ഇ സ്കൂ​​​​​ൾ​​​​​സ് കേ​​​​​ര​​​​​ള (സി​​​​​സി​​​​​എ​​​​​സ്കെ)​​​​​യു​​​​​ടെ സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​ത്തോ​​​​​ടെ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്ന ദേ​​​​​ശീ​​​​​യ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ സെ​​​​​മി​​​​​നാ​​​​​ർ (സ​​​​​ങ്ക​​​​​ൽ​​​​​പ് 2047) 18, 19 തീ​​​​​യ​​​​​തി​​​​​ക​​​​​ളി​​​​​ൽ കൊ​​​ച്ചി താ​​​​​ജ് വി​​​​​വാ​​​​​ന്ത​​​​​യി​​​​​ൽ ന​​​ട​​​ക്കും.

18ന് ​​​​​രാ​​​​​വി​​​​​ലെ 11ന് ​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​മ​​​​​ന്ത്രി എ​​​​​ൻ. ഷം​​​​​സു​​​​​ദ്ദീ​​​​​ൻ ഉ​​​​​ദ്ഘാ​​​​​ട​​​​​നം നി​​​​​ർ​​​​​വ​​​​​ഹി​​​​​ക്കും. ഹൈ​​​​​ബി ഈ​​​​​ഡ​​​​​ൻ എം​​​​​പി, ദ​​​​​ക്ഷി​​​​​ണ നാ​​​​​വി​​​​​ക ക​​​​​മാ​​​​​ൻ​​​​​ഡ് വൈ​​​​​സ് അ​​​​​ഡ്മി​​​​​റ​​​​​ൽ സ​​​​​മീ​​​​​ർ സ​​​​​ക്സേ​​​​​ന, യു​​​​​നെ​​​​​സ്കോ ഡ​​​​​യ​​​​​റ​​​ക്‌​​​ട​​​​​ർ ഡോ. ​​​​​ഒ​​​​​ബി​​​​​ജി​​​​​യോ​​​​​ഫ​​​​​ർ അ​​​​​ഗി​​​​​നാം, പൊ​​​​​ലി​​​​​സ് ഐ​​​​​ജി പു​​​​​ട്ട വി​​​​​മ​​​​​ലാ​​​​​ദി​​​​​ത്യ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ വി​​​​​വി​​​​​ധ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ സം​​​​​സാ​​​​​രി​​​​​ക്കും. 19ന് ​​​​​രാ​​​​​വി​​​​​ലെ 9.30 ട്രാ​​​​​ൻ​​​​​സ്ഫ​​​​​ർ​​​​​മേ​​​​​ഷ​​​​​ൻ റോ​​​​​ൾ ഫോ​​​​​ർ സ്കൂ​​​​​ൾ​​​​​സ് എ​​​​​ന്ന വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ ജ​​​​​സ്റ്റീ​​​​​സ് ദേ​​​​​വ​​​​​ൻ രാ​​​​​മ​​​​​ച​​​​​ന്ദ്ര​​​​​ൻ സം​​​​​സാ​​​​​രി​​​​​ക്കും. ഉ​​​​​ച്ച​​​​​യ്ക്ക് 12ന് ​​​​​സെ​​​​​മി​​​​​നാ​​​​​റി​​​​​ന്‍റെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക ഉ​​​​​ദ്ഘാ​​​​​ട​​​​​നം മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി വി.​​​​​ഡി. സ​​​​​തീ​​​​​ശ​​​​​ൻ നി​​​​​ർ​​​​​വ​​​​​ഹി​​​​​ക്കും.

വി​​​​​വി​​​​​ധ സെ​​​​​ഷ​​​​​നു​​​​​ക​​​​​ൾ​​​​​ക്ക് ജി​​​​​ല്ലാ ക​​​​​ള​​​ക്‌​​​ട​​​ർ ജി. ​​​​​പ്രി​​​​​യ​​​​​ങ്ക, സി​​​​​ബി​​​​​എ​​​​​സ്ഇ അ​​​​​ഫി​​​​​ലി​​​​​യേ​​​​​ഷ​​​​​ൻ ഡ​​​​​യ​​​​​റ​​​ക്‌​​​ട​​​​​ർ ജ​​​​​യ​​​​​പ്ര​​​​​കാ​​​​​ശ് ച​​​​​തു​​​​​ർ​​​​​വേ​​​​​ദി, ഐ​​​​​ഐ​​​​​എം ഡ​​​​​യ​​​​​റ​​​ക്‌​​​ട​​​​​ർ പ്ര​​​​​ഫ. ദേ​​​​​ബാ​​​​​ശി​​​​​ഷ് ചാ​​​​​റ്റ​​​​​ർ​​​​​ജി, തെ​​​​​ലു​​​​​ങ്കാ​​​​​ന സ്പോ​​​​​ർ​​​​​ട്സ് യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി വൈ​​​​​സ് ചാ​​​​​ൻ​​​​​സ​​​​​ല​​​​​ർ ഡോ. ​​​​​ജി. കി​​​​​ഷോ​​​​​ർ എ​​​​​ന്നി​​​​​വ​​​​​ർ നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കും

ആ​​​​​ഗോ​​​​​ള​​​​​മാ​​​​​റ്റ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും ആ​​​​​ധു​​​​​നി​​​​​ക സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ​​​​​ക​​​​​ളു​​​​​ടെ​​​​​യും ആ​​​​​വ​​​​​ശ്യ​​​​​ക​​​​​ത ഉ​​​​​ൾ​​​​​ക്കൊ​​​​​ണ്ട് വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​രം​​​​​ഗ​​​​​ത്ത് വ​​​​​രു​​​​​ത്തേ​​​​​ണ്ട സ​​​​​മ​​​​​ഗ്ര​​​​​മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ സെ​​​​​മി​​​​​നാ​​​​​ർ ച​​​​​ർ​​​​​ച്ച ചെ​​​​​യ്യു​​​​​മെ​​​​​ന്ന് നാ​​​​​ഷ​​​​​ണ​​​​​ൽ കോ ​​​​​ഓ​​​​​ർ​​​​​ഡി​​​​​നേ​​​​​റ്റ​​​​​ർ ഡോ. ​​​​​ഇ​​​​​ന്ദി​​​​​രാ രാ​​​​​ജ​​​​​ൻ അ​​​​​റി​​​​​യി​​​​​ച്ചു.

സെ​​​​​മി​​​​​നാ​​​​​റി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി പ​​​​​രി​​​​​സ്ഥി​​​​​തി​​​സം​​​​​ര​​​​​ക്ഷ​​​​​ണ ബോ​​​​​ധ​​​​​വ​​​​​ത്ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന് കൊ​​​​​ച്ചി​​​​​യി​​​​​ൽ റ​​​​​ൺ ഫോ​​​​​ർ നേ​​​​​ച്ച​​​​​ർ കൂ​​​​​ട്ട​​​​​യോ​​​​​ട്ടം 19ന് ​​​​​രാ​​​​​വി​​​​​ലെ 6.30ന് ​​​​​ന​​​​​ട​​​​​ത്തും. യു​​​​​നെ​​​​​സ്കോ ഡ​​​​​യ​​​​​റ​​​ക്‌​​​ട​​​ർ ഡോ. ​​​​​ഒ​​​​​ബി​​​​​ജി​​​​​യോ​​​​​ഫ​​​​​ർ അ​​​​​ഗി​​​​​നാം നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കും.

Kerala

സൗ​ജ​ന്യ വി​ദേ​ശ​യാ​ത്ര വാ​ഗ്ദാ​നം ചെ​യ്ത് ല​ഹ​രി​ക്ക​ട​ത്ത്

കൊ​​​​ച്ചി: വി​​​​ദേ​​​​ശ​​​​യാ​​​​ത്ര സ്വ​​​​പ്നം കാ​​​​ണു​​​​ന്ന യു​​​​വ​​​​തി​​​​ക​​​​ളെ ല​​​​ക്ഷ്യ​​​​മി​​​​ട്ട് ല​​​​ഹ​​​​രി​​​​മാ​​​​ഫി​​​​യ വ​​​​ല​​​​വി​​​​രി​​​​ക്കു​​​​ന്നു. വി​​​​മാ​​​​ന ടി​​​​ക്ക​​​​റ്റും ഫൈ​​​​വ് സ്റ്റാ​​​​ർ ഹോ​​​​ട്ട​​​​ൽ താ​​​​മ​​​​സ​​​​വും ഉ​​​​ൾ​​​​പ്പ​​​​ടെ സൗ​​​​ജ​​​​ന്യ വി​​​​ദേ​​​​ശ ടൂ​​​​ർ വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തു യു​​​​വ​​​​തി​​​​ക​​​​ളെ ല​​​​ഹ​​​​രി​​​​ക്ക​​​​ട​​​​ത്തി​​​​ന്‍റെ കാ​​​​രി​​​​യ​​​​ർ​​​​മാ​​​​രാ​​​​ക്കു​​​​ന്ന സം​​​​ഘ​​​​ങ്ങ​​​​ൾ സം​​​​സ്ഥാ​​​​ന​​​​ത്തു സ​​​​ജീ​​​​വ​​​​മാ​​​​ണെ​​​​ന്ന് അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി.

സാ​​​​മ്പ​​​​ത്തി​​​​ക​​​​മാ​​​​യി പി​​​​ന്നാ​​​​ക്കം നി​​​​ൽ​​​​ക്കു​​​​ന്ന യു​​​​വ​​​​തി​​​​ക​​​​ളെ താ​​​​യ്‌​​​​ല​​​​ൻ​​​​ഡ്, മ​​​​ലേ​​​​ഷ്യ, സിം​​​​ഗ​​​​പ്പു​​​​ർ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് മൂ​​​​ന്നു മു​​​​ത​​​​ൽ ആ​​​​റു ദി​​​​വ​​​​സം വ​​​​രെ നീ​​​​ളു​​​​ന്ന സൗ​​​​ജ​​​​ന്യയാ​​​​ത്ര​​​​ക​​​​ൾ ഒ​​​​രു​​​​ക്കി​​​​യാ​​​​ണ് ല​​​​ഹ​​​​രി ശൃം​​​​ഖ​​​​ല​​​​യു​​​​ടെ ക​​​​ണ്ണി​​​​ക​​​​ളാ​​​​ക്കു​​​​ന്ന​​​​ത്. കൊ​​​​ച്ചി ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള പ്ര​​​​ധാ​​​​ന ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ പ​​​​ഠ​​​​ന​​​​ത്തി​​​​നും ജോ​​​​ലി​​​​ക്കു​​​​മാ​​​​യി എ​​​​ത്തു​​​​ന്ന യു​​​​വ​​​​തി​​​​ക​​​​ളാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മാ​​​​യും ഇ​​​​വ​​​​രു​​​​ടെ ഇ​​​​ര​​​​ക​​​​ൾ.

ഗി​​​​ഫ്റ്റ് പാ​​​​ക്ക​​​​റ്റു​​​​ക​​​​ളി​​​​ലെ ല​​​​ഹ​​​​രി

യാ​​​​ത്ര​​​​യു​​​​ടെ മു​​​​ഴു​​​​വ​​​​ൻ ചെ​​​​ല​​​​വു​​​​ക​​​​ളും സം​​​​ഘം ത​​​​ന്നെ വ​​​​ഹി​​​​ക്കും. ഒ​​​​റ്റ​​​​യ്‌​​​​ക്കോ സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ൾ​​​​ക്കൊ​​​​പ്പ​​​​മോ യാ​​​​ത്ര ചെ​​​​യ്യാം. എ​​​​ന്നാ​​​​ൽ, മ​​​​ട​​​​ക്ക​​​​യാ​​​​ത്ര​​​​യി​​​​ൽ ‘നാ​​​​ട്ടി​​​​ലു​​​​ള്ള സു​​​​ഹൃ​​​​ത്തി​​​​നു ന​​​​ൽ​​​​കാ​​​​ൻ’എ​​​​ന്ന വ്യാ​​​​ജേ​​​​ന ചെ​​​​റി​​​​യ ഗി​​​​ഫ്റ്റ് പാ​​​​ക്ക​​​​റ്റു​​​​ക​​​​ൾ ഇ​​​​വ​​​​രെ ഏ​​​​ൽ​​​​പ്പി​​​​ക്കും. ഇ​​​​തി​​​​ലാ​​​​ണ് ഹൈ​​​​ബ്രി​​​​ഡ് ക​​​​ഞ്ചാ​​​​വ് ഉ​​​​ൾ​​​​പ്പ​​​ടെ​​​​യു​​​​ള്ള ല​​​​ഹ​​​​രി​​​​വ​​​​സ്തു​​​​ക്ക​​​​ൾ ഒ​​​​ളി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

ഗി​​​​ഫ്റ്റ് പാ​​​​ക്ക​​​​റ്റ് സി​​​​ലി​​​​ക്ക​​​​ൺ, കാ​​​​ർ​​​​ബ​​​​ൺ, അ​​​​ലു​​​​മി​​​​നി​​​​യം ഫോ​​​​യി​​​​ൽ എ​​​​ന്നി​​​​വ​​​​യി​​​​ൽ ഏ​​​​തെ​​​​ങ്കി​​​​ലും ഒ​​​​ന്നു​​​​കൊ​​​​ണ്ട് പൊ​​​​തി​​​​ഞ്ഞ് മ​​​​റ്റൊ​​​​രു ക​​​​വ​​​​റി​​​​നു​​​​ള്ളി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ സ്കാ​​​​നിം​​​​ഗി​​​​ൽ​​​പോ​​​​ലും​ തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ല. നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ​​​ശേ​​​​ഷം സം​​​​ഘാം​​​​ഗ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​ന്ന ന​​​​മ്പ​​​​റി​​​​ൽ ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പാ​​​​ക്ക​​​​റ്റ് കൈ​​​​മാ​​​​റു​​​​ക​​​​യാ​​​​ണ് രീ​​​​തി.

തു​​​​ട​​​​ർ​​​​ന്ന് സ​​​​മ്മാ​​​​ന​​​​മാ​​​​യി വ​​​​ൻ​​​​തു​​​​ക​​​​യും വി​​​​ല​​​​കൂ​​​​ടി​​​​യ വ​​​​സ്ത്ര​​​​ങ്ങ​​​​ളും സൗ​​​​ന്ദ​​​​ര്യ​​​​വ​​​​ർ​​​ധ​​​​ക വ​​​​സ്തു​​​​ക്ക​​​​ളും ന​​​​ൽ​​​​കും. ഇ​​​​തി​​​​നു​​​​പു​​​​റ​​​​മെ, സാ​​​​മ്പ​​​​ത്തി​​​​ക​​​​നേ​​​​ട്ടം ല​​​​ക്ഷ്യ​​​​മി​​​​ട്ട് മ​​​​നഃ​​​​പൂ​​​​ർ​​​​വം കാ​​​​രി​​​​യ​​​​ർ​​​​മാ​​​​രാ​​​​കു​​​​ന്ന യു​​​​വ​​​​തി​​​​ക​​​​ളും ഈ ​​​​സം​​​​ഘ​​​​ത്തി​​​​ലു​​​​ണ്ടെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം.

പ​​​​രി​​​​ശോ​​​​ധ​​​​ന മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ ക്രൂ​​​​ര ത​​​​ന്ത്ര​​​​ങ്ങ​​​​ൾ

സ്ത്രീ​​​​ക​​​​ളാ​​​​കു​​​​മ്പോ​​​​ൾ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന കു​​​​റ​​​​വാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന ല​​​​ഹ​​​​രി​​​​മാ​​​​ഫി​​​​യ​​​​യു​​​​ടെ ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ലാ​​​​ണ് ഇ​​​​തി​​​​നു പി​​​​ന്നി​​​​ൽ. സാ​​​​നി​​​​റ്റ​​​​റി നാ​​​​പ്കി​​​​നു​​​​ക​​​​ളി​​​​ൽ വ​​​​രെ ല​​​​ഹ​​​​രി ഒ​​​​ളി​​​​പ്പി​​​​ച്ചു​​​ക​​​​ട​​​​ത്തു​​​​ന്ന സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്ന് എ​​​​ക്സൈ​​​​സ് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

അ​​​​ടു​​​​ത്തി​​​​ടെ തൃ​​​​ശൂ​​​​രി​​​​ൽ ഹൈ​​​​ബ്രി​​​​ഡ് ക​​​​ഞ്ചാ​​​​വു​​​​മാ​​​​യി പി​​​​ടി​​​​യി​​​​ലാ​​​​യ യു​​​​വ​​​​തി, സാ​​​നി​​​​റ്റ​​​​റി നാ​​​​പ്കി​​​​നി​​​​ൽ ചു​​​​വ​​​​ന്ന പെ​​​​യി​​​​ന്‍റ് ഒ​​​​ഴി​​​​ച്ചു ര​​​​ക്ത​​​​ക്ക​​​​റ​​​​യാ​​​​ണെ​​​​ന്ന് തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ച്ചാ​​​​ണ് ല​​​​ഹ​​​​രി ഒ​​​​ളി​​​​പ്പി​​​​ച്ചു​​​ക​​​​ട​​​​ത്തി​​​​യ​​​​ത്. ഒ​​​​രേ യാ​​​​ത്ര​​​​യി​​​​ൽ നി​​​​ര​​​​വ​​​​ധി കാ​​​​രി​​​​യ​​​​ർ​​​​മാ​​​​രെ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ ഒ​​​​രാ​​​​ൾ പി​​​​ടി​​​​യി​​​​ലാ​​​​യാ​​​​ലും ശൃം​​​​ഖ​​​​ല​​​​യി​​​​ലെ മ​​​​റ്റു ക​​​​ണ്ണി​​​​ക​​​​ൾ സു​​​​ര​​​​ക്ഷി​​​​ത​​​​രാ​​​​യി ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണ് പ​​​​തി​​​​വ്.

Kerala

പ്ര​വ​ര്‍​ത്ത​ക​ര്‍ തി​രു​ത്ത​ല്‍ ന​ട​പ​ടി​ക​ള്‍​ക്ക് വി​ധേ​യ​രാ​ക​ണം: എം.​എ. ബേ​ബി

കോ​​​ഴി​​​ക്കോ​​​ട്: പാ​​​ര്‍​ട്ടി പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ സ്വ​​​യം വി​​​മ​​​ര്‍​ശ​​​ന​​​ത്തി​​​ലൂ​​​ടെ തി​​​രു​​​ത്ത​​​ല്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്ക് വി​​​ധേ​​​യ​​​രാ​​​ക​​​ണ​​​മെ​​​ന്ന് സി​​​പി​​​എം ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എം.​​​എ. ബേ​​​ബി.

കോ​​​ഴി​​​ക്കോ​​​ട്ട് ആ​​​രം​​​ഭി​​​ച്ച സി​​​പി​​​എം വി​​​പു​​​ലീ​​​കൃ​​​ത സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. തെ​​​റ്റി​​​ദ്ധാ​​​ര​​​ണ​​​ക​​​ള്‍ ഒ​​​ഴി​​​വാ​​​ക്കി പാ​​​ര്‍​ട്ടി ശ​​​ക്ത​​​മാ​​​യി മു​​​ന്നോ​​​ട്ട് പോ​​​കു​​​മെ​​​ന്നും എം.​​​എ. ബേ​​​ബി വ്യ​​​ക്ത​​​മാ​​​ക്കി.

സി​​​പി​​​എ​​​മ്മി​​​നെ ത​​​ക​​​ര്‍​ക്കാ​​​ന്‍ നി​​​ര​​​ന്ത​​​ര​​​മാ​​​യി ക​​​ള്ള​​​പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ല​​​ക്ഷ്യ​​​മി​​​ട്ട് വ്യാ​​​ജ നി​​​ര്‍​മി​​​തി​​​ക​​​ളു​​​ണ്ടാ​​​യി. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ പാ​​​ര്‍​ട്ടി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള വ്യാ​​​ജ പ്ര​​​തീ​​​തി നി​​​ര്‍​മാ​​​ണം തി​​​രി​​​ച്ച​​​റി​​​ഞ്ഞ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ല്‍ ജാ​​​ഗ്ര​​​ത​​​ക്കു​​​റ​​​വു​​​ണ്ടാ​​​യി. വീ​​​ഴ്ച​​​ക​​​ളും പോ​​​രാ​​​യ്മ​​​ക​​​ളും തി​​​രി​​​ച്ച​​​റി​​​ഞ്ഞ് തി​​​രു​​​ത്തി ജ​​​ന​​​വി​​​ശ്വാ​​​സം വീ​​​ണ്ടെ​​​ടു​​​ത്തു മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​ന്‍ ക​​​ഴി​​​യ​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ പ​​​രാ​​​ജ​​​യം സ്വ​​​യം വി​​​മ​​​ര്‍​ശ​​​ന​​​പ​​​ര​​​മാ​​​യി സം​​​സാ​​​രി​​​ക്കേ​​​ണ്ട​​​തി​​​ല്ല.

ജ​​​ന​​​ങ്ങ​​​ള്‍ പ​​​റ​​​യു​​​ന്ന​​​തി​​​ല്‍ എ​​​ന്തെ​​​ങ്കി​​​ലും സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ ഉ​​​ണ്ടെ​​​ങ്കി​​​ല്‍ അ​​​ത് ഉ​​​ള്‍​ക്കൊ​​​ണ്ടു​​​കൊ​​​ണ്ടു മു​​​ന്നോ​​​ട്ടു​​​പോ​​​കും. ഒ​​​രു​​​പാ​​​ട് ശ​​​രി​​​ക​​​ള്‍ ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ട​​​യ്ക്കാ​​​ണ് ചെ​​​റി​​​യ ചി​​​ല തെ​​​റ്റു​​​ക​​​ള്‍ പ്ര​​​ത്യേ​​​ക സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സം​​​ഭ​​​വി​​​ച്ചു​​​പോ​​​കു​​​ന്ന​​​ത്. അ​​​ത് തു​​​റ​​​ന്നു​​​പ​​​റ​​​ഞ്ഞ് തി​​​രു​​​ത്തും.

അ​​​പ്പോ​​​ള്‍ തെ​​​റ്റ് ചെ​​​യ്തെന്ന് സ​​​മ്മ​​​തി​​​ച്ച​​​ല്ലോ എ​​​ന്ന് പ​​​രി​​​ഹ​​​സി​​​ക്കു​​​ന്ന​​​വ​​​ര്‍ തെ​​​റ്റുമാ​​​ത്രം ചെ​​​യ്തു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ്. ചി​​​ല ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍​ക്കി​​​ട​​​യി​​​ലു​​​ണ്ടാ​​​യ അ​​​വി​​​ശ്വാ​​​സ​​​ങ്ങ​​​ളും സം​​​ശ​​​യ​​​ങ്ങ​​​ളും ദൂ​​​രീ​​​ക​​​രി​​​ക്കാ​​​ന്‍ ഇ​​​നി​​​യു​​​ള്ള നാ​​​ളു​​​ക​​​ളി​​​ലെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​ലൂ​​​ടെ സാ​​​ധി​​​ക്ക​​​ണം.

സ​​​മ​​​ഗ്ര​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലും ആ​​​ര്‍​എ​​​സ്എ​​​സ് സ്ഥാ​​​ന​​​മു​​​റ​​​പ്പി​​​ക്കു​​​ക​​​യാ​​​ണ്. അ​​​ന്വേ​​​ഷ​​​ണ എ​​​ജ​​​ന്‍​സി​​​ക​​​ളി​​​ല്‍​പോ​​​ലും ആ​​​ര്‍​എ​​​സ്എ​​​സ് ക​​​ട​​​ന്നു​​​ക​​​യ​​​റു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ലെ അ​​​ന്വേ​​​ഷ​​​ണ എ​​​ജ​​​ന്‍​സി​​​ക​​​ളി​​​ലും ആ​​​ര്‍​എ​​​സ്എ​​​സ് ക​​​ട​​​ന്നു​​​ക​​​യ​​​റി​​​യി​​​ട്ടു​​​ണ്ട്. ആ​​​ര്‍​എ​​​സ്എ​​​സി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക രാ​​​ഷ്ട്രീ​​​യ​​​ത്തെ പ്ര​​​തി​​​രോ​​​ധി​​​ച്ച​​​ത് സി​​​പി​​​എ​​​മ്മാ​​​ണ്.

ക​​​മ്മ്യൂ​​​ണി​​​സ്റ്റ് പാ​​​ര്‍​ട്ടി ത​​​ക​​​ര്‍​ന്നു​​​വെ​​​ന്ന് ആ​​​രും വ്യാ​​​മോ​​​ഹി​​​ക്കേ​​​ണ്ട. പാ​​​ര്‍​ട്ടി പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ സ്വ​​​യം വി​​​മ​​​ര്‍​ശ​​​നം ന​​​ട​​​ത്തും. ചി​​​ല വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ ഉ​​​ണ്ടാ​​​യ തെ​​​റ്റി​​​ധാ​​​ര​​​ണ​​​യും മ​​​റ്റു വി​​​ഷ​​​യ​​​ങ്ങ​​​ളും ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ ക​​​ഴി​​​യ​​​ണ​​​മെ​​​ന്നും എം.​​​എ. ബേ​​​ബി പ​​​റ​​​ഞ്ഞു.

Kerala

പ്ര​​​ശ്‌​​​ന​​​പ​​​രി​​​ഹാ​​​ര​​​ത്തി​​നു സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം ; താ​​​ഴെ​​​ത്ത​​​ട്ടി​​​ലേ​​​ക്കി​​​റ​​​ങ്ങും: എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍

കോ​​​ഴി​​​ക്കോ​​​ട്: തെ​​​റ്റു​​​ക​​​ള്‍ തി​​​രു​​​ത്തി സം​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ ശ​​​ക്തി വ​​​ര്‍​ധി​​​പ്പി​​​ച്ച് പാ​​​ര്‍​ട്ടി ശ​​​ക്ത​​​മാ​​​യി തി​​​രി​​​ച്ചു​​​വ​​​രു​​​മെ​​​ന്നും പ്രാ​​​ദേ​​​ശി​​​ക​​​മാ​​​യു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം താ​​​ഴെ​​​ത്ത​​​ട്ടി​​​ലേ​​​ക്കു നേ​​​രി​​​ട്ടി​​​റ​​​ങ്ങു​​​മെ​​​ന്നും സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍.

കോ​​​ഴി​​​ക്കോ​​​ട്ട് തു​​​ട​​​ക്കം കു​​​റി​​​ച്ച മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ സി​​​പി​​​എം വി​​​പു​​​ലീ​​​കൃ​​​ത സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ദി​​​നം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ​​​രാ​​​ജ​​​യം അ​​​ട​​​ക്ക​​​മു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​ക​​​ള്‍ വി​​​ല​​​യി​​​രു​​​ത്തി​​​യ ഘ​​​ട​​​ക​​​ങ്ങ​​​ള്‍ ഓ​​​രോ​​​ന്നാ​​​യി വി​​​പു​​​ലീ​​​കൃ​​​ത സം​​​സ്ഥാ​​​ന യോ​​​ഗ​​​ത്തി​​​ല്‍ ച​​​ര്‍​ച്ച ചെ​​​യ്യും. നേ​​​തൃ​​​ത​​​ലം മു​​​ത​​​ല്‍ താ​​​ഴെ​​​ത്ത​​​ട്ടു​​​വ​​​രെ എ​​​ന്തെ​​​ല്ലാം തി​​​രു​​​ത്ത​​​ലു​​​ക​​​ളാ​​​ണ് വ​​​രു​​​ത്തേ​​​ണ്ട​​​ത് എ​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് യോ​​​ഗ​​​ത്തി​​​ല്‍ വി​​​ശ​​​ദ​​​മാ​​​യ ച​​​ര്‍​ച്ച ന​​​ട​​​ക്കും.

പാ​​​ര്‍​ട്ടി​​​യി​​​ല്‍ ശ​​​ക്തീ​​​ക​​​ര​​​ണം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തും. സം​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ ദൗ​​​ര്‍​ബ​​​ല്യ​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കു​​​ക​​​യും ഭ​​​ര​​​ണ​​​പ​​​ര​​​മാ​​​യി സം​​​ഭ​​​വി​​​ച്ച വീ​​​ഴ്ച​​​ക​​​ള്‍ തി​​​രു​​​ത്താ​​​നു​​​ള്ള കൃ​​​ത്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യും. വി​​​പു​​​ലീ​​​കൃ​​​ത സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യി​​​ല്‍ ച​​​ര്‍​ച്ച ചെ​​​യ്ത വി​​​ഷ​​​യ​​​ങ്ങ​​​ളും തെ​​​റ്റു​​​തി​​​രു​​​ത്ത​​​ലും സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​രം രേ​​​ഖാ​​​മൂ​​​ലം പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ അ​​​റി​​​യി​​​ക്കു​​​മെ​​​ന്നും എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍ പ​​​റ​​​ഞ്ഞു.

സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ള്‍, ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അം​​​ഗ​​​ങ്ങ​​​ള്‍, വ​​​ര്‍​ഗ-​​​ബ​​​ഹു​​​ജ​​​ന സം​​​ഘ​​​ട​​​നാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ മു​​​ന്നൂ​​​റി​​​ല​​​ധി​​​കം പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​ണു മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ യോ​​​ഗ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.

ഗ്രൂ​​​പ്പ് ച​​​ര്‍​ച്ച​​​ക​​​ള്‍​ക്കും പൊ​​​തു ച​​​ര്‍​ച്ച​​​ക​​​ള്‍​ക്കും ശേ​​​ഷം മൂ​​​ന്നാം ദി​​​വ​​​സം ച​​​ര്‍​ച്ച​​​ക​​​ള്‍​ക്ക് മ​​​റു​​​പ​​​ടി ന​​​ല്‍​കും. ചൊ​​​വ്വാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം കോ​​​ഴി​​​ക്കോ​​​ട് ക​​​ട​​​പ്പു​​​റ​​​ത്ത് ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തോ​​​ടും ബ​​​ഹു​​​ജ​​​ന റാ​​​ലി​​​യോ​​​ടും കൂ​​​ടി യോ​​​ഗം സ​​​മാ​​​പി​​​ക്കും.

Kerala

വി.​​​ഡി​​​ക്കെ​​​തി​​​രേ എം.​​​എ. ബേ​​​ബി; നി​​​ല​​​പാ​​​ടു​​​ക​​​ളു​​​ടെ രാ​​​ജ​​​കു​​​മാ​​​ര​​​ന്‍റെ നി​​​ല‘പാ​​​ടാ​​​കും’

കോ​​​ഴി​​​ക്കോ​​​ട്: മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​നെ വി​​​മ​​​ര്‍​ശി​​​ച്ച് സി​​​പി​​​എം ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എം.​​​എ. ബേ​​​ബി. ഇ​​​ങ്ങ​​​നെ പോ​​​യാ​​​ല്‍ നി​​​ല​​​പാ​​​ടു​​​ക​​​ളു​​​ടെ രാ​​​ജ​​​കു​​​മാ​​​ര​​​ന്‍റെ നി​​​ല ‘പാ​​​ടാ​​​കും’എ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ​​​രാ​​​മ​​​ര്‍​ശം.

നി​​​ല​​​പാ​​​ടു​​​ക​​​ളു​​​ള്ള ഒ​​​രു നേ​​​താ​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​ര്‍​ക്കാ​​​രാ​​​ണി​​​തെ​​​ന്നാ​​​ണ് എ​​​ല്ലാ​​​വ​​​രും അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. നി​​​ല​​​പാ​​​ടു​​​ക​​​ളു​​​ടെ രാ​​​ജ​​​കു​​​മാ​​​ര​​​ന്‍ എ​​​ന്നു പ​​​റ​​​യു​​​ന്ന എ​​​ന്‍റെ പ്രി​​​യ സു​​​ഹൃ​​​ത്ത് എ​​​ന്താ​​ണു ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന് ആ​​​ലോ​​​ചി​​​ക്കു​​​മ്പോ​​​ള്‍ ഇ​​​ങ്ങ​​​നെ പോ​​​യാ​​​ല്‍ നി​​​ല കു​​​റ​​​ച്ച് ‘പാ​​​ടാ​​​കു’മെ​​​ന്നാ​​ണു തോ​​​ന്നു​​​ന്ന​​​ത്.

ഈ ​​​സ​​​ര്‍​ക്കാ​​​ര്‍ ചെ​​​യ്യു​​​ന്ന​​​ത് ഇ​​​ട​​​തു​​​പ​​​ക്ഷ ജ​​​നാ​​​ധി​​​പ​​​ത്യ മു​​​ന്ന​​​ണി​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യ അ​​​ന്ത​​​രീ​​​ക്ഷം കേ​​​ര​​​ള​​​ത്തി​​​ല്‍ സൃ​​​ഷ്ടി​​​ക്കു​​​മെ​​​ന്നാ​​​ണ് പ​​​ല​​​രും പ​​​റ​​​യു​​​ന്ന​​​ത്. പ​​​ക്ഷേ, വ​​​ല​​​തു​​​പ​​​ക്ഷ ശ​​​ക്തി​​​ക​​​ള്‍ എ​​​ന്തെ​​​ങ്കി​​​ലും അ​​​ബ​​​ദ്ധ​​​ങ്ങ​​​ള്‍ കാ​​​ണി​​​ച്ച് ജ​​​ന​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി​​​യ​​​തി​​​ന്‍റെ ഫ​​​ല​​​മാ​​​യി​​​ട്ടു​​​ണ്ടാ​​​കു​​​ന്ന നേ​​​ട്ട​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ വ​​​ള​​​രാ​​​ന​​​ല്ല സി​​​പി​​​എം ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്-​​​ എം.​​​എ. ബേ​​​ബി പ​​​റ​​​ഞ്ഞു.

Kerala

പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്: പി​എ​സ്‌​സി​യു​ടെ നി​ര്‍​ണാ​യ​ക യോ​ഗം ഇ​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​എ​​​സ്‌​​​സി ആ​​​സൂ​​​ത്ര​​​ണ ബോ​​​ര്‍​ഡ് പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ടി​​​ല്‍ പി​​​എ​​​സ്‌​​​സി അം​​​ഗ​​​ങ്ങ​​​ളെ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ത​​​ര്‍​ക്കം നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന​​​തി​​​നി​​​ടെ പി​​​എ​​​സ്‌​​​സി​​​യു​​​ടെ നി​​​ര്‍​ണാ​​​യ​​​ക യോ​​​ഗം ഇ​​​ന്ന്. ഇ​​​ന്നു രാ​​​വി​​​ലെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ പി​​​എ​​​സ്‌​​​സി ആ​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​ക്കു​​​ന്ന യോ​​​ഗ​​​ത്തി​​​ല്‍ എ​​​ല്ലാ അം​​​ഗ​​​ങ്ങ​​​ളോ​​​ടും നി​​​ര്‍​ബ​​​ന്ധ​​​മാ​​​യും പ​​​ങ്കെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.

പ​​​രീ​​​ക്ഷാ ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ചോ​​​ദ്യംചെ​​​യ്യ​​​ലി​​​നു ക്രൈം ​​​ബ്രാ​​​ഞ്ച് ആ​​​സ്ഥാ​​​ന​​​ത്തേ​​​ക്കു എ​​​ത്തി​​​ല്ലെ​​​ന്ന പി​​​എ​​​സ്‌​​​സി​​​യു​​​ടെ ക​​​ത്ത് ക്രൈം ​​​ബ്രാ​​​ഞ്ച് ഐ​​​ജി അ​​​ജി​​​ത ബീ​​​ഗം ത​​​ള്ളി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം യോ​​​ഗ​​​ത്തി​​​ല്‍ പ്രാ​​​ധാ​​​ന്യ​​​ത്തോ​​​ടെ ച​​​ര്‍​ച്ച​​​യാ​​​കു​​​ക. അ​​​തേ​​​സ​​​മ​​​യം ചോ​​​ദ്യംചെ​​​യ്യ​​​ലി​​​നാ​​​യി ക്രൈം ​​​ബ്രാ​​​ഞ്ച് ആ​​​സ്ഥാ​​​ന​​​ത്തേ​​​ക്കു പോ​​​കേ​​​ണ്ട​​​തു​​​ണ്ടോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ പി​​​എ​​​സ്‌​​​സി നി​​​യ​​​മോ​​​പ​​​ദേ​​​ശം തോ​​​ടി​​​യി​​​ട്ടു​​​ണ്ട്.

ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നാ​​​യി ക്രൈം ​​​ബ്രാ​​​ഞ്ച് ആ​​​സ്ഥാ​​​ന​​​ത്തേ​​​ക്കു പോ​​​കി​​​ല്ലെ​​​ന്നാ​​​ണ് പി​​​എ​​​സ്‌​​​സി ചെ​​​യ​​​ര്‍​മാ​​​ന്‍റെ​​​യും അം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും നി​​​ല​​​പാ​​​ട്. പി​​​എ​​​സ്‌​​​സി​​​ക്ക് പ്ര​​​ത്യേ​​​ക പ​​​രി​​​ര​​​ക്ഷ​​​യു​​​ള്ള​​​തി​​​നാ​​​ല്‍ പി​​​എ​​​സ്‌​​​സി ആ​​​സ്ഥാ​​​ന​​​ത്തെ അം​​​ഗ​​​ങ്ങ​​​ളു​​​ടെ മു​​​റി​​​ക​​​ളി​​​ലെ​​​ത്തി ചോ​​​ദ്യം ചെ​​​യ്യ​​​മെ​​​ന്നു കാ​​​ണി​​​ച്ച് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നു ക​​​ത്തും ന​​​ല്‍​കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ പി​​​എ​​​സ്‌​​​സി അം​​​ഗ​​​ങ്ങ​​​ള്‍​ക്ക് പ്ര​​​ത്യേ​​​ക പ​​​രി​​​ര​​​ക്ഷ​​​യി​​​ല്ലെ​​​ന്നും നാ​​​ളെ ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നാ​​​യി ക്രൈം ​​​ബ്രാ​​​ഞ്ച് ആ​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് ത​​​ന്നെ വ​​​ര​​​ണ​​​മെ​​​ന്നു​​​മാ​​​ണ് അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ട്.

ക്രൈം ​​​ബ്രാ​​​ഞ്ച് വി​​​ട്ടു​​​വീ​​​ഴ്ച​​​യ്ക്കി​​​ല്ല​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​തോ​​​ടെ​​​യാ​​​ണ് പി​​​എ​​​സ്‌​​​സി ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടു​​​ന്ന​​​തി​​​നു തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. നി​​​യ​​​മോ​​​പ​​​ദേ​​​ശം ഇ​​​ന്നു ല​​​ഭി​​​ക്കും.

പി​​​എ​​​സ്‌​​​സി അം​​​ഗ​​​ങ്ങ​​​ളാ​​​യ എ​​​സ്.​​​എ. സെ​​​യ്ഫ്, എ​​​സ്.​​​ ശ്രീ​​​കു​​​മാ​​​ര്‍, സി.​​​കെ. ഷാ​​​ജി​​​ബ്, സ്റ്റാ​​​നി തോ​​​മ​​​സ് എ​​​ന്നി​​​വ​​​ര്‍​ക്കാ​​​ണ് നാ​​​ളെ ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നാ​​​യി ഹാ​​​ജ​​​രാ​​​കു​​​ന്ന​​​തി​​​നു നോ​​​ട്ടീ​​​സ് ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ല്‍ മൂ​​​ന്നു പേ​​​രും പി​​​എ​​​സ്‌​​​സി ആ​​​സൂ​​​ത്ര​​​ണ ബോ​​​ര്‍​ഡ് പ​​​രീ​​​ക്ഷ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ഭി​​​മു​​​ഖ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു. വ​​​രുംദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ചെ​​​യ​​​ര്‍​മാ​​​ന​​​ട​​​ക്കം എ​​​ല്ലാ​​​വ​​​ര്‍​ക്കും നോ​​​ട്ടീ​​​സ് ന​​​ല്‍​കു​​​ന്ന​​​തി​​​നാ​​​ണ് അ​​​ന്വേ​​​ഷ​​​ണസം​​​ഘം ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​ത്.

Kerala

പ്രവാസികള്‍ക്ക് വിദേശത്തുനിന്ന് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കണം: വേള്‍ഡ് മലയാളി കൗണ്‍സില്‍

കൊ​​​ച്ചി: പ്ര​​​വാ​​​സി ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ വോ​​​ട്ട​​​വ​​​കാ​​​ശം കൂ​​​ടു​​​ത​​​ല്‍ പ്രാ​​​യോ​​​ഗി​​​ക​​​മാ​​​ക്കാ​​​ന്‍ വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് വോ​​​ട്ട് ചെ​​​യ്യാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​മ​​​ട​​​ക്കം അ​​​വ​​​ര്‍ നേ​​​രി​​​ടു​​​ന്ന വി​​​വി​​​ധ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ച് വേ​​​ള്‍ഡ് മ​​​ല​​​യാ​​​ളി കൗ​​​ണ്‍സി​​​ല്‍ നേ​​​താ​​​ക്ക​​​ള്‍ ബി​​​ജെ​​​പി ദേ​​​ശീ​​​യ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് രാം ​​​മാ​​​ധ​​​വു​​​മാ​​​യി ന്യൂ​​​ഡ​​​ല്‍ഹി​​​യി​​​ല്‍ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

വേ​​​ള്‍ഡ് മ​​​ല​​​യാ​​​ളി കൗ​​​ണ്‍സി​​​ല്‍ ഗ്ലോ​​​ബ​​​ല്‍ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​പി.​​​ബി. ബോ​​​സ്, ഇ​​​ന്ത്യ റീ​​​ജ​​​ൺ ചെ​​​യ​​​ര്‍മാ​​​ന്‍ അ​​​ഡ്വ. കെ.​​​വി. സാ​​​ബു എ​​​ന്നി​​​വ​​​രാ​​​ണ് കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക​​​യി​​​ല്‍ പേ​​​രു​​​ള്ള പ്ര​​​വാ​​​സി​​​ക​​​ള്‍ക്കു സ്വ​​​ന്തം മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ബൂ​​​ത്തി​​​ല്‍ നേ​​​രി​​​ട്ടെ​​​ത്താ​​​തെ വോ​​​ട്ട് ചെ​​​യ്യാ​​​ന്‍ ഇ​​​ല​​​ക്്ട്രോ​​​ണി​​​ക് പോ​​​സ്റ്റ​​​ല്‍ ബാ​​​ല​​​റ്റ്, എം​​​ബ​​​സി, കോ​​​ണ്‍സു​​​ലേ​​​റ്റ് അ​​​ധി​​​ഷ്ഠി​​​ത വോ​​​ട്ടിം​​​​ഗ് അ​​​ല്ലെ​​​ങ്കി​​​ല്‍ മ​​​റ്റു സു​​​ര​​​ക്ഷി​​​ത സാ​​​ങ്കേ​​​തി​​​ക സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ ഏ​​​ര്‍പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് നേ​​​താ​​​ക്ക​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

എം​​​ബ​​​സി​​​ക​​​ളെ​​​യും കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രു​​​ക​​​ളെ​​​യും പ്ര​​​വാ​​​സി​​​സം​​​ഘ​​​ട​​​ന​​​ക​​​ളെ​​​യും ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന ഏ​​​കീ​​​കൃ​​​ത ഡി​​​ജി​​​റ്റ​​​ല്‍ സ​​​ഹാ​​​യ സം​​​വി​​​ധാ​​​നം രൂ​​​പീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും നേ​​​താ​​​ക്ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന മു​ന്നൊ​രു​ക്കം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശ​​​​ബ​​​​രി​​​​മ​​​​ല മ​​​​ണ്ഡ​​​​ല​​​​കാ​​​​ല-​​​​മ​​​​ക​​​​ര​​​​വി​​​​ള​​​​ക്ക് തീ​​​​ർ​​​​ഥാ​​​​ട​​​​ന മു​​​​ന്നൊ​​​​രു​​​​ക്ക പ്ര​​​​വ​​​​ർ​​​​ത്ത​​​​നം വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കാ​​​​ൻ പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്ത് വ​​​​കു​​​​പ്പി​​​​ന് 551.5 കോ​​​​ടി രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ച്ച് ധ​​​​ന​​​​വ​​​​കു​​​​പ്പ്.

ശ​​​​ബ​​​​രി​​​​മ​​​​ല തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​വി​​​​ധ അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ വി​​​​ക​​​​സ​​​​ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നും വി​​​​വി​​​​ധ ജി​​​​ല്ല​​​​ക​​​​ളി​​​​ലെ റോ​​​​ഡു​​​​ക​​​​ളു​​​​ടെ​​​​യും പാ​​​​ല​​​​ങ്ങ​​​​ളു​​​​ടെ​​​​യും അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ൾ​​​​ക്കു​​​​മാ​​​​യാ​​​​ണ് തു​​​​ക പ്ര​​​​ധാ​​​​ന​​​​മാ​​​​യി വി​​​​നി​​​​യോ​​​​ഗി​​​​ക്കു​​​​ക.

ശ​​​​ബ​​​​രി​​​​മ​​​​ല തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ വി​​​​ളി​​​​ച്ചുചേ​​​​ർ​​​​ത്ത അ​​​​വ​​​​ലോ​​​​ക​​​​നയോ​​​​ഗ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ധ​​​​നാ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ​​​​ത്. യോ​​​​ഗ​​​​ത്തി​​​​ൽ പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്ത് മ​​​​ന്ത്രി സ​​​​മ​​​​ർ​​​​പ്പി​​​​ച്ച പ​​​​ദ്ധ​​​​തി നി​​​​ർ​​​​ദേ​​​​ശം ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം ധ​​​​ന​​​​വ​​​​കു​​​​പ്പ് അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രു​​​​ടെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​ധാ​​​​ന റോ​​​​ഡു​​​​ക​​​​ൾ, തീ​​​​ർ​​​​ഥാ​​​​ട​​​​ന പാ​​​​ത​​​​ക​​​​ൾ, പാ​​​​ല​​​​ങ്ങ​​​​ൾ, മ​​​​റ്റു പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്ത് അ​​​​ടി​​​​സ്ഥാ​​​​നസൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ ന​​​​വീ​​​​ക​​​​ര​​​​ണ​​​​വും അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ളും നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​ണ്.

Kerala

എ​ഐ മനുഷ്യനു ഭീഷണി; എ​ഐ വി​ക​സ​ന​ത്തി​ന്‍റെ വേ​ഗം കു​റ​യ്ക്ക​ണം‌‌

വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ ഡി​​​​സി: നി​​​​​ർ​​​​​മി​​​​​ത​​​​​ബു​​​​​ദ്ധി (എ​​​​ഐ) അ​​​​​നി​​​​​യ​​​​​ന്ത്രി​​​​​ത​​​​​മാ​​​​​യും വേ​​​​​ഗ​​​​​ത്തി​​​​​ലും വി​​​​​ക​​​​​സി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത് ഈ ​​​​​പ​​​​​തി​​​​​റ്റാ​​​​​ണ്ടി​​​​​ന്‍റെ അ​​​​​വ​​​​​സാ​​​​​ന​​​​​ത്തോ​​​​​ടെ മ​​​​​നു​​​​​ഷ്യ​​​​​വം​​​​​ശ​​​​​ത്തി​​​​​ന്‍റെ നാ​​​​​ശ​​​​​ത്തി​​​​​നു​​​​ത​​​​​ന്നെ കാ​​​​​ര​​​​​ണ​​​​​മാ​​​​​യേ​​​​​ക്കാ​​​​​മെ​​​​​ന്നും അ​​​​​തി​​​​​നാ​​​​​ൽ സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ​​​​​യു​​​​​ടെ വി​​​​​ക​​​​​സ​​​​​ന​​​​വേ​​​​​ഗ​​​​​ം കു​​​​​റ​​​​​യ്ക്ക​​​​​ണ​​​​​മെ​​​​​ന്നും പ്ര​​​​​മു​​​​​ഖ എ​​​​ഐ ക​​​​​മ്പ​​​​​നി​​​​​യാ​​​​​യ ആ​​​​​ന്ത്രോ​​​​​പി​​​​​ക്കി​​​​​ന്‍റെ സി​​​​ഇ​​​​ഒ ഡാ​​​​​രി​​​​​യോ അ​​​​​മോ​​​​​ഡെ​​​​​യ്‌​​​യു​​​ടെ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ്.

എ​​​​ഐ സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ സ്വ​​​​​യം മെ​​​​​ച്ച​​​​​പ്പെ​​​​​ടാ​​​​​നു​​​​​ള്ള ശേ​​​​​ഷി കൈ​​​​​വ​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​മാ​​​​​യ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​മാ​​​​​ണെ​​​​​ന്നും മ​​​​​നു​​​​​ഷ്യ​​​​ന്‍റെ നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ത്തി​​​​​ന​​​​​പ്പു​​​​​റ​​​​​ത്തേ​​​​​ക്ക് കാ​​​​​ര്യം പോ​​​​​കു​​​​​മെ​​​​​ന്നും ശ​​​നി​​​യാ​​​ഴ്ച എ​​​ക്സി​​​ൽ പ​​​ങ്കു​​​വ​​​ച്ച വി​​​ശ​​​ദ​​​മാ​​​യ ലേ​​​ഖ​​​ന​​​ത്തി​​​ൽ അ​​​​​ദ്ദേ​​​​​ഹം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

ആ​​​​​ന്ത്രോ​​​​​പി​​​​​ക്കി​​​​​ൽ​​​​നി​​​​​ന്ന് അ​​​​​ടു​​​​​ത്തി​​​​​ടെ രാ​​​​​ജി​​​​​വ​​​​​ച്ച ഗ​​​​​വേ​​​​​ഷ​​​​​ക​​​​​ൻ ജേ​​​​​ക്ക​​​​​ബ് കോ​​​​​ക്സ​​​​​ന്‍റെ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പി​​​​​നോ​​​​​ടും സി​​​​എ​​​​​ൻ​​​​എ​​​​​ന്നി​​​​​നു ന​​​​​ൽ​​​​​കി​​​​​യ അ​​​​​ഭി​​​​​മു​​​​​ഖ​​​​​ത്തി​​​​​ൽ അ​​​​​മോ​​​​​ഡെ​​​​​യ് യോ​​​​​ജി​​​​​ച്ചു. എ​​​​​ഐ നി​​​​​ർ​​​​മി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ​​​ത​​​​​ന്നെ ഇ​​​​​ത് മ​​​​​നു​​​​​ഷ്യ​​​​​വം​​​​​ശ​​​​​ത്തെ ഇ​​​​​ല്ലാ​​​​​താ​​​​​ക്കു​​​​​മെ​​​​​ന്ന് വി​​​​​ശ്വ​​​​​സി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു കോ​​​​​ക്സ​​​​​ന്‍റെ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ൽ.

കൂ​​​​​ടാ​​​​​തെ, ആ​​​​​ന്ത്രോ​​​​​പി​​​​​ക്കി​​​​​ന്‍റെ ‘ക്ലോ​​​​​ഡ്’ എ​​​​​ന്ന എ​​​​ഐ മോ​​​​​ഡ​​​​​ൽ ആ​​​​​യു​​​​​ധ​​​വി​​​​​ക​​​​​സ​​​​​ന​​​​​ത്തി​​​​​നും സൈ​​​​​ബ​​​​​ർ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​മാ​​​​​യി ദു​​​​​രു​​​​​പ​​​​​യോ​​​​​ഗം ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ടെ​​​​​ന്ന റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ൾ പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്ന പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ​​​ക്കൂ​​​ടി​​​യാ​​​ണ് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ഈ ​​​​​മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ്.

എ​​​​ഐ വി​​​​​ക​​​​​സ​​​​​നം പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി നി​​​​​ർ​​​​​ത്താ​​​​​ന​​​​​ല്ല; മ​​​​​റി​​​​​ച്ച്, സു​​​​​ര​​​​​ക്ഷാ ​​​​മു​​​​​ൻ​​​​​ക​​​​​രു​​​​​ത​​​​​ലു​​​​​ക​​​​​ൾ​​​​​ക്കും ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്കും കൂ​​​​​ടു​​​​​ത​​​​​ൽ സ​​​​​മ​​​​​യം ന​​​​​ൽ​​​​​കാ​​​​​നാ​​​​​ണ് ഈ ​​​​​വേ​​​​​ഗ​​​​​നി​​​​​യ​​​​​ന്ത്ര​​​​​ണം കൊ​​​​​ണ്ട് ഉ​​​​​ദ്ദേ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​ത്. കൂ​​​​​ടാ​​​​​തെ, ചൈ​​​​​ന പോ​​​​​ലു​​​​​ള്ള രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​മേ​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യ്ക്കു​​​​​ള്ള സാ​​​​​ങ്കേ​​​​​തി​​​​​ക മു​​​​​ൻ​​​​​തൂ​​​​​ക്കം ന​​​​​ഷ്‌​​​​ട​​​​​പ്പെ​​​​​ടാ​​​​​ത്ത രീ​​​​​തി​​​​​യി​​​​​ലാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​ രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ ഈ ​​​​​വേ​​​​​ഗ​​​​​നി​​​​​യ​​​​​ന്ത്ര​​​​​ണം ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കേ​​​​​ണ്ട​​​​​തെ​​​​​ന്നും അ​​​​​മോ​​​​​ഡെ​​​​​യ് കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.

സ്വ​​​​​ത​​​​​ന്ത്ര നി​​​​​രീ​​​​​ക്ഷ​​​​​ണ സം​​​​​വി​​​​​ധാ​​​​​നം കൊ​​​​​ണ്ടു​​​​​വ​​​​​രു​​​​​ന്ന​​​​​തി​​​​​നെ​​​​​യും അ​​​​​മോ​​​​​ഡെ​​​​​യു​​​​​ടെ നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളെ​​​​​യും പി​​​​​ന്തു​​​​​ണ​​​​​ച്ച് ഓ​​​​​പ്പ​​​​​ൺ എ​​​​ഐ സി​​​​ഇ​​​​ഒ സാം ​​​​​ആ​​​​​ൾ​​​​​ട്ട്മാ​​​​​ൻ, എ​​​​​ക്സ് എ​​​​ഐ മേ​​​​​ധാ​​​​​വി ഇ​​​​​ലോ​​​​​ൺ മ​​​​​സ്ക് എ​​​​​ന്നി​​​​​വ​​​​​രും രം​​​​​ഗ​​​​​ത്തെ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്.

Kerala

സം​സ്ഥാ​ന​ത്ത് വ​ര​വി​നൊ​പ്പം ചെ​ലവിലും വ​ർ​ധ​ന

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് നി​​​​കു​​​​തി വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ അ​​​​ട​​​​ക്കം വ​​​​ർ​​​​ധ​​​​ന വ​​​​ന്ന​​​​പ്പോ​​​​ൾ ചെ​​​​ല​​​​വും ആ​​​​നു​​​​പാ​​​​തി​​​​ക​​​​മാ​​​​യി കു​​​​തി​​​​ച്ചു​​​​യ​​​​ർ​​​​ന്നു. സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ക്ഷാ​​​​മ​​​​ബ​​​​ത്ത​​​​യി​​​​ലും പെ​​​​ൻ​​​​ഷ​​​​ൻ​​​​കാ​​​​രു​​​​ടെ ക്ഷാ​​​​മാ​​​​ശ്വാ​​​​സ​​​​ത്തി​​​​ലും വ​​​​ർ​​​​ധ​​​​ന വ​​​​രു​​​​ത്തി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് ചെ​​​​ല​​​​വ് കു​​​​തി​​​​ച്ച​​​​ത്.

ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ശ​​​​ന്പ​​​​ള​​​​വും പെ​​​​ൻ​​​​ഷ​​​​നും ന​​​​ൽ​​​​കാ​​​​ൻ പ്ര​​​​തി​​​​മാ​​​​സം 1080.25 കോ​​​​ടി രൂ​​​​പ അ​​​​ധി​​​​ക​​​​മാ​​​​യി ക​​​​ണ്ടെ​​​​ത്തേ​​​​ണ്ടിവ​​​​രു​​​​ന്ന​​​​ത് യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​രി​​​​നെ കൂ​​​​ടു​​​​ത​​​​ൽ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ക്കി.

നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു തൊ​​​​ട്ടുമു​​​​ന്പ് പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും പെ​​​​ൻ​​​​ഷ​​​​ൻ​​​​കാ​​​​ർ​​​​ക്കും കു​​​​ടി​​​​ശി​​​​ക​​​​യു​​​​ള്ള ഡി​​​​എ, ഡി​​​​ആ​​​​ർ അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​താ​​​​ണ് ചെ​​​​ല​​​​വ് കു​​​​തി​​​​ച്ചു​​​​യ​​​​രാ​​​​ൻ ഇ​​​​ട​​​​യാ​​​​ക്കി​​​​യ​​​​തെ​​​​ന്ന് എ​​​​ജി​​​​യു​​​​ടെ ക​​​​ണ​​​​ക്കു​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ സാ​​​​ന്പ​​​​ത്തി​​​​കവ​​​​ർ​​​​ഷം (2025-26) ഏ​​​​പ്രി​​​​ൽ മു​​​​ത​​​​ൽ ഓ​​​​ഗ​​​​സ്റ്റ് വ​​​​രെ​​​​യു​​​​ള്ള അ​​​​ഞ്ചു മാ​​​​സം സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കു ശ​​​​ന്പ​​​​ളം കൊ​​​​ടു​​​​ക്കാ​​​​ൻ ചെ​​​​ല​​​​വ​​​​ഴി​​​​ച്ച​​​​ത് 19,839.11 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ നി​​​​ല​​​​വി​​​​ലെ സാ​​​​ന്പ​​​​ത്തി​​​​കവ​​​​ർ​​​​ഷം (2026-27) ഏ​​​​പ്രി​​​​ൽ മു​​​​ത​​​​ൽ ഓ​​​​ഗ​​​​സ്റ്റ് വ​​​​രെ ശ​​​​ന്പ​​​​ള ഇ​​​​ന​​​​ത്തി​​​​ൽ ക​​​​ണ്ടെ​​​​ത്തേ​​​​ണ്ടി വ​​​​ന്ന​​​​ത് 23,142.16 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. അ​​​​താ​​​​യ​​​​ത് 3303.05 രൂ​​​​പ അ​​​​ധി​​​​ക​​​​മാ​​​​യി ക​​​​ണ്ടെ​​​​ത്തേ​​​​ണ്ടി വ​​​​ന്നു. പ്ര​​​​തി​​​​മാ​​​​സം ശ​​​​രാ​​​​ശ​​​​രി 660.6 കോ​​​​ടി രൂ​​​​പ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ശ​​​​ന്പ​​​​ള​​​​ത്തി​​​​നാ​​​​യി അ​​​​ധി​​​​ക​​​​മാ​​​​യി ക​​​​ണ്ടെ​​​​ത്ത​​​​ണ്ടേ സാ​​​​ഹ​​​​ച​​​​ര്യം. ക​​​​ഴി​​​​ഞ്ഞ ഓ​​​​ഗ​​​​സ്റ്റ് മാ​​​​സ​​​​ത്തി​​​​ൽ മാ​​​​ത്രം ശ​​​​ന്പ​​​​ള​​​​ത്തി​​​​നാ​​​​യി ചെ​​​​ല​​​​വ​​​​ഴി​​​​ച്ച​​​​ത് 4665.55 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഓ​​​​ഗ​​​​സ്റ്റി​​​​ൽ ഇ​​​​ത് 4010.87 കോ​​​​ടി മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു.

പെ​​​​ൻ​​​​ഷ​​​​ൻ ഇ​​​​ന​​​​ത്തി​​​​ൽ ക​​​​ഴി​​​​ഞ്ഞ സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം ഏ​​​​പ്രി​​​​ൽ മു​​​​ത​​​​ൽ ഓ​​​​ഗ​​​​സ്റ്റ് വ​​​​രെ ചെ​​​​ല​​​​വ​​​​ഴി​​​​ച്ച​​​​ത് 13,772.20 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു. ഈ ​​​​സാ​​​​ന്പ​​​​ത്തി​​​​കവ​​​​ർ​​​​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ 2098.26 കോ​​​​ടി രൂ​​​​പ സ​​​​ർ​​​​ക്കാ​​​​രി​​​​ന് അ​​​​ധി​​​​ക​​​​മാ​​​​യി ക​​​​ണ്ടെ​​​​ത്തേ​​​​ണ്ടിവ​​​​ന്നു. ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ ഏ​​​​പ്രി​​​​ൽ മു​​​​ത​​​​ൽ ഓ​​​​ഗ​​​​സ്റ്റ് വ​​​​രെ പെ​​​​ൻ​​​​ഷ​​​​നാ​​​​യി ചെ​​​​ല​​​​വ​​​​ഴി​​​​ച്ച​​​​ത് 15,870.46 കോ​​​​ടി​​​​യാ​​​​ണ്.

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ഡി​​​​എ 15 ശ​​​​ത​​​​മാ​​​​നം മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു. നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​നു തൊ​​​​ട്ടുമു​​​​ൻ​​​​പു ക​​​​ഴി​​​​ഞ്ഞ മാ​​​​ർ​​​​ച്ചി​​​​ൽ ഡി​​​​എ, ഡി​​​​ആ​​​​ർ 20 വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചു പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി. ഇ​​​​തോ​​​​ടെ ഡി​​​​എ, ഡി​​​​ആ​​​​ർ 35 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി. ഇ​​​​താ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ചെ​​​​ല​​​​വു​​​​ക​​​​ൾ വ​​​​ർ​​​​ധി​​​​ക്കാ​​​​നും ഇ​​​​ട​​​​യാ​​​​ക്കി​​​​യ​​​​ത്. ജി​​​​എ​​​​സ്ടി അ​​​​ട​​​​ക്ക​​​​മു​​​​ള്ള നി​​​​കു​​​​തി വ​​​​രു​​​​മാ​​​​ന വ​​​​ർ​​​​ധ​​​​ന​​​​യി​​​​ലൂ​​​​ടെ​​​​യും ക​​​​ട​​​​മെ​​​​ടു​​​​ത്തു​​​​മാ​​​​ണ് അ​​​​ധി​​​​ക​​​​ഭാ​​​​രം വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ താ​​​​ങ്ങു​​​​ന്ന​​​​ത്.

 

Kerala

ബ​സ് കാ​ത്തു​നി​ന്ന​വ​ർ​ക്കി​ട​യി​ലേ​ക്ക് കാ​ർ പാ​ഞ്ഞു​ക​യ​റി ഒ​രാ​ൾ മ​രി​ച്ചു

വാ​​​ണി​​​യം​​​പാ​​​റ/ വ​​​ട​​​ക്ക​​​ഞ്ചേ​​​രി: ദേ​​​ശീ​​​യ​​​പാ​​​ത വാ​​​ണി​​​യം​​​പാ​​​റ​​​യി​​​ൽ ബ​​​സ് കാ​​​ത്തു​​​നി​​​ന്ന​​​വ​​​ർ​​​ക്കി​​​ട​​​യി​​​ലേ​​​ക്ക് കാ​​​ർ നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ട് പാ​​​ഞ്ഞു​​​ക​​​യ​​​റി ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. മ​​​രി​​​ച്ച​​​യാ​​​ളു​​​ടെ ഭാ​​​ര്യ ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു​​​പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ റി​​​ട്ട​​​യേ​​​ഡ് ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ വാ​​​ണി​​​യം​​​പാ​​​റ നീ​​​ലി​​​പ്പാ​​​റ, പൊ​​​ട്ടി​​​മ​​​ട അ​​​ബ്ദു​​​ൾ റ​​​സാ​​​ക്ക് (65) ആ​​ണു മ​​​രി​​​ച്ച​​​ത്.

ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ര്യ ഷ​​​ക്കീ​​​ല, വാ​​​ണി​​​യം​​​പാ​​​റ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ പ്ര​​​ദീ​​​പ്, മ​​​ണി​​​ക​​​ണ്ഠ​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്കാ​​ണു പ​​​രി​​​ക്ക്. ഇ​​​വ​​​രെ ആ​​​ല​​​ത്തൂ​​​ർ ഇ​​​ര​​​ട്ട​​​കു​​​ള​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഷ​​​ക്കീ​​​ല​​​യു​​​ടെ പ​​​രി​​​ക്ക് സാ​​​ര​​​മു​​​ള്ള​​​ത​​​ല്ല.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ആ​​​റി​​​നാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ നാ​​​ട്ടു​​​കാ​​​ർ ഉ​​​ട​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും അ​​​ബ്ദു​​​ൾ റ​​​സാ​​​ക്കി​​​നെ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.
തൃ​​​ശൂ​​​ർ ഭാ​​​ഗ​​​ത്തേ​​​ക്ക് പോ​​​യി​​​രു​​​ന്ന ഇ​​​ന്നോ​​​വ കാ​​​റാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്.

കാ​​​ർ ഓ​​​ടി​​​ച്ചി​​​രു​​​ന്ന തൃ​​​ശൂ​​​ർ ചി​​​യ്യാ​​​രം സ്വ​​​ദേ​​​ശി അ​​​മ​​​ലി​​​നെ​​​യും (22) കാ​​​റും വ​​​ട​​​ക്ക​​​ഞ്ചേ​​​രി പൊ​​​ലി​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. കാ​​​റി​​​ന്‍റെ മു​​​ൻ​​​ഭാ​​​ഗം ത​​​ക​​​ർ​​​ന്നി​​​ട്ടു​​​ണ്ട്. ഡ്രൈ​​​വ​​​ർ ഉ​​​റ​​​ങ്ങി​​​യ​​​താ​​​ണ് അ​​​പ​​​ക​​​ട​​​ കാ​​​ര​​​ണ​​​മെണു പ്രാ​​​ഥ​​​മി​​​ക വി​​​വ​​​രം.

ജോ​​​ലി കി​​​ട്ടിയ ​​​മ​​​ക​​​ളെ കാ​​​ണാ​​​ൻ എ​​​റ​​​ണാ​​​കു​​​ള​​​ത്തേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ബ്ദു​​​ൾ റ​​​സാ​​​ക്കും ഭാ​​​ര്യ ഷ​​​ക്കീ​​​ല​​​യും. മ​​​ക​​​ൾ​​​ക്കു ജോ​​​ലി ല​​​ഭി​​​ച്ച​​​തി​​​ന്‍റെ സ​​​ന്തോ​​​ഷം പ​​​ങ്കു​​​വ​​​ച്ച് ശ​​​നി​​​യാ​​​ഴ്ച അ​​​യ​​​ൽ​​​വാ​​​സി​​​ക​​​ൾ​​​ക്കും മ​​​റ്റും മി​​​ഠാ​​​യി വി​​​ത​​​ര​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​താ​​​യി ബ​​​ന്ധു​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു.

അ​​​ബ്ദു​​​ൾ റ​​​സാ​​​ക്കി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു ശേ​​​ഷം ഇ​​​ന്ന​​​ലെ വൈ​​കു​​ന്നേ​​രം പ​​​ന്ത​​​ലാം​​​പാ​​​ടം മ​​​യ്യ​​​ത്താ​​​ങ്ക​​​ര ക​​​ബ​​​ർ​​​സ്ഥാ​​​നി​​​ൽ ക​​​ബ​​​റ​​​ട​​​ക്കി. മ​​​ക്ക​​​ൾ: മു​​​നാ​​​ഫ്, നാ​​​ഹി​​​ത, ന​​​സ്രി​​​ൻ.

National

ചേരികൾ മറച്ചുകെട്ടിയതിൽ വ്യാപക പ്രതിഷേധം

ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി ഭാ​​​ര​​​ത് മ​​​ണ്ഡ​​​പ​​​ത്തി​​​ൽ ന​​​ട​​​ന്ന ബ്രി​​​ക്സ് ഉ​​​ച്ച​​​കോ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പാ​​​ത​​​ക​​​ളി​​​ലെ ചേ​​​രി​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ മ​​​റ​​​ച്ചു​​​കെ​​​ട്ടി​​​യ ന​​​ട​​​പ​​​ടി വി​​​വാ​​​ദ​​​ത്തി​​​ൽ. ദ​​​ക്ഷി​​​ണ ഡ​​​ൽ​​​ഹി​​​യി​​​ലെ വ​​​സ​​​ന്ത് വി​​​ഹാ​​​ർ, ആ​​​ർ.​​​കെ. പു​​​രം തു​​​ട​​​ങ്ങി​​​യ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ ‘കൂ​​​ലി ക്യാ​​​മ്പ്’ അ​​​ട​​​ക്ക​​​മു​​​ള്ള ചേ​​​രി​​​ക​​​ളാ​​​ണ് ഉ​​​യ​​​ര​​​മു​​​ള്ള പ​​​ച്ച​​​യും വെ​​​ള്ള​​​യും നി​​​റ​​​ങ്ങ​​​ളി​​​ലു​​​ള്ള സ്ക്രീ​​​നു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് മ​​​റ​​​ച്ച​​​ത്.

ദാ​​​രി​​​ദ്ര്യം ല​​​ഘൂ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം വി​​​ദേ​​​ശ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ ക​​​ണ്ണി​​​ൽ​​​പ്പെ​​​ടാ​​​തി​​​രി​​​ക്കാ​​​ൻ രാ​​​ജ്യ​​​ത്തെ സാ​​​മൂ​​​ഹി​​​ക യാ​​​ഥാ​​​ർ​​​ഥ്യ​​​ങ്ങ​​​ൾ മ​​​റ​​​ച്ചു​​​വ​​​യ്ക്കു​​​ക​​​യാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രും പ്രാ​​​ദേ​​​ശി​​​ക ഭ​​​ര​​​ണ​​​കൂ​​​ട​​​വും ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന് പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളും പ്ര​​​തി​​​പ​​​ക്ഷ​​​ പാ​​​ർ​​​ട്ടി​​​ക​​​ളും ആ​​​രോ​​​പി​​​ച്ചു.

2023ലെ ​​​ജി20 ഉ​​​ച്ച​​​കോ​​​ടി​​​യു​​​ടെ സ​​​മ​​​യ​​​ത്തും സ​​​മാ​​​ന​​​മാ​​​യ രീ​​​തി​​​യി​​​ൽ ചേ​​​രി​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്കു ചു​​​റ്റും മ​​​റ​​​ക​​​ൾ സ്ഥാ​​​പി​​​ച്ചി​​​രു​​​ന്നു. മ​​​റ​​​ക​​​ൾ ഉ​​​യ​​​ർ​​​ന്ന​​​തോ​​​ടെ ഗ​​​താ​​​ഗ​​​ത​​​വും ദൈ​​​നം​​​ദി​​​ന ഉ​​​പ​​​ജീ​​​വ​​​ന​​​വും ത​​​ട​​​സ​​​പ്പെ​​​ട്ട​​​താ​​​യും പ്ര​​​ദേ​​​ശ​​​ത്തെ നി​​​ർ​​​മാ​​​ണ-​​​ശു​​​ചീ​​​ക​​​ര​​​ണ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ആ​​​രോ​​​പി​​​ച്ചു.

ഗ​​​​താ​​​​ഗ​​​​ത നി​​​​യ​​​​ന്ത്ര​​​​ണം വ​​​​രു​​​​മാ​​​​ന​​​​ത്തെ ബാ​​​​ധി​​​​ച്ചു: തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ബ്രി​​​​ക്സ് ഉ​​​​ച്ച​​​​കോ​​​​ടി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്ത് മൂ​​​​ന്നു ദി​​​​വ​​​​സ​​​​മാ​​​​യി ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ക​​​​ന​​​​ത്ത ഗ​​​​താ​​​​ഗ​​​​ത നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ൽ വ​​​​ല​​​​ഞ്ഞ് സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ.

നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ കാ​​​​ര​​​​ണം ന​​​​ഗ​​​​ര​​​​ത്തി​​​​ന്‍റെ പ്ര​​​​ധാ​​​​ന ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ യാ​​​​ത്ര​​​​ക​​​​ളും ഡെ​​​​ലി​​​​വ​​​​റി ഓ​​​​ർ​​​​ഡ​​​​റു​​​​ക​​​​ളും വ​​​​ൻ​​​​തോ​​​​തി​​​​ൽ കു​​​​റ​​​​ഞ്ഞ​​​​താ​​​​യി ഓ​​​​ട്ടോ​​​റി​​​​ക്ഷ, ഡെ​​​​ലി​​​​വ​​​​റി തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ഇ​​​​ത് ത​​​​ങ്ങ​​​​ളു​​​​ടെ ദി​​​​വ​​​​സ​​​വ​​​​രു​​​​മാ​​​​ന​​​​ത്തെ സാ​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ച്ച​​​​താ​​​​യും തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ ആ​​​​രോ​​​​പി​​​​ച്ചു.

 

National

ഹി​ന്ദി​പ്പാ​ട്ട് പാ​ടി വൈ​റ​ലാ​യി മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി; രാ​ഹു​ലി​നൊ​പ്പം പ്ര​ഭാ​തഭ​ക്ഷ​ണം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ബ്രി​​​​ക്സ് ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ അ​​​​നൗ​​​​ദ്യോ​​​​ഗി​​​​ക പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ പ്ര​​​​ശ​​​​സ്ത ഹി​​​​ന്ദി പി​​​​ന്ന​​​​ണി ഗാ​​​​യ​​​​ക​​​​ൻ കി​​​​ഷോ​​​​ർ കു​​​​മാ​​​​റി​​​​ന്‍റെ ഗാ​​​​നം ആ​​​​ല​​​​പി​​​​ച്ച് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ൽ കൈ​​​​യ​​​​ടി നേ​​​​ടി മ​​​​ലേ​​​​ഷ്യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി അ​​​​ൻ​​​​വ​​​​ർ ഇ​​​​ബ്രാ​​​​ഹിം.

ഉ​​​​ച്ച​​​​കോ​​​​ടി​​​​ക്കി​​​​ട​​​​യി​​​​ലെ അ​​​​നൗ​​​​ദ്യോ​​​​ഗി​​​​ക പ​​​​രി​​​​പാ​​​​ടി​​​​ക്കി​​​​ട​​​​യി​​​​ലാ​​​​ണ് ‘തീ​​​​ൻ ദേ​​​​വി​​​​യാം’ എ​​​​ന്ന സി​​​​നി​​​​മ​​​​യ്ക്കാ​​​​യി എ​​​​സ്.​​​​ഡി. ബ​​​​ർ​​​​മ​​​​ൻ സം​​​​ഗീ​​​​തം ന​​​​ൽ​​​​കി 1965ൽ ​​​​പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ ‘ഖ്വാ​​​​ബ് ഹോ ​​​​തും യാ ​​​​കോ​​​​യി ഹ​​​​ഖീ​​​​ഖ​​​​ത്ത്...’എ​​​​ന്ന ഗാ​​​​നം പി​​​​യാ​​​​നോ​​​​യു​​​​ടെ അ​​​​ക​​​​മ്പ​​​​ടി​​​​യോ​​​​ടെ അ​​​​ദ്ദേ​​​​ഹം ആ​​​​ല​​​​പി​​​​ച്ച​​​​ത്. പാ​​​​ട്ട് പാ​​​​ടു​​​​ന്ന​​​​തി​​​​ന്‍റെ വീ​​​​ഡി​​​​യോ അ​​​​ദ്ദേ​​​​ഹംത​​​​ന്നെ​​​​യാ​​​​ണ് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ൽ പ​​​​ങ്കു​​​​വ​​​​ച്ച​​​​ത്.

ലോ​​​​ക്സ​​​​ഭ പ്ര​​​​തി​​​​പ​​​​ക്ഷ​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​മാ​​​​യി മ​​​​ലേ​​​​ഷ്യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​ന്ന​​​​ലെ പ്ര​​​​ഭാ​​​​ത​​​​ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​നി​​​​ടെ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. കോ​​​​ൺ​​​​ഗ്ര​​​​സ് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി​​​​യും രാ​​​​ഹു​​​​ലി​​​​നൊ​​​​പ്പം കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

പ​​​​തി​​​​വി​​​​നു​​​ വി​​​​രു​​​​ദ്ധ​​​​മാ​​​​യി ടി ​​​ഷ​​​​ർ​​​​ട്ടി​​​​നും പാ​​​​ന്‍റ്സിനും പ​​​​ക​​​​രം പൈ​​​​ജാ​​​​മ​​​​യും ജു​​​​ബ്ബ​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു രാ​​​​ഹു​​​​ലി​​​​ന്‍റെ വേ​​​​ഷം. ആ​​​​ഗോ​​​​ള വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​രു​​​​വ​​​​രു​​​​ടെ​​​​യും അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ൾ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ പ​​​​ര​​​​സ്പ​​​​രം പ​​​​ങ്കു​​​​വ​​​​ച്ച​​​​താ​​​​യി നേ​​​​താ​​​​ക്ക​​​​ൾ പി​​​​ന്നീ​​​​ട് വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തു​​​​ന്ന രാ​​​​ഷ്‌​​​ട്ര​​​ത്ത​​​​ല​​​​വ​​​​ന്മാ​​​​ർ പ്ര​​​​തി​​​​പ​​​​ക്ഷ​​​നേ​​​​താ​​​​വു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തു​​​​ന്ന​​​​ത് പ​​​​തി​​​​വി​​​​ല്ലാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​രു​​​​വ​​​​രും ഔ​​​​ദ്യോ​​​​​ഗി​​​​ക​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ​​​​ത്. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​മാ​​​​യി ഇന്നലെ അ​​​​ൻ​​​​വ​​​​ർ ഇ​​​​ബ്രാ​​​​ഹിം ന​​​​യ​​​​ത​​​​ന്ത്ര ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.

National

ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​ത്തി​ൽ സം​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് ഇ​ന്ത്യ​യും ഫി​ലി​പ്പീൻ​സും

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ്ര​​​​തി​​​​രോ​​​​ധം, സു​​​​ര​​​​ക്ഷ, വ്യാ​​​​പാ​​​​രം, നി​​​​ക്ഷേ​​​​പം, ബ​​​​ഹി​​​​രാ​​​​കാ​​​​ശം, റെ​​​​യി​​​​ൽ​​​​വേ ഇ​​​​ൻ​​​​ഫ്രാ​​​​സ്ട്ര​​​​ക്ച​​​​ർ, ഫി​​​​ൻ​​​​ടെ​​​​ക്, വി​​​​ദ്യാ​​​​ഭ്യാ​​​​സം, വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രം, ശാ​​​​സ്ത്ര-​​​​സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ തു​​​​ട​​​​ങ്ങി​​​​യ വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ൽ സം​​​​തൃ​​​​പ്തി പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച് ഇ​​​​ന്ത്യ​​​​യും ഫി​​​​ലി​​​​പ്പീ​​​ൻ​​​സും.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​ മോ​​​​ദി​​​​യു​​​​മാ​​​​യി ഫി​​​​ലി​​​​പ്പീ​​​ൻ​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഫെ​​​​ർ​​​​ഡി​​​​നാ​​​​ൻ​​​​ഡ് ആ​​​​ർ. മാ​​​​ർ​​​​ക്കോ​​​​സ് ജൂ​​​​നി​​​​യ​​​​ർ ന​​​​ട​​​​ത്തി​​​​യ ച​​​​ർ​​​​ച്ച​​​​യി​​​​ലാ​​​​ണ് ഇ​​​​രു​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി ബ​​​​ന്ധം വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യ​​​​ത്.

2025 ഓ​​​​ഗ​​​​സ്റ്റി​​​​ൽ നി​​​​ല​​​​വി​​​​ൽ വ​​​​ന്ന ഇ​​​​ന്ത്യ-​​​​ഫി​​​​ലി​​​​പ്പീ​​​ൻ​​​​സ് പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി​​​ബ​​​​ന്ധം കൂ​​​​ടു​​​​ത​​​​ൽ ആ​​​​ഴ​​​​ത്തി​​​​ലാ​​​​ക്കാ​​​​ൻ ഇ​​​​രു​​​നേ​​​​താ​​​​ക്ക​​​​ളും തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

ഇ​​​​ന്ത്യ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ദു​​​​ര​​​​ന്ത​​​പ്ര​​​​തി​​​​രോ​​​​ധ അ​​​​ടി​​​​സ്ഥാ​​​​ന​​​സൗ​​​​ക​​​​ര്യ കൂ​​​​ട്ടാ​​​​യ്മ​​​​യി​​​​ൽ ചേ​​​​രാ​​​​നു​​​​ള്ള ഫി​​​​ലി​​​​പ്പീ​​​ൻ​​​സി​​​ന്‍റെ തീ​​​​രു​​​​മാ​​​​ന​​​​ത്തെ​​​​യും നി​​​​ല​​​​വി​​​​ലെ ആ​​​​സി​​​​യാ​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ൻ എ​​​​ന്ന​​​നി​​​​ല​​​​യി​​​​ൽ ബ്രി​​​​ക്സ് ഉ​​​​ച്ച​​​​കോ​​​​ടി​​​യി​​​​ൽ ഫി​​​​ലി​​​​പ്പീ​​​ൻ​​​​സ് പ​​​​ങ്കെ​​​​ടു​​​​ത്ത​​​​തി​​​​നെ​​​​യും ഇ​​​​ന്ത്യ സ്വാ​​​​ഗ​​​​തം ചെ​​​​യ്തു.

National

ഇന്ത്യ-കസാക്കിസ്ഥാൻ ബന്ധം ശക്തമാക്കും

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​സാ​​​ക്കി​​​സ്ഥാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് കാ​​​സിം ജോ​​​മാ​​​ർ​​​ട്ട് തൊ​​​കാ​​​യേ​​​വു​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

ഡ​​​ൽ​​​ഹി ഭാ​​​ര​​​ത് മ​​​ണ്ഡ​​​പ​​​ത്തി​​​ൽ ന​​​ട​​​ന്ന ബ്രി​​​ക്സ് ഉ​​​ച്ച​​​കോ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു ഇ​​​രു​​​നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും ഉ​​​ഭ​​​യ​​​ക​​​ക്ഷി സം​​​ഭാ​​​ഷ​​​ണം.

അ​​​ടു​​​ത്തി​​​ടെ​​​യാ​​​യി ഇ​​​ന്ത്യ​​​യും ക​​​സാ​​​ക്കി​​​സ്ഥാ​​​നും ത​​​മ്മി​​​ലു​​​ള്ള ന​​​യ​​​ത​​​ന്ത്ര ബ​​​ന്ധ​​​ത്തി​​​ലു​​​ണ്ടാ​​​യ സ്ഥി​​​ര​​​ത​​​യാ​​​ർ​​​ന്ന വ​​​ള​​​ർ​​​ച്ച​​​യി​​​ൽ സ​​​ന്തോ​​​ഷം പ്ര​​​ക​​​ടി​​​പ്പി​​​ച്ച ഇ​​​രു​​​നേ​​​താ​​​ക്ക​​​ളും ത​​​ന്ത്ര​​​പ​​​ര​​​മാ​​​യ പ​​​ങ്കാ​​​ളി​​​ത്തം കൂ​​​ടു​​​ത​​​ൽ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് ആ​​​വ​​​ർ​​​ത്തി​​​ച്ചു.

ക​​​സാ​​​ക്കി​​​സ്ഥാ​​​നു​​​മാ​​​യു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ പു​​​രാ​​​ത​​​ന സാം​​​സ്കാ​​​രി​​​ക ബ​​​ന്ധ​​​ങ്ങ​​​ളെ ഓ​​​ർ​​​മി​​​പ്പി​​​ച്ച പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി, രാ​​​ഷ്‌​​​ട്രീ​​​യം, വ്യാ​​​പാ​​​രം, പ്ര​​​തി​​​രോ​​​ധം, സു​​​ര​​​ക്ഷ, ക​​​ണ​​​ക്‌​​​ടി​​​വി​​​റ്റി, ഊ​​​ർ​​​ജം, സു​​​പ്ര​​​ധാ​​​ന ധാ​​​തു​​​ക്ക​​​ൾ , വ​​​ള​​​ർ​​​ന്നു​​​വ​​​രു​​​ന്ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ൾ, ക്രി​​​യേ​​​റ്റീ​​​വ് ഇ​​​ക്കോ​​​ണ​​​മി, ജ​​​ന​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം തു​​​ട​​​ങ്ങി​​​യ വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന മേ​​​ഖ​​​ല​​​ക​​​ളി​​​ലെ സ​​​ഹ​​​ക​​​ര​​​ണം പ്ര​​​സി​​​ഡ​​​ന്‍റി​​​നൊ​​​പ്പം വി​​​ല​​​യി​​​രു​​​ത്തി.

National

ഐ​ബി​സി​എ​യി​ൽ ചേ​രാ​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ഇ​ന്ത്യ​യു​ടെ ക്ഷ​ണം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര ബി​​​​ഗ് ക്യാ​​​​റ്റ് അ​​​​ല​​​​യ​​​​ൻ​​​​സി​​​​ൽ (ഐ​​​​ബി​​​​സി​​​​എ) ചേ​​​​രാ​​​​ൻ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യെ ക്ഷ​​​​ണി​​​​ച്ച് ഇ​​​​ന്ത്യ.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യും ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് സി​​​​റി​​​​ൽ റാ​​​​മ​​​​ഫോ​​​​സ​​​​യു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ലാ​​​​ണു ക്ഷ​​​​ണം കൈ​​​​മാ​​​​റി​​​​യ​​​​ത്.

ക​​​​ടു​​​​വ, സിം​​​​ഹം, പു​​​​ള്ളി​​​​പ്പു​​​​ലി ഉ​​​​ൾ​​​​പ്പ​​​ടെ ലോ​​​​ക​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന ഏ​​​​ഴു വ​​​​ലി​​​​യ പൂ​​​​ച്ച​​​വ​​​​ർ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നാ​​​​യി ഇ​​​​ന്ത്യ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ രൂ​​​​പീ​​​​ക​​​​രി​​​​ച്ച ആ​​​​ഗോ​​​​ള കൂ​​​​ട്ടാ​​​​യ്മ​​​​യാ​​​​ണു ഐ​​​​ബി​​​​സി​​​​എ.

National

ഷി ചിന്‍പിംഗിനെതിരേ പ്രതിഷേധം; 64 ടിബറ്റന്‍ വംശജർ കസ്റ്റഡിയിൽ

ന്യൂ​ഡ​ല്‍ഹി: ബ്രി​ക്‌​സ് ഉ​ച്ച​കോ​ടി​ക്കെ​ത്തി​യ ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ന്‍പിം​ഗി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച 64 ടി​ബ​റ്റ​ന്‍ യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ര ശ​നി​യാ​ഴ്ച രാ​ത്രി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഭാ​ര​ത് മ​ണ്ഡ​പ​ത്തി​നു സ​മീ​പ​മു​ള്ള ഭൈ​രോ​ണ്‍ മാ​ര്‍ഗി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ടി​ബ​റ്റ​ന്‍കാ​രെ ഡ​ല്‍ഹി പൊലിസ്‌​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ടി​ബ​റ്റ​ന്‍ ദേ​ശീ​യ​പ​താ​ക​യു​മേ​ന്തി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പ്ര​തി​ഷേ​ധ​ക്കാ​രെ പൊലിസ് വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു.

National

പ​​ഞ്ചാ​​ബി​​ൽ കൊ​​ടുംകു​​റ്റ​​വാ​​ളി​​ക​​ൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ലു​​ധി​​യാ​​ന: പ​​ഞ്ചാ​​ബി​​ൽ ര​​ണ്ടു കൊ​​ടുംകു​​റ്റ​​വാ​​ളി​​ക​​ൾ പോ​​ലീ​​സു​​മാ​​യു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ കൊ​​ല്ല​​പ്പെ​​ട്ടു.

ഡോ​​നി ബാ​​ൽ ഗാം​​ഗി​​ലെ ക​​ര​​ൺ​​ ജോ​​ത് സിം​​ഗ്, സ​​ന്ദീ​​പ് സിം​​ഗ് എ​​ന്നി​​വ​​രാ​​ണ് അ​​തം​​ന​​ഗ​​ർ പൊലിസ് പോ​​സ്റ്റി​​നു സ​​മീ​​പം കൊ​​ല്ല​​പ്പെ​​ട്ട​​ത്.

ഇ​​രു​​വ​​രും അ​​മൃ​​ത്‌​​സ​​റി​​ലെ സു​​ൽ​​ത്താ​​ൻ​​വി​​ന്ദ് റോ​​ഡ് നി​​വാ​​സി​​ക​​ളാ​​ണ്. ലു​​ധി​​യാ​​ന പൊലിസും ആ​​ന്‍റി ഗം​​ഗ്സ്റ്റ​​ർ ടാ​​സ്ക് ഫോ​​ഴ്സും സം​​യു​​ക്ത​​മാ​​യാ​​ണ് കൊ​​ടും കു​​റ്റ​​വാ​​ളി​​ക​​ളെ നേ​​രി​​ട്ട​​ത്.

ര​​ക്ത​​ദാ​​ന ക്യാ​​ന്പ് സം​​ഘ​​ടി​​പ്പി​​ച്ച​​വ​​രെ കൊ​​ല​​പ്പെ​​ടു​​ത്താ​​ൻ പോ​​ക​​വേ​​യാ​​ണ് ക​​ര​​ൺ​​ജോ​​തി​​നെ​​യും സ​​ന്ദീ​​പി​​നെ​​യും പൊലി​​സ് ഏ​​റ്റു​​മു​​ട്ട​​ലി​​ൽ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത്.

National

എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ്: അമിത് ഷാ

മും​​ബൈ: എ​​ൻ​​ഡി​​എ ഭ​​രി​​ക്കു​​ന്ന 21 സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ 2029നു ​​മു​​ന്പ് ഏ​​കീ​​കൃ​​ത സി​​വി​​ൽ കോ​​ഡ് (യു​​സി​​സി) ന​​ട​​പ്പാ​​ക്കു​​മെ​​ന്ന് കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി അ​​മി​​ത് ഷാ. ​​മും​​ബൈ​​യി​​ൽ വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ലാ​​ണ് അ​​മി​​ത് ഷാ ​​ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.

ക​​ഴി​​ഞ്ഞ 12 വ​​ർ​​ഷ​​ത്തെ കേ​​ന്ദ്രസ​​ർ​​ക്കാ​​രി​​ന്‍റെ നേ​​ട്ട​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ബി​​ജെ​​പി​​യു​​ടെ 25 വ​​ർ​​ഷ​​ത്തെ പ്ര​​യാ​​ണ​​ത്തെ​​ക്കു​​റി​​ച്ചും വി​​ശ​​ദീ​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​മി​​ത് ഷാ.

“മു​​ത്ത​​ലാ​​ക്ക് നി​​ർ​​ത്ത​​ലാ​​ക്കി. മു​​സ്‌​​ലിം വ​​നി​​ത​​ക​​ൾ​​ക്ക് തു​​ല്യാ​​വ​​കാ​​ശം ന​​ല്കി. ഒ​​ട്ടേ​​റെ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ ഞ​​ങ്ങ​​ൾ ഏ​​കീ​​കൃ​​ത സി​​വി​​ൽ കോ​​ഡ് ന​​ട​​പ്പാ​​ക്കി.

എ​​ൻ​​ഡി​​എ ഭ​​രി​​ക്കു​​ന്ന 21 സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ 2029 ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു മു​​ന്പ് ഏ​​കീ​​കൃ​​ത സി​​വി​​ൽ കോ​​ഡ് ന​​ട​​പ്പാ​​ക്കു​​മെ​​ന്ന് എ​​നി​​ക്ക് ആ​​ത്മ​​വി​​ശ്വാ​​സ​​മു​​ണ്ട് ’’’- അ​​മി​​ത് ഷാ ​​പ​​റ​​ഞ്ഞു.

Kerala

മാര്‍ സ്ലീവ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍ററിന് ഒരു വയസ്

പാ​ലാ: മാ​ര്‍ സ്ലീ​വ കാ​ന്‍സ​ര്‍ കെ​യ​ര്‍ ആ​ന്‍ഡ് റി​സ​ര്‍ച്ച് സെ​ന്‍റ​റി​ന് ഒ​രു വ​യ​സ്. മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യു​ടെ വാ​ര്‍ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ക​ഴി​ഞ്ഞ വ​ര്‍ഷം സെ​പ്റ്റം​ബ​ര്‍ 14നാ​യി​രു​ന്നു ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള കാ​ന്‍സ​ര്‍ ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​നു തു​ട​ക്കംകു​റി​ച്ച​ത്.

ആ​ശു​പ​ത്രി​യു​ടെ അ​ന​ക്‌​സ് ഒ​ന്നി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സെ​ന്‍റ​ര്‍ അ​ത്യാ​ധു​നി​ക ചി​കി​ത്സാ​രീ​തി​ക​ളും അ​തി​നൂ​ത​ന യ​ന്ത്ര​സം​വി​ധാ​ന​ങ്ങ​ളോ​ടെ​യും കാ​ന്‍സ​ര്‍ ചി​കി​ത്സാ​രം​ഗ​ത്ത് പു​തി​യ ച​രി​ത്രം കു​റി​ച്ചു ക​ഴി​ഞ്ഞു.

നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പി​ന്തു​ണ​യോ​ടെ വ്യ​ക്തി​കേ​ന്ദ്രീ​കൃ​ത കാ​ന്‍സ​ര്‍ പ​രി​ച​ര​ണം ല​ഭ്യ​മാ​ക്കു​ക എ​ന്ന ദ​ര്‍ശ​ന​ത്തോ​ടെ​യാ​ണ് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ ദീ​ര്‍ഘ​വീ​ക്ഷ​ണ​ത്തി​ല്‍ കാ​ന്‍സ​ര്‍ കെ​യ​ര്‍ ആ​ന്‍ഡ് റി​സ​ര്‍ച്ച് സെ​ന്‍റ​ർ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി​യ​ത്. ആ​യി​ര​ത്തി​ല്‍ അ​ധി​കം പെ​റ്റ് - സിടി സ്‌​കാ​നു​ക​ള്‍ കൃ​ത്യ​മാ​യ രോ​ഗ​നി​ര്‍ണ​യ​ത്തി​നും രോ​ഗ​ത്തി​ന്‍റെ ഘ​ട്ട​നി​ര്‍ണ​യ​ത്തി​നും ഇ​വി​ടെനി​ന്നു സാ​ധി​ച്ചു .

500ല​ധി​കം റേ​ഡി​യോ​തെ​റാ​പ്പി ചി​കി​ത്സ​ക​ളും ല​ഭ്യ​മാ​ക്കി. സ്ത​ന സ്വ​യം​പ​രി​ശോ​ധ​ന​യും മാ​മോ​ഗ്രാ​ഫി ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പു​ക​ളും എഐ തെ​ര്‍മ​ലാ​റ്റി​ക്‌​സ് അ​ധി​ഷ്ഠി​ത സ്ത​നാ​ര്‍ബു​ദ സ്‌​ക്രീ​നിം​ഗ് ക്യാ​മ്പു​ക​ളും ഉ​ള്‍പ്പെ​ടു​ന്ന പ​ദ്ധ​തി​ക​ളി​ലൂ​ടെ ര​ണ്ടാ​യി​ര​ത്തി​ല്‍പ​രം ആ​ളു​ക​ളി​ലേ​ക്കു സേ​വ​നം എ​ത്തി​ച്ചു.

ഇ​ല​ക്ട്ര വേ​ര്‍സ എ​ച്ച്ഡിആ​ര്‍​എ​സ് ലീ​നി​യ​ര്‍ ആ​ക്‌​സി​ല​റേ​റ്റ​ര്‍, ഏ​ഴ് മി​നി​റ്റി​നു​ള്ളി​ല്‍ കാ​ന്‍സ​ര്‍ രോ​ഗം തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കു​ന്ന അ​ത്യാ​ധു​നി​ക ഡി​ജി​റ്റി​ല്‍ പെ​റ്റ് സിടി സീ​മ​ന്‍സ് സിം​ബി​യ ഇ​വോ സ്‌​പെ​ക്റ്റ് തു​ട​ങ്ങി​യ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ള്‍ക്കൊ​പ്പം ആ​ധു​നി​ക കീ​മോ​തെ​റാ​പ്പി സൗ​ക​ര്യ​ങ്ങ​ള്‍, കു​ട്ടി​ക​ള്‍ക്കാ​യു​ള്ള പ്ര​ത്യേ​ക കാ​ന്‍സ​ര്‍ പ​രി​ച​ര​ണം, നൂ​ത​ന ട്രാ​ന്‍സ്പ്ലാ​ന്‍റ്, സെ​ല്ലു​ലാ​ര്‍ തെ​റാ​പ്പി സേ​വ​ന​ങ്ങ​ള്‍ എ​ന്നി​വ​യും ഈ ​കേ​ന്ദ്ര​ത്തി​ല്‍ ല​ഭ്യ​മാ​ണ്. ഹൈ​പെ​ക് , പൈ​പെ​ക് തു​ട​ങ്ങി​യ നൂ​ത​ന ചി​കി​ത്സ​ക​ളും സെ​ന്‍റ​റി​ന്‍റെ പ്ര​ത്യ​ക​ത​യാ​ണ്.

ഒ​ന്നാം വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്റ്റെം​സെ​ല്‍ ആ​ന്‍ഡ് ബോ​ണ്‍മാ​രോ ട്രാ​ന്‍സ്പ്ലാ​ന്‍റ് യൂ​ണി​റ്റും കാ​ര്‍-​ടി സെ​ല്‍ തെ​റാ​പ്പി സേ​വ​ന​ങ്ങ​ള്‍ക്കും തു​ട​ക്കം കു​റി​ക്കു​ന്ന​തോ​ടെ സ​മ്പൂ​ര്‍ണ കാ​ന്‍സ​ര്‍ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഇ​വി​ടെ ല​ഭ്യ​മാ​കു​ന്ന​തെ​ന്ന് ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്്ട​ര്‍ ആ​ന്‍ഡ് സിഇഒ ​ഫാ. മാ​ത്യു തെ​ക്കേ​ല്‍ പ​റ​ഞ്ഞു. ഇ​ന്നു രാ​വി​ലെ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ബോ​ണ്‍മാ​രോ ട്രാ​ന്‍സ്പ്ലാ​ന്‍റ് യൂ​ണി​റ്റി​ന്‍റെ ആ​ശീ​ര്‍വാ​ദം നി​ര്‍വ​ഹി​ക്കും.​നാ​ല് ബെ​ഡോ​ടു​കൂ​ടി​യ ബോ​ണ്‍മാ​രോ ട്രാ​ന്‍സ്പ്ലാ​ന്‍റ് യൂ​ണി​റ്റ് ആ​ന്‍ഡ് കാ​ര്‍-​ടി-​സെ​ല്‍ തെ​റാ​പ്പി യൂ​ണി​റ്റാ​ണ് പു​തു​താ​യി ഒ​രു​ങ്ങു​ന്ന​ത്.

Kerala

കു​ന്നോ​ത്ത് സെ​ന്‍റ് ജോ​സ​ഫ്സ് യുപി സ്കൂ​ൾ സം​ഭ​വം; ആരോപണം അടിസ്ഥാനരഹിതമെന്ന് കോ​ർ​പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റ്

ത​​​ല​​​ശേ​​​രി: കു​​​ന്നോ​​​ത്ത് സെ​​​ന്‍റ് ജോ​​​സ​​​ഫ്‌​​​സ് യു​​പി സ്‌​​​കൂ​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​നി വീ​​​ണു പ​​​രി​​​ക്കേ​​​റ്റ സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ധ്യാ​​​പി​​​ക​​​യ്‌​​​ക്കെ​​​തി​​​രേ ഉ​​​യ​​​ർ​​​ന്ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്ന് ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത കോ​​​ർ​​​പ​​​റേ​​​റ്റ് എ​​​ഡ്യു​​​ക്കേ​​​ഷ​​​ണ​​​ൽ ഏ​​​ജ​​​ൻ​​​സി പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.

സം​​​​ഭ​​​​വ​​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് കോ​​​ർ​​​പ​​​റേ​​​റ്റ് ഏ​​​ജ​​​ൻ​​​സി നി​​​യോ​​​ഗി​​​ച്ച അ​​​ന്വേ​​​ഷ​​​ണ സ​​​മി​​​തി​​​യു​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലെ ക​​​​ണ്ടെ​​​​ത്ത​​​​ലു​​​​ക​​​​ളു​​​​ടെ​ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലു​​​​ള്ള​​താ​​ണ് വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​ക്കു​​​​റി​​​​പ്പ്.

ഈ ​​മാ​​സം എ​​ട്ടി​​ന് ഉ​​​​ച്ച​​​​യ്ക്ക് ശേ​​​​ഷം ആ​​റാം ​​ക്ലാ​​​​സി​​​​ലെ ഒ​​​​രു വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി ക്ലാ​​​​സ് മു​​​​റി​​​​യി​​​​ൽ വീ​​​​ഴാ​​​​നി​​​​ട​​​​യാ​​​​യി. ആ ​​​​സ​​​​മ​​​​യ​​​​ത്ത് ലീ​​​​വ് വേ​​​​ക്ക​​​​ൻ​​​​സി​​​​യി​​​​ൽ സേ​​​​വ​​​​നം ചെ​​​​യ്തി​​​​രു​​​​ന്ന അ​​​​ധ്യാ​​​​പി​​​​ക ക്ലാ​​​​സി​​​​ൽ കു​​​​ട്ടി​​​​ക​​​​ൾ കൂ​​​​ടി​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​ത് ക​​​​ണ്ട് ക്ലാ​​​​സി​​​​ലേ​​​​ക്കു ചെ​​​​ല്ലു​​​​ക​​​​യും കു​​​​ട്ടി നി​​​​ല​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത് കാ​​​​ണു​​​​ക​​​​യും ചെ​​​​യ്തു. എ​​​​ന്താ​​​​ണ് സം​​​​ഭ​​​​വി​​​​ച്ച​​​​തെ​​​​ന്ന് അ​​​​ന്വേ​​​​ഷി​​​​ച്ച​​​​പ്പോ​​​​ൾ ഡെ​​​​സ്കി​​​​ൽ ക​​​​യ​​​​റി​​​​യി​​​​രു​​​​ന്ന​​​​പ്പോ​​​​ൾ വീ​​​​ണ​​​​താ​​​​ണെ​​​​ന്ന് സ​​​​ഹ​​​​പാ​​​​ഠി​​​​ക​​​​ൾ അ​​​​ധ്യാ​​​​പി​​​​ക​​​​യെ അ​​​​റി​​​​യി​​​​ച്ചു. ക്ലാ​​​​സി​​​​ൽ എ​​​​ല്ലാ​​​​വ​​​​രും അ​​​​ച്ച​​​​ട​​​​ക്കം പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് അ​​​​ധ്യാ​​​​പി​​​​ക കു​​​​ട്ടി​​​​ക​​​​ളോ​​​​ട് പ​​​​റ​​​​ഞ്ഞു. ശേ​​​​ഷം കു​​​​ട്ടി​​​​ക്ക് വെ​​​​ള്ളം കൊ​​​​ടു​​​​ക്കാ​​​​ൻ പ​​​​റ​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ ക്ലാ​​​​സി​​​​ൽ വെ​​​​ള്ളം ഇ​​​​ല്ലാ​​​​തി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ അ​​​​ധ്യാ​​​​പി​​​​ക ര​​​​ണ്ടു​​​​ കു​​​​ട്ടി​​​​ക​​​​ളെ വെ​​​​ള്ള​​​​മെ​​​​ടു​​​​ക്കാ​​​​ൻ പ​​​​റ​​​​ഞ്ഞു​​​​വി​​​​ട്ടു. അ​​​​തി​​​​നു​​​​ശേ​​​​ഷം കു​​​​ട്ടി​​​​ക്ക് വെ​​​​ള്ളം കൊ​​​​ടു​​​​ത്ത് മു​​​​ഖം ക​​​​ഴു​​​​കാ​​​​ൻ പ​​​​റ​​​​ഞ്ഞു.

ആ​​​​റാം പീ​​​​രി​​​​യ​​​​ഡി​​​​നു ശേ​​​​ഷം അ​​​​ധ്യാ​​​​പി​​​​ക വീ​​​​ണ്ടു​​​​മെ​​​​ത്തി കു​​​​ട്ടി​​​​ക്ക് വീ​​​​ട്ടി​​​​ൽ പോ​​​​ക​​​​ണോ എ​​​​ന്ന് ചോ​​​​ദി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു; എ​​​​ന്നാ​​​​ൽ കു​​​​ട്ടി വേ​​​​ണ്ടെ​​​​ന്ന് മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി. തു​​​​ട​​​​ർ​​​​ന്ന് ഏ​​​​ഴാം പീ​​​​രി​​​​യ​​​​ഡി​​​​ൽ കു​​​​ട്ടി​​​​യു​​​​ടെ സു​​​​ര​​​​ക്ഷ കൂ​​​​ടു​​​​ത​​​​ൽ ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്താ​​​​ൻ മു​​​​ൻ​ ക്ലാ​​​​സ്‌​​​ അ​​​​ധ്യാ​​​​പി​​​​ക​​​​യു​​​​ടെ സ​​​​ഹാ​​​​യം തേ​​​​ടി. കു​​​​ട്ടി​​​​ക്ക് നേരത്തേ ത​​​​ന്നെ​​​​യു​​​​ള്ള ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് അ​​​​റി​​​​വു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​അ​​​​ധ്യാ​​​​പി​​​​ക കു​​​​ട്ടി​​​​യു​​​​ടെ അ​​മ്മ​​യെ ഫോ​​​​ണി​​​​ൽ വി​​​​ളി​​​​ച്ച് വി​​​​വ​​​​രം ധ​​​​രി​​​​പ്പി​​​​ച്ചു.

വൈ​​​​കാ​​​​തെ സ്കൂ​​​​ൾ വി​​​​ടാ​​​​ൻ സ​​​​മ​​​​യ​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ ആ​​​​ശ്വ​​​​സി​​​​പ്പി​​​​ച്ച് സാ​​​​ധാ​​​​ര​​​​ണ​​​​പോ​​​​ലെ ഓ​​​​ട്ടോ​​​​യി​​​​ൽ വി​​​​ട്ടാ​​​​ൽ മ​​​​തി​​​​യെ​​​​ന്ന് അ​​​​റി​​​​യി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​ധ്യാ​​​​പി​​​​ക വി​​​​ക്സ് പു​​​​ര​​​​ട്ടി​​​​ക്കൊ​​​​ടു​​​​ത്ത് കൂ​​​​ടെ​​​​യി​​​​രു​​​​ത്തു​​​​ക​​​​യും തു​​​​ട​​​​ർ​​​​ന്ന് ഓ​​​​ട്ടോ​​​​റി​​​​ക്ഷ​​​​യി​​​​ൽ കു​​​​ട്ടി​​​​യെ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി വീ​​​​ട്ടി​​​​ലേ​​​​ക്ക് അ​​​​യ​​​യ്​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

അ​​​​ടു​​​​ത്ത ദി​​​​വ​​​​സം രാ​​​​വി​​​​ലെ കു​​​​ട്ടി​​​​യു​​​​ടെ പി​​​​തൃ​​​​സ​​​​ഹോ​​​​ദ​​​​ര​​​​ൻ സ്കൂ​​​​ൾ മു​​​​ഖ്യാ​​​​ധ്യാ​​​​പ​​​​ക​​​​ന് രേ​​​​ഖാ​​​​മൂ​​​​ലം പ​​​​രാ​​​​തി സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു. സോ​​​​ഡി​​​​യം കു​​​​റ​​​​ഞ്ഞ് ത​​​​ല​​​​ക​​​​റ​​​​ങ്ങി വീ​​​​ണ കു​​​​ട്ടി​​​​യെ അ​​​​ധ്യാ​​​​പി​​​​ക കാ​​​​ലു​​​​കൊ​​​​ണ്ട് ച​​​​വി​​​​ട്ടി​​​​യെ​​​​ന്നും അ​​​​ധി​​​​ക്ഷേ​​​​പ​​​​ക​​​​ര​​​​മാ​​​​യി സം​​​​സാ​​​​രി​​​​ച്ചെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു പ​​​​രാ​​​​തി​​​​യി​​​​ലെ ആ​​​​രോ​​​​പ​​​​ണം.

പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ കോ​​​​ർ​​​​പ​​​​റേ​​​​റ്റ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് വ​​​​സ്തു​​​​ത​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്താ​​​​ൻ പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സ​​​​മി​​​​തി​​​​യെ നി​​​​യോ​​​​ഗി​​​​ച്ചു. 10, 11 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണ സ​​​​മി​​​​തി മു​​​​ഖ്യാ​​​​ധ്യാ​​​​പ​​​​ക​​​​ൻ, അ​​​​ധ്യാ​​​​പ​​​​ക​​​​ർ, വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി, സ​​​​ഹ​​​​പാ​​​​ഠി​​​​ക​​​​ൾ, ര​​​​ക്ഷി​​​​താ​​​​ക്ക​​​​ൾ എ​​​​ന്നി​​​​വ​​​​രി​​​​ൽനി​​​​ന്ന് നേ​​​​രി​​​​ട്ട് മൊ​​​​ഴി​​​​ക​​​​ൾ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.

ര​​​​ണ്ടു​​​​പേ​​​​രൊ​​​​ഴി​​​​കെ ബാ​​​​ക്കി എ​​​​ല്ലാ​​​​വ​​​​രു​​​​ടെ​​​​യും മൊ​​​​ഴി​​​​യി​​​​ൽ നി​​​​ന്ന് പ​​​​രാ​​​​തി​​​​യി​​​​ൽ ഉ​​​​ന്ന​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ അ​​​​ടി​​​​സ്ഥാ​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​ണെ​​​​ന്ന് ക​​​​ണ്ടെ​​​​ത്തി. പ​​​​രാ​​​​തി​​​​യി​​​​ൽ ഉ​​​​ന്ന​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ പ്ര​​​​സ്തു​​​​ത വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യോ ഭൂ​​​​രി​​​​ഭാ​​​​ഗം സ​​​​ഹ​​​​പാ​​​​ഠി​​​​ക​​​​ളോ ശ​​​​രി​​​​വ​​​​യ്ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ട് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

പ​​​​രാ​​​​തി​​​​യി​​​​ൽ കു​​​​ട്ടി​​​​യു​​​​ടെ പേ​​​​ര് പോ​​​​ലും തെ​​​​റ്റാ​​​​യാ​​​​ണ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത് എ​​​​ന്ന വ​​​​സ്തു​​​​ത ഈ ​​​​പ​​​​രാ​​​​തി​​​​ക്കു പി​​​​ന്നി​​​​ൽ ബാ​​​​ഹ്യ​​​​ശ​​​​ക്തി​​​​ക​​​​ളു​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ൽ ഉ​​​​ണ്ടോ എ​​​​ന്ന് സം​​​​ശ​​​​യി​​​​ക്കാ​​​​ൻ കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്നു.

വി​​​​ദേ​​​​ശ​​​​ത്തു​​​​ള്ള കു​​​​ട്ടി​​​​യു​​​​ടെ പി​​​​താ​​​​വി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം പി​​​​തൃ​​​​സ​​​​ഹോ​​​​ദ​​​​ര​​​​നാ​​​​ണ് പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യ​​​​ത്. സ​​​​ഹോ​​​​ദ​​​​ര​​​​ൻ ഫോ​​​​ണി​​​​ൽ പ​​​​റ​​​​ഞ്ഞ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ വ​​​​ച്ചാ​​​​ണു പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യ​​​​തെ​​​​ന്നും നി​​​​ല​​​​വി​​​​ൽ കാ​​​​ര്യ​​​​ങ്ങ​​​​ൾ സം​​​​സാ​​​​രി​​​​ച്ച് ര​​​​മ്യ​​​​മാ​​​​യി പ​​​​രി​​​​ഹ​​​​രി​​​​ച്ച​​​​തി​​​​നാ​​​​ൽ യാ​​​​തൊ​​​​രു പ​​​​രാ​​​​തി​​​​യു​​​​മി​​​​ല്ലെ​​​​ന്നും ഇ​​​​ദ്ദേ​​​​ഹം അ​​​​ന്വേ​​​​ഷ​​​​ണ സ​​​​മി​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

മേ​​​​ൽ​​​​സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പും സ​​​​ർ​​​​ക്കാ​​​​രും വി​​​​വി​​​​ധ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളും ന​​​​ട​​​​ത്തി​​​​യ എ​​​​ല്ലാ അ​​​​ന്വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ളോ​​​​ടും സ്കൂ​​​​ൾ അ​​​​ധി​​​​കൃ​​​​ത​​​​ർ പൂ​​​​ർ​​​​ണ​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് കു​​​​ട്ടി​​​​ക​​​​ൾ പ​​​​ഠി​​​​ച്ച് ഉ​​​​യ​​​​ര​​​​ങ്ങ​​​​ളി​​​​ൽ എ​​​​ത്തി​​​​യ ഈ ​​​​മാ​​​​തൃ​​​​ക വി​​​​ദ്യാ​​​​ല​​​​യ​​​​ത്തെ​​​​യും അ​​​​ധ്യാ​​​​പ​​​​ക​​​​രെ​​​​യും സ​​​​മ​​​​ർ​​​​പ്പി​​​​ത​​​​രെ​​​​യും അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ ചി​​​​ല​​​​ർ ന​​​​ട​​​​ത്തു​​​​ന്ന ശ്ര​​​​മ​​​​ങ്ങ​​​​ളെ ത​​​​ള്ളി​​​​ക്ക​​​​ള​​​​യ​​​​ണ​​​​മെ​​​​ന്ന് അ​​​​ഭ്യ​​​​ർ​​​​ഥി​​​​ക്കു​​​​ന്നു.

ക​​​​ണ്ണൂ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ ത​​​​ന്നെ മി​​​​ക​​​​ച്ച വി​​​​ദ്യാ​​​​ല​​​​യ​​​​മാ​​​​യ കു​​​​ന്നോ​​​​ത്ത് യു ​​​​പി സ്കൂ​​​​ളി​​​​നെ ഇ​​​​നി​​​​യും ഉ​​​​യ​​​​ര​​​​ങ്ങ​​​​ളി​​​​ൽ എ​​​​ത്തി​​​​ക്കാ​​​​ൻ ഏ​​​​വ​​​​രും ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി നി​​​​ൽ​​​​ക്കാന്‍ അ​​​​ഭ്യ​​​​ർ​​​​ഥി​​​​ക്കു​​​​ന്നു​​വെ​​ന്ന് പ്ര​​സ്താ​​വ​​ന​​യി​​ൽ പ​​റ​​യു​​ന്നു.

Kerala

സൂപ്പര്‍ ഷെഫ് മത്സരം നാളെ ഏറ്റുമാനൂരില്‍

കോ​ട്ട​യം: ഓ​ള്‍ കേ​ര​ള കേ​റ്റ​റിം​ഗ് അ​സോ​സി​യേ​ഷ​ന്‍ (എ​കെ​സി​എ) എ​ട്ടാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള എ​കെ​സി​എ- കൊ​ട്ടാ​രം സൂ​പ്പ​ര്‍ ഷെ​ഫ് മ​ത്സ​രം നാ​ളെ രാ​വി​ലെ 10ന് ​ഏ​റ്റു​മാ​നൂ​ര്‍ കെ​എ​ന്‍ബി ക​ണ്‍വ​ന്‍ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കും.

നാ​ട്ട​കം സു​രേ​ഷ് എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് ഏ​ലി​യാ​സ് സ​ഖ​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി.​കെ. വ​ര്‍ഗീ​സ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഷെ​ഫു​മാ​ര്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ബി​രി​യാ​ണി, സാ​ല​ഡ്, സ്റ്റാ​ര്‍ട്ട​ര്‍ എ​ന്നീ മൂ​ന്നു കാ​റ്റ​ഗ​റി​ക​ളി​ലാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന പ്ര​മു​ഖ വ്യ​ക്തി​ക​ളാ​ണ് മ​ത്സ​ര​ത്തി​ന്‍റെ വി​ധി നി​ര്‍ണ​യി​ക്കു​ന്ന​ത്. ഒ​ന്നാം സ​മ്മാ​ന​മാ​യി 25000 രൂ​പ​യും ര​ണ്ടാം സ​മ്മാ​ന​മാ​യി 15000 രൂ​പ​യും മൂ​ന്നാം സ​മ്മാ​ന​മാ​യി 10000 രൂ​പ​യും വി​ജ​യി​ക​ള്‍ക്ക് ന​ല്‍കും.

സം​സ്ഥാ​ന സ​മ്മേ​ള​നം 28, 29 തീ​യ​തി​ക​ളി​ല്‍ കോ​ട്ട​യം മാ​മ്മ​ന്‍ മാ​പ്പി​ള ഹാ​ള്‍, തി​രു​ന​ക്ക​ര മൈ​താ​നം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ക്കും. 14 ജി​ല്ല​ക​ളി​ല്‍ നി​ന്നാ​യി 3,000-ത്തി​ല​ധി​കം പ്ര​തി​നി​ധി​ക​ള്‍ ഈ ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

സ​മ്മേ​ള​ന​ത്തി​നു​മു​ന്നോ​ടി​യാ​യി കോ​ട്ട​യം ജി​ല്ല​യി​ലെ നാ​ല് മേ​ഖ​ല​ക​ളി​ലാ​യി വി​വി​ധ ജീ​വ​കാ​രു​ണ്യ-​സാ​മൂ​ഹി​ക പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Kerala

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കൊ​​​ച്ചി: മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​നു​​​മാ​​​യി കേ​​​ര​​​ള ഗോ​​​ള്‍ഡ് ആ​​​ന്‍ഡ് സി​​​ല്‍വ​​​ര്‍ മ​​​ര്‍ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (കെ​​​ജി​​​എ​​​സ്എം​​​എ) സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ.​​​എ​​​സ്. അ​​​ബ്‌​​​ദു​​​ൾ നാ​​​സ​​​ര്‍ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റി​​​ല്‍ നി​​​ര്‍ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള ജ്വ​​​ല്ല​​​റി​​​പാ​​​ര്‍ക്ക് പ​​​ദ്ധ​​​തി ഉ​​​ള്‍പ്പ​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ സ്വ​​​ര്‍ണ​​​വ്യാ​​​പാ​​​ര മേ​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളും പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളും അ​​​ദ്ദേ​​​ഹം മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ല്‍പ്പെ​​​ടു​​​ത്തി.

സ്വ​​​ര്‍ണ​​​വ്യാ​​​പാ​​​ര മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളും ഭാ​​​വി വി​​​ക​​​സ​​​ന​​​പ​​​ദ്ധ​​​തി​​​ക​​​ളും വി​​​ശ​​​ദ​​​മാ​​​യി ച​​​ര്‍ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ യോ​​​ഗം വി​​​ളി​​​ക്കാ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ലെ സ്വ​​​ര്‍ണ​​​വ്യാ​​​പാ​​​ര നി​​​ര്‍മാ​​​ണ മേ​​​ഖ​​​ല​​​യ്ക്ക് പു​​​തി​​​യ ഉ​​​ണ​​​ര്‍വ് ന​​​ല്‍കു​​​ന്ന​​​തി​​​നും കൂ​​​ടു​​​ത​​​ല്‍ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന​​​തി​​​നും ജ്വ​​​ല്ല​​​റി​​​പാ​​​ര്‍ക്ക് ഉ​​​ള്‍പ്പ​​​ടെ​​​യു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ള്‍ക്ക് സ​​​ര്‍ക്കാ​​​ര്‍ പി​​​ന്തു​​​ണ ല​​​ഭി​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണ് കെ​​​ജി​​​എ​​​സ്എം​​​എ.

Kerala

രാഷ്‌ട്രീ​യ കു​തി​ര​ക്ക​ച്ച​വ​ടം ജ​നാ​ധി​പ​ത്യ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്നു: ക​പി​ൽ സി​ബ​ൽ

കൊ​​​​ച്ചി: ഭൂ​​​​രി​​​​പ​​​​ക്ഷം ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​മാ​​​​യും ന്യൂ​​​​ന​​​​പ​​​​ക്ഷം ഭൂ​​​​രി​​​​പ​​​​ക്ഷ​​​​മാ​​​​യും മാ​​​​റ്റി​​​​മ​​​​റി​​​​ക്കു​​​​ന്ന കൂ​​​​റു​​​​മാ​​​​റ്റ കു​​​​തി​​​​ര​​​​ക്ക​​​​ച്ച​​​​വ​​​​ട​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ജ​​​​ന​​​​വി​​​​ധി​​​​യാ​​​​ണ് അ​​​​ട്ടി​​​​മ​​​​റി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​തെ​​​​ന്ന് ക​​​​പി​​​​ൽ സി​​​​ബ​​​​ൽ എം​​​​പി. കു​​​​തി​​​​ര​​​​ക്ക​​​​ച്ച​​​​വ​​​​ടം ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തെ​​​​യും ജ​​​​ന​​​​ങ്ങ​​​​ളോ​​​​ടു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​ത്വ​​​​ത്തെ​​​​യും ദു​​​​ർ​​​​ബ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു.

ഭ​​​​ര​​​​ണ​​​​പ​​​​ര​​​​മാ​​​​യ എ​​​​ല്ലാ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളെ​​​​യും ജ​​​​ന​​​​വി​​​​ധി അ​​​​ട്ടി​​​​മ​​​​റി​​​​ക്കാ​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ‘കു​​​​തി​​​​ര​​​​ക്ക​​​​ച്ച​​​​വ​​​​ട​​​​വും ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​വും’ എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഓ​​​​ൾ ഇ​​​​ന്ത്യ ലോ​​​​യേ​​​​ഴ്സ് യൂ​​​​ണി​​​​യ​​​​ൻ സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ച​​​​ർ​​​​ച്ച​​​​യി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ക​​​പി​​​ൽ സി​​​ബ​​​ൽ. ​

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തു​​​​ന്ന​​​​തു​​​​കൊ​​​​ണ്ടു മാ​​​​ത്രം ജ​​​​നാ​​​​ധി​​​​പ​​​​ത്യ റി​​​​പ്പ​​​​ബ്ലി​​​​ക് പൂ​​​​ർ​​​​ണ​​​​മാ​​​​കു​​​​ന്നി​​​​ല്ല. ജ​​​​ന​​​​വി​​​​ധി അ​​​​ട്ടി​​​​മ​​​​റി​​​​ക്ക​​​​പ്പെ​​​​ടാ​​​​തെ അ​​​​ടു​​​​ത്ത തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​വ​​​​രെ സം​​​​ര​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ടു​​​​മ്പോ​​​​ഴാ​​​​ണ് അ​​​​തു സാ​​​​ക്ഷാ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. രാ​​​​ഷ്‌​​​ട്രീ​​​​യ അ​​​​വ​​​​ബോ​​​​ധം ജ​​​​ന​​​​ങ്ങ​​​​ൾ​​​ക്കു​​​​ള്ള​​​​തി​​​​നാ​​​​ലാ​​​​ണു കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഇ​​​​ത്ത​​​​രം കൂ​​​​റു​​​​മാ​​​​റ്റ​​​​ങ്ങ​​​​ളും കു​​​​തി​​​​ര​​​​ക്ക​​​​ച്ച​​​​വ​​​​ട​​​​ങ്ങ​​​​ളും അ​​​​ര​​​​ങ്ങേ​​​​റാ​​​​ത്ത​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഡ്വ. കെ. ​​​​ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ കു​​​​റു​​​​പ്പ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​ഹി​​​ച്ചു. സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഡ്വ. എ​​​​ൻ.​​​​സി. മോ​​​​ഹ​​​​ന​​​​ൻ, ദേ​​​​ശീ​​​​യ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് അം​​​​ഗം അ​​​​ഡ്വ. എ​​​​ൻ. മ​​​​നോ​​​​ജ് കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

Kerala

വ​ന്യ​ജീ​വി ആ​ക്ര​മ​ണം; മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം നാ​ളെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണം രൂ​​​ക്ഷ​​​മാ​​​കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ മ​​​ന്ത്രി ഷി​​​ബു ബേ​​​ബി ജോ​​​ണി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ നാ​​​ളെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് യോ​​​ഗം ന​​​ട​​​ക്കും.

സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ല​​​യം ഹാ​​​ളി​​​ല്‍ ചേ​​​രു​​​ന്ന യോ​​​ഗ​​​ത്തി​​​ല്‍ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കൊ​​​പ്പം ക​​​ര്‍​ഷ​​​ക​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളും പ​​​ങ്കെ​​​ടു​​​ക്കും.

വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണം ത​​​ട​​​യു​​​ന്ന​​​തി​​​നായി ഒ​​​ട്ടേ​​​റെ ആ​​​വ​​​ശ്യ​​​ങ്ങ​​​ളാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തെ കാ​​​ര്‍​ഷി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ നി​​​ന്നും ഉ​​​യ​​​രു​​​ന്ന​​​ത്. ഇ​​​എ​​​ഫ്എ​​​ല്‍ പ്ര​​​ഖ്യാ​​​പി​​​ച്ച് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി പി​​​ടി​​​ച്ചെ​​​ടു​​​ത്ത മു​​​ഴു​​​വ​​​ന്‍ ഭൂ​​​മി​​​യും ക​​​ര്‍​ഷ​​​ക​​​ര്‍​ക്ക് തി​​​രി​​​ച്ചു കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു ക​​​ര്‍​ഷ​​​ക​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന സം​​​ഘ​​​ട​​​ന​​​ക​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു.

ഇ​​​പ്പോ​​​ള്‍ നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന സ​​​ര്‍​ക്കാ​​​ര്‍, കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വു​​​ക​​​ള്‍ അ​​​നു​​​സ​​​രി​​​ച്ച് ന​​​ല്‍​കേ​​​ണ്ട ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര തു​​​ക പൂ​​​ര്‍​ണ​​​മാ​​​യും ന​​​ല്‍​ക​​​ണം. വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ള്‍ മൂ​​​ലം ഉ​​​ണ്ടാ​​​കു​​​ന്ന ഭൂ​​​മി​​​യു​​​ടെ സ്റ്റാ​​​റ്റ​​​സ് നോ​​​ക്കാ​​​തെ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​ണ് മ​​​റ്റൊ​​​രാ​​​വ​​​ശ്യം.

പാ​​​മ്പുക​​​ടി ഏ​​​റ്റു​​​ള്ള മ​​​ര​​​ണം ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ സം​​​സ്ഥാ​​​ന​​​മൊ​​​ട്ടാ​​​കെ ല​​​ഭ്യ​​​മാ​​​കും​​​വി​​​ധം പ്ര​​​ത്യേ​​​ക ചി​​​കി​​​ത്സാ പ​​​ദ്ധ​​​തി​​​ക്ക് രൂ​​​പംന​​​ല്‍​ക​​​ണം. വ​​​ന​​​ത്തി​​​നു​​​ള്ളി​​​ല്‍ മൃ​​​ഗ​​​ങ്ങ​​​ള്‍​ക്ക് ജ​​​ല​​​ദൗ​​​ര്‍​ല​​​ഭ്യം ഉ​​​ണ്ടാ​​​ക്കു​​​ന്ന അ​​​ധി​​​നി​​​വേ​​​ശ സ​​​സ്യ​​​ങ്ങ​​​ളാ​​​യ സെ​​​ന്ന, യൂ​​​ക്കാ​​​ലി​​​പ്റ്റ​​​സ് അ​​​ട​​​ക്കം പി​​​ഴു​​​തു​​​മാ​​​റ്റാ​​​ന്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​ണം. വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ള്‍ പു​​​റ​​​ത്തു​​​വ​​​രാ​​​തി​​​രി​​​ക്കാ​​​ന്‍ വ​​​നാ​​​തി​​​ര്‍​ത്തി​​​മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ പ​​​ഴു​​​ത​​​ട​​​ച്ച പ്ര​​​തി​​​രോ​​​ധ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​ക്ക​​​ണം.

അ​​​തി​​​നാ​​​യി, ഓ​​​രോ പ്ര​​​ദേ​​​ശ​​​ത്തി​​​നും അ​​​നു​​​യോ​​​ജ്യ​​​മാ​​​യ ഫെ​​​ന്‍​സിം​​​ഗ്, കി​​​ട​​​ങ്ങു സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്തു​​​ക​​​യും അ​​​വ​​​യു​​​ടെ പ​​​രി​​​ര​​​ക്ഷ ഉ​​​റ​​​പ്പു വ​​​രു​​​ത്തു​​​ക​​​യും ചെ​​​യ്യ​​​ണ​​​മെ​​​ന്നും ക​​​ര്‍​ഷ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു.

National

മറാഠ മാർച്ചിനിടെ എന്നെ വധിക്കാൻ പദ്ധതി: മനോജ് ജരാങ്കെ

ജ​​​​ൽ​​​​ന (​​​​മ​​​​ഹാ​​​​രാ​​​​ഷ്‌ട്ര): മും​​​​ബൈ​​​​യി​​​​ലേ​​​​ക്ക് താ​​​​ൻ സമാധാ​​​​ന​​​​പ​​​​ര​​​​മാ​​​​യി ന​​​​ട​​​​ത്താ​​​​ൻ ഉ​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന മ​​​​റാ​​​​ത്ത മാ​​​​ർ​​​​ച്ചി​​​​ൽ ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റി പ്ര​​​​ശ്ന​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​ക്കാ​​​​നും ഇ​​​​തി​​​​നി​​​​ടെ ത​​​​ന്നെ വെ​​​​ടി​​​​വ​​​​ച്ചു​​​​കൊ​​​​ല്ലാ​​​​നും ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ക്കു​​​​ന്ന​​​​താ​​​​യി ആ​​​​ക്ടി​​​​വി​​​​സ്റ്റ് മ​​​​നോ​​​​ജ് ജ​​​രാ​​​ങ്കെ പാ​​​​ട്ടീ​​​​ൽ.

മ​​​​റാ​​​ഠ സം​​​​വ​​​​ര​​​​ണം സാ​​​​ധ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ലേ​​​​ക്ക് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ശ്ര​​​​ദ്ധ​​​​ക്ഷ​​​​ണി​​​​ക്കാ​​​​ൻ ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണ് നാ​​​​ളെ മ​​​​റാ​​​ഠ മാ​​​​ർ​​​​ച്ച് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്.

ഭ​​​​ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള പാ​​​​ർ​​​​ട്ടി അ​​​​ണി​​​​ക​​​​ളെ​​​​വി​​​​ട്ട് മാ​​​​ർ​​​​ച്ച് അ​​​​ല​​​​ങ്കോ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ത​​​​ന്നെ ഇ​​​​തി​​​​നി​​​​ടെ വ​​​​ധി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​മെ​​​​ന്നാ​​​​ണ് ജ​​​രാ​​​ങ്കെ​​​​യു​​​​ടെ ആ​​​​രോ​​​​പ​​​​ണം.

മു​​​​ഖ്യ​​​​മ​​​​ന്ത്രി ദേ​​​​വേ​​​​ന്ദ്ര ഫ​​​​ഡ്നാ​​​​വി​​​​സും ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ഏ​​​​ക്നാഥ് ഷി​​​​ൻ​​​​ഡെ​​​​യു​​​​മാ​​​​ണ് ത​​​​നി​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​ക​​​​ൾ​​​​ക്കു പി​​​​ന്നി​​​​ലെ​​​​ന്നും അ​​​ദ്ദേ​​​ഹം പ​​​​റ​​​​ഞ്ഞു.

മ​​​​ഹാ​​​​രാ​​​​ഷ്‌ട്ര​​​​യി​​​​ലെ അ​​​​ന്ത​​​​ർ​​​​വാ​​​​ലി സാ​​​​ര​​​​ഥി ഗ്രാ​​​​മ​​​​ത്തി​​​​ൽ ന​​​​ട​​​​ന്നു​​​​വ​​​​രു​​​​ന്ന ജ​​​രാ​​​ങ്കെ​​​​യു​​​​ടെ നി​​​​രാ​​​​ഹാ​​​​ര​​​സ​​​​മ​​​​ര​​​​ത്തി​​​​ന്‍റെ 16-ാം ദി​​​​ന​​​​ത്തി​​​​ലാ​​​​ണ് അ​​​​ദ്ദേ​​​​ഹം ഇ​​​​ന്ന​​​​ലെ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​രെ ക​​​​ണ്ട​​​​ത്.

National

കോൺഗ്രസിൽ തുടരുമെന്നു കോണ്ടെ സുരേഖ

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: കോ​​​ൺ​​​ഗ്ര​​​സി​​​ൽ തു​​​ട​​​രു​​​മെ​​​ന്നു തെ​​​ലു​​​ങ്കാ​​​ന മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ട കോ​​​ണ്ട സു​​​രേ​​​ഖ.

2028 തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പിൽ കോ​​​ൺ​​​ഗ്ര​​​സ് ടി​​​ക്ക​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ച്ചു​​​വി​​​ജ​​​യി​​​ക്കു​​​മെ​​​ന്ന് സു​​​രേ​​​ഖ ആ​​​ത്മ​​​വി​​​ശ്വാ​​​സം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. വാ​​​റ​​​ങ്ക​​​ലി​​​ൽ അ​​​നു​​​യാ​​​യി​​​ക​​​ളെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​വ​​​ർ.

മു​​​ഖ്യ​​​മ​​​ന്ത്രി എ. ​​​രേ​​​വ​​​ന്ത് റെ​​​ഡ്ഢി​​​ക്കെ​​​തി​​​രേ സു​​​രേ​​​ഖ​​​യു​​​ടെ മ​​​ക​​​ൾ ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​മാ​​​ണ് സെ​​​പ്റ്റം​​​ബ​​​ർ മൂ​​​ന്നി​​​നു മ​​​ന്ത്രി​​​സ്ഥാ​​​നം ന​​​ഷ്ട​​​മാ​​​ക്കി​​​യ​​​ത്. സു​​​രേ​​​ഖ കോ​​​ൺ​​​ഗ്ര​​​സ് വി​​​ടു​​​മെ​​​ന്ന് അ​​​ഭ്യൂ​​​ഹം ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. വാ​​​റ​​​ങ്ക​​​ൽ ഈ​​​സ്റ്റ് മ​​​ണ്ഡ​​​ല​​​ത്തെ​​​യാ​​​ണ് സു​​​രേ​​​ഖ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

National

അങ്കിത് വധക്കേസ് പ്രതികളെ ഉടൻ പിടികൂടണമെന്ന് ഖാപ് നേതാക്കൾ

മു​​​സാ​​​ഫ​​​ർ​​​ന​​​ഗ​​​ർ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ ഗാ​​​​യ​​​​ക​​​​ൻ അ​​​​ങ്കി​​​​ത് ബ​​​​ല്യാ​​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലെ ശേ​​​​ഷി​​​​ക്കു​​​​ന്ന പ്ര​​​​തി​​​​ക​​​​ളെ ഒ​​​ക്‌​​​ടോ​​​ബ​​​ർ അ​​​ഞ്ചി​​​ന​​​കം അ​​​​റ​​​​സ്റ്റ് ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന് ഖാ​​​​പ് നേ​​​​താ​​​​ക്ക​​​​ളും ജാ​​​​ട്ട് നേ​​​​താ​​​​ക്ക​​​​ളും പൊ​​​ലി​​​സി​​​​ന് അ​​​​ന്ത്യ​​​​ശാ​​​​സ​​​​നം ന​​​​ൽ​​​​കി.

ഷാം​​​​ലി ജി​​​​ല്ലാ മ​​​​ജി​​​​സ്ട്രേ​​​​റ്റി​​​​നെ​​​​യും എ​​​​സ്പി​​​​യെ​​​​യും സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച നേ​​​​താ​​​​ക്ക​​​​ൾ ബ​​​​ല്യാ​​​​ന്‍റെ കു​​​​ടും​​​​ബ​​​​ത്തി​​​​ന് സു​​​​ര​​​​ക്ഷ, കു​​​​ടും​​​​ബ​​​​ത്തി​​​​ലെ ഒ​​​​രാ​​​​ൾ​​​​ക്ക് ജോ​​​​ലി, സാ​​​​മ്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യം എ​​​​ന്നി​​​​വ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ശേ​​​​ഷി​​​​ക്കു​​​​ന്ന പ്ര​​​​തി​​​​ക​​​​ളെ ഉ​​​​ട​​​​ൻ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​മെ​​​​ന്ന് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ഉ​​​​റ​​​​പ്പ് ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി ഖാ​​​​പ് നേ​​​​താ​​​​വ് ന​​​​രേ​​​​ഷ് ടി​​​​കാ​​​​യ​​​​ത് പ​​​​റ​​​​ഞ്ഞു.

National

വ്യോ​മ​സേ​നാ താ​വ​ള​ത്തി​ൽനി​ന്ന് വി​മാ​നാ​വ​ശി​ഷ്‌ട​ങ്ങ​ൾ മോഷ്‌ടി​ച്ചു; മൂ​ന്നു​പേ​ർ പി​ടി​യി​ൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വ്യോ​​​​മ​​​​സേ​​​​നാ താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്നു വി​​​​മാ​​​​നാ​​​​വ​​​​ശി​​​​ഷ്‌​​​ട​​​ങ്ങ​​​​ൾ മോ​​​​ഷ്‌​​​ടി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ൽ മൂ​​​​ന്നു​​​​പേ​​​​രെ പൊ​​​ലി​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ഗ്വാ​​​​ളി​​​​യോ​​​​റി​​​​ലു​​​​ള്ള മ​​​​ഹാ​​​​രാ​​​​ജ്പു​​​​ര വ്യോ​​​​മ​​​​സേ​​​​നാ താ​​​​വ​​​​ള​​​​ത്തി​​​​ലാ​​​​ണ് സു​​​​ര​​​​ക്ഷാ​​​​വീ​​​​ഴ്ച​​​​യോ​​​​ടെ​​​​യു​​​​ള്ള മോ​​​​ഷ​​​​ണം ന​​​​ട​​​​ന്ന​​​​ത്.

വ്യോ​​​​മ​​​​സേ​​​​നാ കേ​​​​ന്ദ്ര​​​​ത്തി​​​​ൽ​​​നി​​​​ന്ന് വി​​​​മാ​​​​ന​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ലോ​​​​ഹ അ​​​​വ​​​​ശി​​​​ഷ്‌​​​ട​​​​ങ്ങ​​​​ൾ കാ​​​​ണാ​​​​താ​​​​യ​​​​തി​​​​നെ​​​ത്തു​​​ട​​​​ർ​​​​ന്ന് എ​​​​യ​​​​ർ​​​​ബേ​​​​സ് സെ​​​​ക്യൂ​​​​രി​​​​റ്റി ഓ​​​​ഫീ​​​​സ​​​​ർ വി​​​​നോ​​​​ദ് കു​​​​മാ​​​​ർ പൊ​​​ലി​​​​സി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

മാ​​​​ലി​​​​ന്യം ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്ന ട്രോ​​​​ളി​​​​യി​​​​ൽ ഒ​​​​ളി​​​​പ്പി​​​​ച്ചാ​​​​ണ് ഇ​​​​വ​​​​ർ എ​​​​യ​​​​ർ​​​​ബേ​​​​സി​​​​നു പു​​​​റ​​​​ത്തേ​​​​ക്ക് ലോ​​​​ഹഭാ​​​​ഗ​​​​ങ്ങ​​​​ൾ ക​​​​ട​​​​ത്തി​​​​യ​​​​ത്.

മോ​​​​ഷ​​​​ണംപോ​​​​യ അ​​​​വ​​​​ശി​​​​ഷ്‌​​​ട​​​​ങ്ങ​​​​ൾ പൊ​​​ലി​​​​സ് വീ​​​​ണ്ടെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ മ​​​​റ്റെ​​​​ന്തെ​​​​ങ്കിലും ത​​​​ര​​​​ത്തി​​​​ലു​​​​ള്ള സു​​​​ര​​​​ക്ഷാ​​​ഭീ​​​​ഷ​​​​ണി​​​​യോ ദു​​​​രൂ​​​​ഹ​​​​ത​​​​യോ ഉണ്ടോ​​​​യെ​​​​ന്നു പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ വ്യോ​​​​മ​​​​സേ​​​​നാ അ​​​​ധി​​​​കൃ​​​​ത​​​​രും വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു.

Kerala

കല്ലേലി രാഘവൻപിള്ള അന്തരിച്ചു

ആ​ല​പ്പു​ഴ: എ​ഴു​ത്തു​കാ​ര​നും പ്രാ​ദേ​ശി​ക ച​രി​ത്ര​കാ​ര​നും ദേ​ശീ​യ അ​ധ്യാ​പ​ക പു​ര​സ്കാ​ര ജേ​താ​വു​മാ​യ ആ​ല​പ്പു​ഴ തോ​ണ്ട​ൻ​കു​ള​ങ്ങ​ര ശ്രീ​വി​ദ്യ​യി​ൽ ക​ല്ലേ​ലി രാ​ഘ​വ​ൻ​പി​ള്ള (97) നി​ര്യാ​ത​നാ​യി.

ആ​ല​പ്പു​ഴ​യു​ടെ പു​രാ​ണപു​രു​ഷ​ൻ എ​ന്നാ​ണ് ഡോ.​ സു​കു​മാ​ർ അ​ഴീ​ക്കോ​ട് ക​ല്ലേ​ലി രാ​ഘ​വ​ൻ​പി​ള്ള​യെ വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ത്.

ഗാ​ന്ധി​ സ്മൃ​തി​മ​ണ്ഡ​പം സ്ഥാ​പ​ക ര​ക്ഷാ​ധി​കാ​രി, ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ, വി​ദ്യാ​ല​യ പ​രി​പോ​ഷ​ക സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ, സ​ർ​ഗ കൈ​ര​ളി അ​ധ്യ​ക്ഷ​ൻ, ആ​കാ​ശ​വാ​ണി ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം, ജ​വ​ഹ​ർ ബാ​ല​ഭ​വ​ന്‍റെ സ്ഥാ​പ​ക ഡ​യ​റ​ക്ട​ർ, ജി​ല്ലാ റോ​ഡ് സു​ര​ക്ഷ സ​മി​തി​യം​ഗം, അ​ഴി​മ​തി നി​രോ​ധ​ന സ​മി​തി​യം​ഗം, നി​യ​മ​സ​ഹാ​യ സ​മി​തി​യം​ഗം, ജി​ല്ലാ സാ​ക്ഷ​ര​ത സ​മി​തി​യം​ഗം, അ​ക്കാ​ഡ​മി​ക് കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​ൻ, ഭ​വ​ന നി​ർ​മാ​ണ സ​ഹ​ക​ര​ണ സം​ഘം ഡ​യ​റ​ക്ട​ർ തു​ട​ങ്ങി വി​വി​ധ പ​ദ​വി​ക​ൾ വ​ഹി​ച്ചി​രു​ന്നു. ആ​ത്മ​ക​ഥ​യാ​യ നി​ധ​യേ സ​ർ​വ വി​ദ്യാ​നാം, ന​ല്ല​കു​ട്ടി (ബാ​ല​സാ​ഹി​ത്യം), സോ​ക്ര​ട്ടീ​സി​ന്‍റെ​കൂ​ടെ, മു​ഖ​ശ്രീ തു​ട​ങ്ങി നി​ര​വ​ധി പു​സ്ക​ത​ങ്ങ​ൾ ര​ചി​ച്ചു.

റി​ട്ട. അ​ധ്യാ​പി​ക പ​രേ​ത​യാ​യ എ​ൻ. വി​ദ്യാ​വ​തി​യാ​ണ് ഭാ​ര്യ.​ മ​ക്ക​ൾ: ‌ഡോ.​ എ​ൻ.​ആ​ർ.​ ചി​ത്ര, എ​ൻ.​ആ​ർ. ബാ​ല​ഗോ​പാ​ല​ൻ എ​ൻ.​ആ​ർ. ശ്രീ​ദേ​വി. മ​രു​മ​ക്ക​ൾ: കെ. ​ജ​യ​കു​മാ​ർ, ഉ​ർ​വ​ശി, വേ​ണു​ഗോ​പാ​ൽ.

മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ10 മു​ത​ൽ​ ആ​ല​പ്പു​ഴ എസ്ഡി​വി സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട് ചാ​ത്ത​നാ​ട് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ.

Leader Page

രണ്ടാം ഭൂപരിഷ്കരണവും ഭൂവിനിയോഗവും

കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ൽ യു​​​​​​​ഡി​​​​​​​എ​​​​​​​ഫ് സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ര​​​​​​​ണ്ടാം ഭൂ​​​​​​​പ​​​​​​​രി​​​​​​​ഷ്ക​​​​​​​ര​​​​​​​ണ ബി​​​​​​​ൽ കൊ​​​​​​​ണ്ടു​​​​​​വ​​​​​​​രു​​​​​​​മെ​​​​​​​ന്ന് പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ചി​​​​​​​ട്ട​​​​​​​ണ്ട്. ഇ​​​​​​തി​​​​​​ൽ ആ​​​​​​​ദി​​​​​​​വാ​​​​​​​സി ഗോ​​​​​​​ത്ര മ​​​​​​​ഹാ​​​​​​​സ​​​​​​​ഭ ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ പ​​​​​​​ല ആ​​​​​​​ശ​​​​​​​ങ്ക​​​​​​​ക​​​​​​​ളും ഇ​​​​​​​തി​​​​​​​നോ​​​​​​​ട​​​​​​​കം പ​​​​​​​റ​​​​​​​ഞ്ഞി​​​​​​​ട്ടു​​​​​​മു​​​​​​​ണ്ട്. ഒ​​​​​​​ന്നാം ഭൂ​​​​​​​പ​​​​​​​രി​​​​​​​ഷ്ക​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ന് പതിറ്റാ​​​​​​​ണ്ടു​​​​​​ക​​​​​​​ളു​​​​​​​ടെ ച​​​​​​​രി​​​​​​​ത്രം ത​​​​​​​ന്നെ​​​​​​​യു​​​​​​​ണ്ട്. ആ​​​​​​​രാ​​​​​​​ണ് ശ​​​​​​​രി​​​​​​​ക്കും ബി​​​​​​​ല്ല് കൊ​​​​​​​ണ്ടു​​​​​​വ​​​​​​​ന്ന​​​​​​​ത് എ​​​​​​​ന്ന ത​​​​​​​ർ​​​​​​​ക്ക​​​​​​​വും വി​​​​​​​വാ​​​​​​​ദ​​​​​​​വും കൂ​​​​​​​ടെ​​​​​​​യു​​​​​​​ണ്ട്.

1957ലെ ​​​ഇ​​​എം​​​എ​​​സ് മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ റ​​​വ​​​ന്യു മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന കെ.​​​ആ​​​ർ. ഗൗ​​​രി​​​യ​​​മ്മ സ​​​മ​​​ഗ്ര​​​മാ​​​യ ഭൂ​​​പ​​​ഷ്ക​​​ര​​​ണ ബി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.1957 ഡി​​​സം​​​ബ​​​റി​​​ൽ കേ​​​ര​​​ള അ​​​ഗ്രേ​​​റി​​​യ​​​ൻ റി​​​ലേ​​​ഷ​​​ൻ​​​സ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. 1959 ജൂ​​​ണ്‍ പ​​​ത്തി​​​ന് നി​​​യ​​​മ​​​സ​​​ഭ ബി​​​ൽ പാ​​​സാ​​​ക്കി. മ​​​ന്ത്രി​​​സ​​​ഭ കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​തെ പി​​​രി​​​ച്ചു​​​വി​​​ട്ട​​​തു​​​കൊ​​​ണ്ട് വീ​​​ണ്ടും അ​​​നി​​​ശ്ചി​​​ത​​​ത്വ​​​മാ​​​യി. 1960-64 കാ​​​ല​​​യ​​​ള​​​വി​​​ൽ തു​​​ട​​​ർ ബി​​​ല്ലു​​​ക​​​ൾ ഗൗ​​​രി​​​യ​​​മ്മ​​​ത​​​ന്നെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

1964ൽ ​​​കേ​​​ര​​​ള അ​​​ഗ്രേ​​​റി​​​യ​​​ൻ റി​​​ലേ​​​ഷ​​​ൻ​​​സ് ആ​​​ക്ട് നി​​​ല​​​വി​​​ൽ​​​വ​​​ന്നു. 1963ൽ ​​​കേ​​​ര​​​ള ലാ​​​ൻ​​​ഡ് റി​​​ഫോം​​​സ് ആ​​​ക്ട് വ​​​ന്ന​​​തോ​​​ടെ ഭൂ​​​പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന് ന്യാ​​​യ​​​മാ​​​യ രൂ​​​പ​​​മാ​​​യി. കുടി​​​യാ​​​ന്‍റെ അ​​​വ​​​കാ​​​ശം, ന്യാ​​​യ​​​മാ​​​യ പാ​​​ട്ടം, ഭൂ​​​മി​​​യു​​​ടെ കൈ​​​വ​​​ശ പ​​​രി​​​ധി സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന മി​​​ച്ച​​​ഭൂ​​​മി എ​​​ന്നി​​​വ​​​യ്ക്ക് നി​​​യ​​​മ​​​പ​​​രി​​​ര​​​ക്ഷ ല​​​ഭി​​​ക്കും. 1967ൽ ​​​വീ​​​ണ്ടും ഗൗ​​​രി​​​യ​​​മ്മ ലാ​​​ൻ​​​ഡ് റി​​​ഫോ​​​സ് ബി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. 35-ാം ഭേ​​​ദ​​​ഗ​​​തി​​​യും നി​​​ല​​​വി​​​ൽ വ​​​ന്ന​​​പ്പോ​​​ൾ നി​​​യ​​​മം കൂ​​​ടു​​​ത​​​ൽ വ്യാ​​​പ​​​ക​​​മാ​​​യി. 1970 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് അ​​​ച്യു​​​ത​​​മേ​​​നോ​​​ൻ മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ കാ​​​ല​​​ത്താ​​​ണ് ഇ​​​ത് പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​ന്ന​​​ത്.

പ​രി​മി​തി​ക​ളും വി​വേ​ച​ന​ങ്ങ​ളും

ഒ​​​​​​​ന്നാം ഭൂ​​​​​​​പ​​​​​​​രി​​​​​​​ഷ്ക​​​​​​​ര​​​​​​​ണം അ​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ച് തോ​​​​​​​ട്ട​​​​​​​വി​​​​​​​ള​​​​​​​ക​​​​​​​ൾ​​​​​​​ക്കും കൃ​​​​​​​ഷി ഭൂ​​​​​​​മി​​​​​​​ക്കും വ്യ​​​​​​​ത്യ​​​​​​​സ്ത​​​​​​​തോ​​​​​​​തി​​​​​​​ലു​​​​​​​ള്ള കൈ​​​​​​​വ​​​​​​​ശ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​മാ​​​​​​​ണ് ന​​​​​​​ൽ​​​​​​​കി​​​​​​​യ​​​​​​​ത്. അ​​​​​​​ന്ന​​​​​​​ത്തെ ഭൂ​​​​​​​പ​​​​​​​രി​​​​​​​ഷ്ക​​​​​​​ര​​​​​​​ണ വി​​​​​​​വാ​​​​​​​ദം ഇ​​​​​​​ന്നും തീ​​​​​​​ർ​​​​​​​ന്നി​​​​​​​ട്ടി​​​​​​​ല്ല. പാ​​​​​​​ട്ട​​​​​​​ത്തി​​​​​​​ന് ഭൂ​​​​​​​മി​​​​​​​യെ​​​​​​​ടു​​​​​​​ത്ത് കൃ​​​​​​​ഷി ചെ​​​​​​​യ്തി​​​​​​​രു​​​​​​​ന്ന കു​​​​​​​ടി​​​​​​​യാ​​​​ന്മാ​​​​​​​രാ​​​​​​​യ ക​​​​​​​ർ​​​​​​​ഷ​​​​​​​ർ​​​​​​​ക്ക് ഭൂ​​​​​​​മി ല​​​​​​​ഭി​​​​​​​ച്ച​​​​​​​പ്പോ​​​​​​​ൾ മ​​​​​​​ണ്ണി​​​​​​​ൽ പ​​​​​​​ണി​​​​​​​യെ​​​​​​​ടു​​​​​​​ത്തി​​​​​​​രു​​​​​​​ന്ന ദ​​​​​​​ളി​​​​​​​ത് വി​​​​​​​ഭാ​​​​​​​ഗ​​​​​​​ത്തി​​​​​​​നും പ​​​​​​​ട്ടി​​​​​​​ക​​​​​​​ജാ​​​​​​​തി പ​​​​​​​ട്ടി​​​​​​​ക​​​​​​​വ​​​​​​​ർ​​​​​​​ഗ​​​​ക്കാ​​​​​​​ർ​​​​​​​ക്കും ഭൂ​​​​​​​മി ല​​​​​​​ഭി​​​​​​​ച്ചി​​​​​​​ല്ല. തീ​​​​​​​ര​​​​​​​ദേ​​​​​​​ശ​​​​​​​വാ​​​​​​​സി​​​​​​​ക​​​​​​​ൾ, മ​​​​​​​ല​​​​​​​യോ​​​​​​​ര ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ർ എ​​​​​​​ന്നി​​​​​​​വ​​​​​​​ർ​​​​​​​ക്കും പ​​​​​​​രി​​​​​​​ഗ​​​​​​​ണ​​​​​​​ന ല​​​​​​​ഭി​​​​​​​ച്ചി​​​​ല്ല.

പ​​​​​​​ല ജ​​​​ന്മി​​​​​​​മാ​​​​​​​രും ഇ​​​​​​​ള​​​​​​​വു​​​​​​​ക​​​​​​​ൾ ല​​​​​​​ഭി​​​​​​​ക്കാ​​​​​​​ൻ പ്ലാ​​​​​​​ന്‍റേ​​​​​​​ഷ​​​​​​​ൻ ഭൂ​​​​​​​മി​​​​​​​യെ​​​​​​​ന്ന നി​​​​​​​ല​​​​​​​യി​​​​​​​ൽ പ​​​​​​​ല ഭൂ​​​​​​​മി​​​​​​​യെ​​​​​​​യും മാ​​​​​​​റ്റി. കൃ​​​​​​​ഷി​​​​ഭൂ​​​​​​​മി ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ർ​​​​​​​ക്ക് എ​​​​​​​ന്ന മു​​​​​​​ദ്രാ​​​​​​​വാ​​​​​​​ക്യ​​​​​​​ത്തി​​​​​​​ന് പ​​​​​​​ക​​​​​​​രം കൃ​​​​​​​ഷി​​​​ഭൂ​​​​​​​മി ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ന് കൃ​​​​​​​ഷി​​​​​​​ക്ക് എ​​​​​​​ന്ന് വേ​​​​​​​ണ​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു. പ​​​​​​​ക​​​​​​​രം സം​​​​​​​ഭ​​​​​​​വി​​​​​​​ച്ച​​​​​​​ത് മ​​​​​​​റ്റൊ​​​​​​​ന്ന്. യാ​​​​​​​ഥാ​​​​​​​ർ​​​​​​​ഥ ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ർ​​​​​​​ക്ക് ഭൂ​​​​​​​മി ല​​​​​​​ഭി​​​​​​​ക്കാ​​​​​​​തെ അ​​​​​​​വ​​​​​​​ർ കോ​​​​​​​ള​​​​​​​നി​​​​​​​ക​​​​​​​ളി​​​​​​​ലും മ​​​​​​​റ്റും മാ​​​​​​​റ്റ​​​​​​​പ്പെ​​​​​​​ട്ടു. ല​​​​​​​ക്ഷം വീ​​​​​​​ട് പ​​​​​​​ദ്ധ​​​​​​​തി​​​​​​​യൊ​​​​​​​ക്കെ വ​​​​​​​ന്ന​​​​​​​പ്പോ​​​​​​​ൾ ശ​​​​​​​രി​​​​​​​ക്കും എ​​​​​​​ല്ലാ ജാ​​​​​​​തി​​​​​​​ക​​​​​​​ളി​​​​​​​ലെ​​​​​​​യും പാ​​​​​​​വ​​​​​​​പ്പെ​​​​​​​ട്ട​​​​​​​വ​​​​​​​രും ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​രും മു​​​​​​​ഖ്യ​​​​​​​ധാ​​​​​​​ര​​​​​​​യി​​​​​​​ൽ​​​​നി​​​​​​​ന്ന് അ​​​​​​​ക​​​​​​​റ്റ​​​​​​​പ്പെ​​​​​​​ട്ടു.

മ​​​​​​​ല​​​​​​​യോ​​​​​​​ര ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ർ ഇ​​​​​​​ന്നും പ​​​​​​​ട്ട​​​​​​​യം കി​​​​ട്ടാ​​​​തെ വ​​​​ല​​​​യു​​​​ന്നു. തീ​​​​​​​ര​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ മ​​​​​​​ത്സ്യ​​​​​​​ത്തൊ​​​​​​​ഴി​​​​​​​ലാ​​​​​​​ളി​​​​​​​ക​​​​​​​ൾ​​​​​​​ക്ക് ഭൂ​​​​​​​മി കൃ​​​​​​​ത്യ​​​​​​​മാ​​​​​​​യി ന​​​​​​​ൽ​​​​​​​കി​​​​​​​യി​​​​​​​ല്ല. കൃ​​​​​​​ഷി​​​​​​​ഭൂ​​​​​​​മി ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ർ​​​​​​​ക്ക് എ​​​​​​​ന്ന് പ​​​​​​​റ​​​​​​​ഞ്ഞ​​​​​​​പ്പോ​​​​​​​ൾ ക​​​​​​​ർ​​​​​​​ഷ​​​​​​​ക തൊ​​​​​​​ഴി​​​​​​​ലാ​​​​​​​ളി​​​​​​​ക​​​​​​​ൾ എ​​​​​​​ന്നൊ​​​​​​​രു വി​​​​​​​ഭാ​​​​​​​ഗം കൂ​​​​​​​ടി രൂ​​​​​​​പ​​​​​​​പ്പെ​​​​​​​ട്ടു. പി​​​​​​​ന്നീ​​​​​​​ട് ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ർ കു​​​​​​​റേ സ​​​​​​​ന്പ​​​​​​​ന്ന​​​​​​​രാ​​​​​​​യ​​​​​​​പ്പോ​​​​​​​ൾ തൊ​​​​​​​ഴി​​​​​​​ലാ​​​​​​​ളി​​​​​​​ക​​​​​​​ൾ കെ​​​​​​​ട്ടി​​​​​​​ട​​​​​​​നി​​​​​​​ർ​​​​​​​മാ​​​​​​​ണം ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ​​​​​​​യു​​​​​​​ള്ള മ​​​​​​​റ്റു തൊ​​​​​​​ഴി​​​​​​​ലു​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്ക് മാ​​​​​​​റി. കൃ​​​​​​​ഷി​​​​ക്ക് ആ​​​​​​​ളെ കി​​​​​​​ട്ടാ​​​​​​​താ​​​​​​​യി. കൃ​​​​​​​ഷി പ​​​​​​​ല​​​​​​​പ്പോ​​​​​​​ഴും ന​​​​​​​ഷ്ട​​​​​​​മാ​​​​​​​യി. വി​​​​​​​ദേ​​​​​​​ശ മ​​​​​​​ല​​​​​​​യാ​​​​​​​ളി​​​​​​​ക​​​​​​​ളു​​​​​​​ടെ സ​​​​​​​ന്പാ​​​​​​​ദ്യം കൂ​​​​​​​ടു​​​​​​​ത​​​​​​​ലും പോ​​​​​​​യ​​​​​​​ത് കെ​​​​​​​ട്ടി​​​​​​​ട നി​​​​​​​ർ​​​​​​​മാ​​​​​​​ണ​​​​​​​ത്തി​​​​​​​ലും വാ​​​​​​​ഹ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ വാ​​​​​​​ങ്ങ​​​​​​​ലി​​​​​​​ലു​​​​​​​മാ​​​​​​​ണ്.

പുതിയ നിയമം

1980ക​​​​​​​ളി​​​​​​​ൽ 8.5 ല​​​​​​​ക്ഷം ഹെ​​​​​​​ക്ട​​​​​​​ർ വ​​​​​​​യ​​​​​​​ൽ ഉ​​​​​​​ണ്ടാ​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​ത് കു​​​​​​​റ​​​​​​​ഞ്ഞു​​​​വെന്ന് ഇ​​​​​​​പ്പോ​​​​​​​ൾ ര​​​​​​​ണ്ട് ല​​​​​​​ക്ഷം ഹെ​​​​​​​ക്ട​​​​​​​റി​​​​​​​ന് താ​​​​​​​ഴെ മാ​​​​​​​ത്ര​​​​​​​മാ​​​​​​​യി മാ​​​​​​​റി. ഇ​​​​​​​ന്നി​​​​​​​പ്പോ​​​​​​​ൾ കൃ​​​​​​​ഷി ആ​​​​​​​ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​മാ​​​​​​​യ ഒ​​​​​​​രു തൊ​​​​​​​ഴി​​​​​​​ൽ അ​​​​​​​ല്ല എ​​​​​​​ന്ന​​​​​​​താ​​​​​​​ണ് യാ​​​​​​​ഥാ​​​​​​​ർ​​​​​​​ഥ്യം. ഒ​​​​​​​ന്നാം​​​ ഭൂ​​​​​​​പ​​​​​​​രി​​​​​​​ഷ്ക​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ന്‍റെ പ്ര​​​​​​​ശ്ന​​​​​​​ങ്ങ​​​​​​​ൾ അ​​​​​​​തു​​​​​​​പോ​​​​​​​ലെ നി​​​​​​​ല​​​​​​​നി​​​​​​​ൽ​​​​​​​ക്കു​​​​​​​ന്പോ​​​​​​​ഴാ​​​​​​​ണ് ര​​​​​​​ണ്ടാം ഭൂ​​​​​​​പ​​​​​​​രി​​​​​​​ഷ്ക​​​​​​​ര​​​​​​​ണ ബി​​​​ൽ വ​​​​​​​രു​​​​​​​ന്ന​​​​​​​ത്. കൃ​​​​​​​ഷി​​​​​​​ഭൂ​​​​​​​മി ത​​​​​​​രി​​​​​​​ശി​​​​​​​ടാ​​​​​​​തെ പ​​​​​​​ര​​​​​​​മാ​​​​​​​വ​​​​​​​ധി കൃ​​​​​​​ഷി​​​​​​​ക്കു​​​​വേ​​​​​​​ണ്ടി​​​​ത്ത​​​​​​​ന്നെ ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്നും വ്യ​​​​​​​വ​​​​​​​സാ​​​​​​​യ ആ​​​​​​​വ​​​​​​​ശ്യ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് ഭൂ​​​​​​​മി ല​​​​​​​ഭ്യ​​​​​​​മാ​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്നു​​​​മു​​​​ള്ള വാ​​​​​​​ദ​​​​​​​വും ശ​​​​​​​ക്ത​​​​​​​മാ​​​​​​​ണ്. വ്യ​​​​​​​വ​​​​​​​സാ​​​​​​​യ സം​​​​​​​രം​​​​​​​ഭ​​​​​​​ങ്ങ​​​​​​​ൾ കൂ​​​​​​​ടു​​​​​​​ത​​​​​​​ലും വ​​​​​​​രു​​​​​​​ന്ന​​​​​​​ത് സ്വാ​​​​​​​ഭാ​​​​​​​വി​​​​​​​ക​​​​​​​മാ​​​​​​​യും സ്വ​​​​​​​കാ​​​​​​​ര്യ​​​​​​​ മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ലാ​​​​യി​​​​​​​രി​​​​​​​ക്കും.

ര​​​​​​​ണ്ടാം ബി​​​​​​​ൽ വ​​​​​​​രു​​​​​​​ന്പോ​​​​​​​ൾ ഭൂ​​​​​​​മി​​​​​​​യു​​​​​​​ടെ അ​​​​​​​വ​​​​​​​കാ​​​​​​​ശം കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ കു​​​​​​​ത്ത​​​​​​​ക​​​​​​​ക​​​​​​​ൾ​​​​​​​ക്ക് പോ​​​​​​​ക​​​​​​​രു​​​​​​​ത് എ​​​​​​​ന്ന ആ​​​​​​​വ​​​​​​​ശ്യ​​​​​​​വും ഉ​​​​​​​യ​​​​​​​ർ​​​​​​​ന്നു​​​​വ​​​​​​​ന്നി​​​​​​​ട്ടു​​​​​​​ണ്ട്. എ​​​​​​​ന്താ​​​​​​​യാ​​​​​​​ലും ഫ​​​​​​​ല​​​​​​​ഭു​​​​​​​യി​​​​ഷ്ട​​​​​​​മാ​​​​​​​യ കൃ​​​​​​​ഷി​​​​ഭൂ​​​​​​​മി തു​​​​​​​ണ്ടുവ​​​​​​​ത്ക​​​​​​​രി​​​​​​​ച്ച് കൃ​​​​​​​ഷി ചെ​​​​​​​യ്യാ​​​​​​​തെ വെ​​​​​​​റു​​​​​​​തേ ഇ​​​​​​​ടു​​​​​​​ന്ന​​​​​​​ത് ഗൗ​​​​​​​ര​​​​​​​വ​​​​​​​മാ​​​​​​​യ കാ​​​​​​​ര്യ​​​​​​​മാ​​​​​​​ണ്. ചൈ​​​​​​​ന ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ​​​​​​​യു​​​​​​​ള്ള വി​​​​​​​വി​​​​​​​ധ രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ കൃ​​​​​​​ഷി​​​​​​​ഭൂ​​​​​​​മി കൈ​​​​​​​വ​​​​​​​ശം വ​​​​​​​യ്ക്കു​​​​​​​ന്ന​​​​​​​വ​​​​​​​ർ നി​​​​​​​ർ​​​​​​​ബ​​​​​​​ന്ധ​​​​​​​മാ​​​​​​​യും സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​യോ ആ​​​​​​​ളെ വ​​​​​​​ച്ചോ കൃ​​​​​​​ഷി ചെ​​​​​​​യ്യ​​​​​​​ണം. അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ കൈ​​​​​​​വ​​​​​​​ശാ​​​​​​​വ​​​​​​​കാ​​​​​​​ശം നി​​​​​​​ല​​​​​​​നി​​​​​​​ർ​​​​​​​ത്തി​​​​ത്ത​​​​​​​ന്നെ സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ പാ​​​​​​​ട്ട കൃ​​​​​​​ഷി​​​​​​​ക​​​​​​​ൾ​​​​ക്ക് ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ കൊ​​​​​​​ടു​​​​​​​ക്കും. ലാ​​​​​​​ഭ​​​​​​​ത്തി​​​​​​​ന്‍റെ ഒ​​​​​​​രു​​​​​​​വി​​​​​​​ധം ഉ​​​​​​​ട​​​​​​​മ​​​​​​​യ്ക്ക് ല​​​​​​​ഭി​​​​​​​ക്കും. പ​​​​​​​ല​​​​​​​ത​​​​​​​രം മാ​​​​​​​തൃ​​​​​​​ക​​​​​​​ക​​​​​​​ൾ ഉ​​​​​​​ണ്ട്. എ​​​​​​​ന്താ​​​​​​​യാ​​​​​​​ലും കൃ​​​​​​​ഷി​​​​​​​ഭൂ​​​​​​​മി വെ​​​​​​​റു​​​​​​​തേ ഇ​​​​​​​ടാ​​​​​​​ൻ പ​​​​​​​റ്റി​​​​​​​ല്ല. ഇ​​​​​​​ത്ത​​​​​​​രം കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളൊ​​​​​​​ക്കെ ര​​​​​​​ണ്ടാം ബി​​​​​​​ല്ലി​​​​​​​ൽ ഉ​​​​​​​ണ്ടാ​​​​ക​​​​​​​ണം.

ശാ​സ്ത്രീ​യ ഭൂ​വി​നി​യോ​ഗം

കൃ​​​​​​​ഷി ഭൂ​​​​​​​മി​​​​​​​യും വാ​​​​​​​സ​​​​​​​സ്ഥ​​​​​​​ല​​​​​​​വും ത​​​​​​​മ്മി​​​​​​​ൽ വേ​​​​​​​ർ​​​​​​​തി​​​​​​​രി​​​​​​​ക്ക​​​​​​​ണം. കെ​​​​​​​ട്ടി​​​​​​​ട​​​​​​​ത്തി​​​​​​​ന് ചു​​​​​​​റ്റും ഇ​​​​​​​ടാ​​​​​​​വു​​​​​​​ന്ന സ്ഥ​​​​​​​ല​​​​​​​ത്തി​​​​​​​ന് പ​​​​​​​രി​​​​​​​ധി നി​​​​​​​ശ്ച​​​​​​​യി​​​​​​​ക്ക​​​​​​​ണം. ബാ​​​​​​​ക്കി ഭൂ​​​​​​​മി​​​​​​​യി​​​​​​​ലെ കൃ​​​​​​​ഷി സാ​​​​​​​ധ്യ​​​​​​​ത സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​മ​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ച് പ​​​​​​​രി​​​​​​​ശോ​​​​​​​ധി​​​​​​​ക്ക​​​​​​​ണം.

ത​​​​​​​ദ്ദേ​​​​​​​ശ​​​​​​​ഭ​​​​​​​ര​​​​​​​ണ സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ നേ​​​​​​​തൃ​​​​​​​ത്വ​​​​​​​ത്തി​​​​​​​ൽ നി​​​​​​​ല​​​​​​​വി​​​​​​​ലു​​​​​​​ള്ള പ​​​​​​​ഞ്ചാ​​​​​​​യ​​​​​​​ത്ത് ത​​​​​​​ല വി​​​​​​​ഭ​​​​​​​വ ഭൂ​​​​​​​പ​​​​​​​ട​​​​​​​ത്തി​​​​​​​ലെ ഭൂ​​​​​​​വി​​​​​​​നി​​​​​​​യോ​​​​​​​ഗ ഭൂ​​​​​​​പ​​​​​​​ടം കാ​​​​​​​ലാ​​​​​​​നു​​​​​​​സൃ​​​​​​​ത​​​​​​​മാ​​​​​​​യി പു​​​​​​​തു​​​​​​​ക്ക​​​​​​​ണം. 1:40 മീ​​​​​​​റ്റ​​​​​​​ർ എ​​​​​​​ന്ന തോ​​​​​​​തി​​​​​​​ലു​​​​​​​ള്ള വി​​​​​​​ല്ലേ​​​​​​​ജ് മാ​​​​​​​പ്പു​​​​​​​ക​​​​​​​ളി​​​​​​​ലും ക​​​​​​​ഡ​​​​​​​സ്ട്ര​​​​​​​ൽ ഭൂ​​​​​​​പ​​​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും ഭൂ​​​​​​​വി​​​​​​​നി​​​​​​​യോ​​​​​​​ഗ ഭൂ​​​​​​​പ​​​​​​​ടം ത​​​​​​​യാ​​​​​​​റാ​​​​​​​ക്കി വി​​​​​​​ജ്ഞാ​​​​​​​പ​​​​​​​നം ചെ​​​​​​​യ്യ​​​​​​​ണം.

സം​​​​​​​സ്ഥാ​​​​​​​ന ഭൂ​​​​​​​വി​​​​​​​നി​​​​​​​യോ​​​​​​​ഗ ബോ​​​​​​​ർ​​​​​​​ഡ്, മ​​​​​​​ണ്ണ് പ​​​​​​​ര്യ​​​​​​​വേ​​​​​​​ക്ഷ​​​​​​​ണ മ​​​​​​​ണ്ണ് സം​​​​​​​ര​​​​​​​ക്ഷ​​​​​​​ണ വ​​​​​​​കു​​​​​​​പ്പ്, പ​​​​​​​രി​​​​​​​സ്ഥി​​​​​​​തി വ​​​​​​​കു​​​​​​​പ്പ്, ജ​​​​​​​ല വി​​​​​​​ഭ​​​​​​​വ വ​​​​​​​കു​​​​​​​പ്പ്, ഗ​​​​​​​വേ​​​​​​​ഷ​​​​​​​ണ സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ എ​​​​​​​ന്നി​​​​​​​വ​​​​​​​യു​​​​​​​ടെ നേ​​​​​​​തൃ​​​​​​​ത്വ​​​​​​​ത്തി​​​​​​​ൽ ഓ​​​​​​​രോ മേ​​​​​​​ഖ​​​​​​​ല​​​​​​​യ്ക്കു​​​​​​​മാ​​​​​​​വ​​​​​​​ശ്യ​​​​​​​മാ​​​​​​​യ ഭൂ​​​​​​​വി​​​​​​​നി​​​​​​​യോ​​​​​​​ഗ സൂ​​​​​​​ചി​​​​​​​ക​​​​​​​യും കോ​​​​​​​ഡും വി​​​​​​​ക​​​​​​​സി​​​​​​​പ്പി​​​​​​​ക്ക​​​​​​​ണം.

തീ​​​​​​​ര​​​​​​​പ്ര​​​​​​​ദേ​​​​​​​ശം മു​​​​​​​ത​​​​​​​ൽ മ​​​​​​​ല​​​​​​​നാ​​​​​​​ട് വ​​​​​​​രെ ഒ​​​​​​​രേ കാ​​​​​​​ർ​​​​​​​ഷി​​​​​​​ക രീ​​​​​​​തി​​​​​​​യും വി​​​​​​​ള​​​​​​​ക​​​​​​​ളും ഒ​​​​​​​ഴി​​​​​​​വാ​​​​​​​ക്കി ഓ​​​​​​​രോ ആ​​​​​​​വാ​​​​​​​സ വ്യ​​​​​​​വ​​​​​​​സ്ഥ​​​​​​​യ്ക്ക് ഭൂ​​​​​​​പ്ര​​​​​​​കൃ​​​​​​​തി​​​​​​​ക്ക് പ​​​​​​​റ്റി​​​​​​​യ​​​​​​​വ മാ​​​​​​​ത്രം കൃ​​​​​​​ഷി ചെ​​​​​​​യ്യ​​​​​​​ണം എ​​​​​​​ന്ന നി​​​​​​​യ​​​​​​​മം ആ​​​​​​​വ​​​​​​​ശ്യ​​​​​​​മാ​​​​​​​ണ്. കെ​​​​​​​ട്ടി​​​​​​​ട നി​​​​​​​ർ​​​​​​​മാ​​​​​​​ണ ഡി​​​​​​​സൈ​​​​​​​ൻ, പാ​​​​​​​റ്റേ​​​​​​​ണ്‍, വ​​​​​​​ലു​​​​​​​പ്പം, മെ​​​​​​​റ്റീ​​​​​​​രി​​​​​​​യ​​​​​​​ൽ എ​​​​​​​ന്നി​​​​​​​വ​​​​​​​യ്ക്ക് പ്ര​​​​​​​ത്യേ​​​​​​​ക രീ​​​​​​​തി വി​​​​​​​ക​​​​​​​സി​​​​​​​പ്പി​​​​​​​ക്ക​​​​​​​ണം.

International

ഒ​മാ​ൻ തീ​ര​ത്ത് ച​ര​ക്കു​ക​പ്പ​ലി​നു​നേ​രേ ആ​ക്ര​മ​ണം; 13 ഇ​ന്ത്യ​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി

മ​​​​സ്ക​​​​റ്റ്: ഒ​​​​മാ​​​​ൻ തീ​​​​ര​​​​ത്ത് ഇ​​​​ന്ത്യ​​​​ൻ നാ​​​​വി​​​​ക​​​​ർ സ​​​​ഞ്ച​​​​രി​​​​ച്ചി​​​​രു​​​​ന്ന വാ​​​​ണി​​​​ജ്യ ക​​​​പ്പ​​​​ലി​​​​നു​​​​നേ​​​​രേ ആ​​​​ക്ര​​​​മ​​​​ണം. സം​​​​ഭ​​​​വ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ക​​​​പ്പ​​​​ലി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന 13 ഇ​​​​ന്ത്യ​​​​ൻ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി.

കാ​​​​ണാ​​​​താ​​​​യ ഒ​​​​രു ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​യി തെ​​​​ര​​​​ച്ചി​​​​ൽ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്ന് ഇ​​​​ന്ത്യ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു. പ​​​​നാ​​​​മ​​​​യു​​​​ടെ പ​​​​താ​​​​ക​​​​യേ​​​​ന്തി​​​​യ ‘എം​​​​ടി എ​​​​ൽ ഗ​​​​യ്യ’ എ​​​​ന്ന ടാ​​​​ങ്ക​​​​റി​​​​നു​​​​നേ​​​​രേ​​​​യാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്.

ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ ഇ​​​​ന്ത്യ ശ​​​​ക്ത​​​​മാ​​​​യി അ​​​​പ​​​​ല​​​​പി​​​​ച്ചു. സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ രൂ​​​​ക്ഷ​​​​മാ​​​​യ ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ച​​​​ര​​​​ക്കു​​​​ക​​​​പ്പ​​​​ലു​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ ഗ​​​​താ​​​​ഗ​​​​തം ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ക​​​​പ്പ​​​​ലി​​​​ൽ ആ​​​​കെ 14 ഇ​​​​ന്ത്യ​​​​ൻ ജീ​​​​വ​​​​ന​​​​ക്കാ​​​​രാ​​​​ണു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.

ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​യ 13 പേ​​​​രെ​​​​യും സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി ക​​​​ര​​​​യി​​​​ലെ​​​​ത്തി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഒ​​​​മാ​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​രു​​​​മാ​​​​യി ചേ​​​​ർ​​​​ന്ന് ഒ​​​​മാ​​​​നി​​​​ലെ ഇ​​​​ന്ത്യ​​​​ൻ എം​​​​ബ​​​​സി ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ഏ​​​​കോ​​​​പി​​​​പ്പി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

അ​​​​തേ​​​​സ​​​​മ​​​​യം,ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്കു​​​​വ​​​​ഴി നീ​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ക​​​​പ്പ​​​​ലി​​​​ൽ ആ​​​​യു​​​​ധം പ​​​​തി​​​​ച്ച​​​​താ​​​​യി ബ്രി​​​​ട്ടീ​​​​ഷ് സ​​​​മു​​​​ദ്ര​​​​നി​​​​രീ​​​​ക്ഷ​​​​ണ സം​​​​ഘ​​​​ട​​​​ന അ​​​​റി​​​​യി​​​​ച്ചു.

 

International

ദുരന്തം ക‌‌ടക്കാൻ നേപ്പാളിന് പാലമായി ഇന്ത്യ

കാ​​​​ഠ്മ​​​​ണ്ഡു: മി​​​​ന്ന​​​​ൽ പ്ര​​​​ള​​​​യ​​​​ത്തി​​​​ൽ ത​​​​ക​​​​ർ​​​​ന്ന നേ​​​​പ്പാ​​​​ളി​​​​ലേ​​​​ക്ക് ഇ​​​​ന്ത്യ ബെ​​​​യ്‌​​​​ലി പാ​​​​ലം നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ സാ​​​​മ​​​​ഗ്രി​​​​ക​​​​ൾ അ​​​​യ​​​​ച്ചു.

പ്ര​​​​ള​​​​യം ത​​​​ക​​​​ർ​​​​ത്ത ഭ​​​​ദ്രാ​​​​വ​​​​തി മേ​​​​ഖ​​​​ല​​​​യു​​​​ടെ ന​​​​വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി ഗ​​​​താ​​​​ഗ​​​​ത​​​​മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ൾ ഒ​​​​രു​​​​ക്കാ​​​​നാ​​​​ണ് 70 മീ​​​​റ്റ​​​​ർ നീ​​​​ള​​​​മു​​​​ള്ള ബെ​​​​യ്‌​​​​ലി പാ​​​​ല​​​​ത്തി​​​​ന്‍റെ സാ​​​​മ​​​​ഗ്രി​​​​ക​​​​ൾ എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു കാ​​​​ഠ്മ​​​​ണ്ഡു​​​​വി​​​​ലെ ഇ​​​​ന്ത്യ​​​​ൻ അം​​​​ബാ​​​​സ​​​​ഡ​​​​ർ ന​​​​വീ​​​​ൻ ശ്രീ​​​​വാ​​​​സ്ത​​​​വ സാ​​​​മൂ​​​​ഹ്യ​​​​മാ​​​​ധ്യ​​​​മ​​​​മാ​​​​യ എ​​​​ക്സി​​​​ലൂ​​​​ടെ അ​​​​റി​​​​യി​​​​ച്ചു. നേ​​​​പ്പാ​​​​ളി​​​​ലെ ഹ​​​​ട്ടൗ​​​​ഡ റോ​​​​ഡ് ഡി​​​​വി​​​​ഷ​​​​നു സാ​​​​മ​​​​ഗ്രി​​​​ക​​​​ൾ കൈ​​​​മാ​​​​റ്റം ചെ​​​​യ്ത​​​​താ​​​​യും മ​​​​റ്റു ഭാ​​​​ഗ​​​​ങ്ങ​​​​ൾ തു​​​​ട​​​​ർ​​​​ന്നു​​​​ള്ള ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ എ​​​​ത്തി​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഉ​​​​രു​​​​ക്കു​​​ദ​​​​ണ്ഡു​​​​ക​​​​ളി​​​​ൽ ന​​​​ട്ടും ബോ​​​​ൾ​​​​ട്ടും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​തും വ​​​​ലി​​​​യ യ​​​​ന്ത്ര​​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളോ മ​​​​റ്റോ ഇ​​​​ല്ലാ​​​​തെ എ​​​​ളു​​​​പ്പ​​​​ത്തി​​​​ൽ കൈ​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ സ്ഥാ​​​​പി​​​​ക്കാ​​​​വു​​​​ന്ന​​​​തു​​​​മാ​​​​ണു ബെ​​​​യ്‌​​​​ലി പാ​​​​ലം.

പ്ര​​​​ള​​​​യ​​​​ത്തി​​​​ൽ ത​​​​ക​​​​ർ​​​​ന്ന നേ​​​​പ്പാ​​​​ളി​​​​നെ സ​​​​ഹാ​​​​യി​​​​ക്കാ​​​​ൻ ഇ​​​​ന്ത്യ മാ​​​​നു​​​​ഷി​​​​ക പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ൽ ന​​​​ൽ​​​​കി​​​​വ​​​​രു​​​​ന്ന സ​​​​ഹാ​​​​യ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണ് ഇ​​​​തും. 130 ട​​​​ണ്ണോ​​​​ളം ദു​​​​രി​​​​താ​​​​ശ്വാ​​​​സ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളും ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലും ഫൊ​​​റ​​​​ൻ​​​​സി​​​​ക് പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലും സ​​​​ഹാ​​​​യി​​​​ക്കാ​​​​ൻ 54 വി​​​​ദ​​​​ഗ്ധ​​​​രെ​​​​യും അ​​​​യ​​​​ച്ച​​​​താ​​​​യി വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു.

ഓ​​​​ഗ​​​​സ്റ്റ് 26നു​​​​ണ്ടാ​​​​യ പ്ര​​​​ള​​​​യ​​​​ത്തി​​​​ൽ നേ​​​​പ്പാ​​​​ളി​​​​ൽ 1400ഓ​​​​ളം പേ​​​​ർ മ​​​​രി​​​​ച്ച​​​​താ​​​​യാ​​​​ണു ക​​​​ണ​​​​ക്ക്. അ​​​യ്യാ​​​യി​​​ര​​​ത്തി​​​​ല​​​​ധി​​​​കം പേ​​​​രെ ഇ​​​​തു​​​​വ​​​​രെ കാ​​​​ണാ​​​​താ​​​​യി​​​​ട്ടു​​​​ണ്ട്.

National

അ​ന​ന്തര​വ​നെ ത​ള്ളി മാ​യാവ​തി

ല​​​​ക്നോ: അ​​​​ന​​​​ന്ത​​ര​​​​വ​​​​ൻ ആ​​​​കാ​​​​ശ് ആ​​​​ന​​​​ന്ദി​​​​നെ​​​​തി​​​​രേ രൂ​​​​ക്ഷ​​​​വി​​​​മ​​​​ർ​​​​ശ​​​​ന​​​​മു​​​​ന്ന​​​​യി​​​​ച്ച് ബി​​​​എ​​​​സ്പി അ​​​​ധ്യ​​​​ക്ഷ മാ​​​​യാ​​​​വ​​​​തി. ത​​​​നി​​​​ക്ക് അ​​​​സു​​​​ഖ​​​​മാ​​​​ണെ​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ ആ​​​​കാ​​​​ശ് അ​​​​ഭ്യൂ​​​​ഹ​​​​ങ്ങ​​​​ൾ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് മാ​​​​യാ​​​​വ​​​​തി ആ​​​​രോ​​​​പി​​​​ച്ചു.

താ​​​​ൻ രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​യാ​​​​ണെ​​​​ന്നും അ​​​​തി​​​​നാ​​​​ലാ​​​​ണ് പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ പോ​​​​ലും ‘എ​​​​ക്സ്’ പോ​​​​സ്റ്റു​​​​ക​​​​ളി​​​​ലൂ​​​​ടെ അ​​​​റി​​​​യി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് വ​​രു​​​​ത്തി​​​​ത്തീ​​​​ർ​​​​ക്കാ​​​​ൻ ആ​​​​കാ​​​​ശ് ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു മാ​​​​യാ​​​​വ​​​​തി ല​​​​ക്നോ​​​​വി​​​​ൽ വാ​​​​ർ​​​​ത്താ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

Kerala

രാഷ്‌ട്രീയത്തിൽ പിടിച്ചുനിർത്തിയത്; മാങ്ങയ്ക്ക് കല്ലെറിയുന്ന ഉന്നം

പ​​​​ന​​​​ങ്ങാ​​​​ട് (എ​​​​റ​​​​ണാ​​​​കു​​​​ളം): കു​​​​ട്ടി​​​​ക്കാ​​​​ല​​​​ത്ത് മാ​​​​ങ്ങ​​​​യ്ക്കു ക​​​​ല്ലെ​​​​റി​​​​യാ​​​​ൻ കാ​​​​ട്ടി​​​​യി​​​​രു​​​​ന്ന കൃ​​​​ത്യ​​​​മാ​​​​യ ഉ​​​​ന്ന​​​​മാ​​​​ണ് പി​​​​ന്നീ​​​​ട് രാ​​​ഷ്‌​​​ട്രീ​​​​യ​​​​ത്തി​​​​ലും ത​​​​നി​​​​ക്കു തു​​​​ണ​​​​യാ​​​​യ​​​​തെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ. താ​​​​ൻ പ​​​​ഠി​​​​ച്ച പ​​​​ന​​​​ങ്ങാ​​​​ട് വി​​​എ​​​​ച്ച്എ​​​​സ് സ്കൂ​​​​ളി​​​​ൽ പൂ​​​​ർ​​​​വ​​​​വി​​​​ദ്യാ​​​​ർ​​​​ഥി സം​​​​ഘ​​​​ട​​​​ന ന​​​​ൽ​​​​കി​​​​യ സ്വീ​​​​ക​​​​ര​​​​ണ​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

“സ്കൂ​​​​ളി​​​​ലേ​​​​ക്ക് വ​​​​രു​​​​മ്പോ​​​​ൾ സ​​​​ഹ​​​​പാ​​​​ഠി​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം മാ​​​​ങ്ങ​​​​യ്ക്കു ക​​​​ല്ലെ​​​​റി​​​​യു​​​​ന്ന​​​​തി​​​​ൽ ഞാ​​​​ൻ മി​​​​ടു​​​​ക്ക​​​​നാ​​​​യി​​​​രു​​​​ന്നു. കൂ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രു​​​​ടെ ഏ​​​​റ് മാ​​​​ങ്ങ​​​​യി​​​​ൽ കൊ​​​​ള്ളു​​​​മ്പോ​​​​ൾ എ​​​​ന്‍റെ ഏ​​​​റ് മാ​​​​ങ്ങ​​​​യു​​​​ടെ ഞെ​​​​ട്ടി​​​​ൽ​​​ത്ത​​​​ന്നെ കൊ​​​​ള്ളു​​​​മാ​​​​യി​​​​രു​​​​ന്നു. രാ​​​​ഷ്‌​​​ട്രീ​​​​യ​​​​ത്തി​​​​ലും എ​​​​ന്നെ പി​​​​ടി​​​​ച്ചു​​​​നി​​​​ർ​​​​ത്തി​​​​യ​​​​ത് ആ ​​​​ഉ​​​​ന്നം ത​​​​ന്നെ​​​​യാ​​​​ണ്” മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ത​​​​ന്‍റെ സു​​​​ഹൃ​​​​ത്തും ‘ഓ​​​​ജി​​​​സ് കാ​​​​ന്താ​​​​രി ബാ​​​​ർ’ ഉ​​​​ട​​​​മ​​​​യു​​​​മാ​​​​യ ഒ.​​​​ജി. സു​​​​നി​​​​ലി​​​​ന്‍റെ കു​​​​ട്ടി​​​​ക്കാ​​​​ല​​​​ത്തെ സൈ​​​​ക്കി​​​ളി​​​ന്‍റെ കാ​​​​റ്റ​​​​ഴി​​​​ച്ചു​​​​വി​​​​ട്ട ക​​​​ഥ​​​​യും മു​​​​ഖ്യ​​​​മ​​​​ന്ത്രി ഓ​​​​ർ​​​​ത്തെ​​​​ടു​​​​ത്തു. “ഞ​​​​ങ്ങ​​​​ൾ സ്കൂ​​​​ളി​​​​ലേ​​​​ക്ക് ന​​​​ട​​​​ന്നു​​​വ​​​​രു​​​​മ്പോ​​​​ൾ സു​​​​നി​​​​ൽ മു​​​​ന്നി​​​​ലൂ​​​​ടെ സൈ​​​​ക്കി​​​​ളി​​​​ൽ പോ​​​​കു​​​​ന്ന​​​​ത് ഞ​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ഷ്‌​​​ട​​​​മി​​​​ല്ലാ​​​​യി​​​​രു​​​​ന്നു.

ഒ​​​​രി​​​​ക്ക​​​​ൽ സു​​​​നി​​​​ൽ ക​​​​ട​​​​യി​​​​ൽ ക​​​​യ​​​​റി​​​​യ​​​​പ്പോ​​​​ൾ ഞ​​​​ങ്ങ​​​​ൾ സൈ​​​​ക്കി​​​​ളി​​​​ന്‍റെ കാ​​​​റ്റ​​​​ഴി​​​​ച്ചു​​​​വി​​​​ട്ടു. അ​​​​ന്ന​​​​ത്തെ​​​​ക്കാ​​​​ല​​​​ത്ത് അ​​​​ത് വ​​​​ലി​​​​യൊ​​​​രു സ​​​​ന്തോ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു” സ​​​​ദ​​​​സി​​​​ൽ ചി​​​​രി​​​​പ​​​​ട​​​​ർ​​​​ത്തി​​​​ക്കൊ​​​​ണ്ട് അ​​​​ദ്ദേ​​​​ഹം ഓ​​​​ർ​​​​ത്തെ​​​​ടു​​​​ത്തു.

പ​​​​ഴ​​​​യ സു​​​​ഹൃ​​​​ദ്ബ​​​​ന്ധ​​​​ങ്ങ​​​​ൾ ഓ​​​​ർ​​​​ത്തെ​​​​ടു​​​​ത്ത സ​​​​തീ​​​​ശ​​​​ൻ, താ​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യ​​​​ത് അ​​​​ധ്യാ​​​​പ​​​​ക​​​​രുടെ ഗു​​​​രു​​​​കാ​​​​രു​​​​ണ്യ​​​​മെ​​​​ന്നും കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. വേ​​​​ദി​​​​യി​​​​ലെ​​​​ത്തി​​​​യ പ​​​​രി​​​​ച​​​​യ​​​​ക്കാ​​​​രു​​​​മാ​​​​യും നാ​​​​ട്ടു​​​​കാ​​​​രു​​​​മാ​​​​യും സൗ​​​​ഹൃ​​​​ദം പു​​​​തു​​​​ക്കി​​​​യ അ​​​​ദ്ദേ​​​​ഹം, സെ​​​​ൽ​​​​ഫി​​​​യെ​​​​ടു​​​​ക്കാ​​​​ൻ എ​​​​ത്തി​​​​യ​​​​വ​​​​ർ​​​​ക്ക് അ​​​​വ​​​​സ​​​​രം ന​​​​ൽ​​​​കി​​​​യാ​​​​ണു മ​​​​ട​​​​ങ്ങി​​​​യ​​​​ത്.

Latest News

Corehub Up